'ഒത്തുതീർപ്പല്ലാതെ മറ്റു വഴിയില്ല!' കാത്തിരിക്കാൻ തയ്യാറെന്ന് ഇറാൻ , ട്രംപിന്റെ ഉദ്ദേശമെന്ത്?

കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് തോന്നിയപ്പോൾ അവസാനശ്രമമെന്നോണം ഒരു ഉടമ്പടി വെച്ചതാണ് ഇറാനെന്നാണ് ട്രംപിന്റെ വാദം
'ഒത്തുതീർപ്പല്ലാതെ മറ്റു വഴിയില്ല!' കാത്തിരിക്കാൻ തയ്യാറെന്ന് ഇറാൻ , ട്രംപിന്റെ ഉദ്ദേശമെന്ത്?
Published on: 

അമേരിക്കൻ ഉപരോധം പിൻവലിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഹോർമൂസ് തുറക്കാമെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളിയിരിക്കുകയാണ്. വൈറ്റ് ഹൌസിൽ മാധ്യമങ്ങളോട് സംസാരിക്കവേ, അതൊന്നും നടക്കാൻ പോകുന്നില്ല എന്ന് ട്രംപ് പരസ്യമായി തുറന്നടിച്ചു. കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് തോന്നിയപ്പോൾ അവസാനശ്രമമെന്നോണം ഒരു ഉടമ്പടി വെച്ചതാണ് ഇറാനെന്നാണ് ട്രംപിന്റെ വാദം. ഇറാനോട് ഒരു തരത്തിലും അടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതോടെ, പശ്ചിമേഷ്യയിൽ ഇനിയെന്തൊക്കെ സംഭവിക്കും എന്ന ആകാംക്ഷയിലാണ് ലോകം.

എന്നാൽ വിഷയത്തിൽ ഇപ്പോഴിതാ ഇറാന്റെ പ്രതികരണമെത്തിയിരിക്കുകയാണ്. പരസ്പരം ഒത്തുതീർപ്പിലെത്തിയാലേ സംഘർഷങ്ങൾക്ക് പരിഹാരമാകൂവെന്നും യു.എസ് സമയമെടുത്ത് ആലോചിച്ച് ഒരു മറുപടി നൽകിയാൽ മതിയെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി. നിലപാടുകൾ തിരുത്തിപറഞ്ഞ് ട്രംപിന് ശീലമുള്ളതായതിനാൽ കാത്തിരിക്കാൻ ഇറാനൊരുക്കമാണെന്നാണ് അരാഗ്ചി അറിയിക്കുന്നത്.

'ഒത്തുതീർപ്പല്ലാതെ മറ്റു വഴിയില്ല!' കാത്തിരിക്കാൻ തയ്യാറെന്ന് ഇറാൻ , ട്രംപിന്റെ ഉദ്ദേശമെന്ത്?
ഉപരോധങ്ങൾക്ക് നടുവിലും തലകുനിക്കാതെ ഇറാൻ; യുഎന്നിൽ ട്രംപിനെതിരെ രൂക്ഷവിമർശനം, ഹോർമുസ് തുറക്കാൻ 7 ഉപാധികൾ

ഹോർമൂസ് തുറക്കാൻ മൂന്ന് നിബന്ധനകളായിരുന്നു ഇറാനുണ്ടായിരുന്നത്. യുദ്ധമുഖങ്ങളിലെ പോരാട്ടം അവസാനിപ്പിക്കുക, മരവിപ്പിച്ച ആസ്തികൾ മോചിപ്പിക്കുക, നാവിക ഉപരോധം പിൻവലിക്കുക. എന്നാൽ ഈ ഉപാധികളൊന്നും സ്വീകാര്യമല്ലെന്നും ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുമെന്ന കാര്യത്തിൽ തനിക്ക് ഇപ്പോഴും കടുത്ത ആത്മവിശ്വാസമുണ്ടെന്നുമാണ് ട്രംപിന്റെ നിലപാട്. ഇതിനിയിൽ ഹോർമൂസ് കടലിടുക്കിന്റെ മാപ്പ്, ട്രംപ് കടലിടുക്ക് എന്ന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള ഒരു ഗ്രാഫിക് ചിത്രം തന്ർറെ ട്രൂത്ത് സോഷ്യൽ അക്കൌണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമേലുള്ള വ്യോമാക്രമണങ്ങൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

എന്നാൽ ജൂണിൽ യു.എസ് ഒപ്പുവച്ച സമാധാന ഉടമ്പടിയിലെ അതേ നിബന്ധനകൾ തന്നെയാണ് ഈ തവണയും ഇറാൻ മുന്നോട്ട് വച്ചതെന്നും ഒത്തുതീർപ്പുകളിലൂടെ പല തവണ ഹോർമൂസ് തുറക്കാൻ ഇറാൻ തയ്യാറായിട്ടുണ്ടെന്നും അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഒത്തുതീർപ്പിലെത്തുകയല്ലാതെ യു.എസിന് വേറെ വഴിയില്ലെന്നും കൃത്യമായ ഒരു മറുപടിയ്ക്കായി തങ്ങൾ കാക്കുകയാണെന്നും അരാഗ്ചി പറയുന്നു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വിഷയത്തിൽ സമാന നിലപാടാണ് സ്വീകരിച്ചത്. സമാധാനച്ചർച്ചകൾ ഫലപ്രദമാകണമെങ്കിൽ പരസ്പരവിശ്വാസം അനിവാര്യമാണെന്നും ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് തങ്ങളുടെ ഉദ്ദേശമല്ലെന്ന് യു.എസ് വ്യക്തമാക്കിയാലേ അതിന് സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. 'സമാധാന ഉടമ്പടികൾ എപ്പോഴും തെറ്റിക്കുന്നത് യു.എസ് ആണ്. എഴുതിവച്ചത് പ്രാവർത്തികമാക്കാൻ കഴിയുന്നില്ല എങ്കിൽ വാക്കാൽ പറഞ്ഞത് പ്രവർത്തിച്ചു കാണിക്കാൻ കഴിയുമോ?' പെസഷ്കിയാൻ ചോദിക്കുന്നു.

'ഒത്തുതീർപ്പല്ലാതെ മറ്റു വഴിയില്ല!' കാത്തിരിക്കാൻ തയ്യാറെന്ന് ഇറാൻ , ട്രംപിന്റെ ഉദ്ദേശമെന്ത്?
ബ്രിക്സ് ഉച്ചകോടി; ആഗോള രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവുകൾ

ഇറാന്റെ നിബന്ധനകൾ തള്ളിയ ട്രംപിന്റെ നടപടി ശരിവയ്ക്കുകയാണ് നാറ്റോയിലെ യു.എസ് അംബാസഡറും ചെയ്തത്. ലോകത്തിന് മുന്നിൽ നല്ലപിള്ള ചമയുകയാണ് ഇറാന്റെ ഉദ്ദേശമെന്നും ഇറാന് ചെയ്യാൻ സാധിക്കുന്നതിന്റെ പകുതിയേ അവർ വാഗ്ദാനം ചെയ്യുന്നുള്ളൂവെന്നും അംബാസഡർ മാത്യു വിറ്റേക്കർ ചൂണ്ടിക്കാട്ടി.

അതേസമയം ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമൂസ് അടച്ചിട്ടിരിക്കുന്നത് ആഗോള എണ്ണവിപണിയെയും വിതരണത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികൾ മുന്നിലുള്ളപ്പോഴും താൻ ഒരു കരാറിനും തിടുക്കം കൂട്ടുന്നില്ലെന്നാണ് ട്രംപ് പറയുന്നത്.

ജൂൺ 17ന് ട്രംപും മസൂദ് പെസെഷ്കിയാനും പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന കരാറിൽ ഒപ്പുവച്ചിരുന്നു. ലബനൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൈനിക നടപടികൾ ഉടനടി നിർത്തലാക്കാനും 60 ദിവസത്തിനകം അന്തിമ കരാറിലെത്താനുമായിരുന്നു അന്ന് ധാരണയായത്. എന്നാൽ, ജൂലൈ 8ന് കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഇറാനും ധാരണാപത്രം റദ്ദാക്കി. അതിനുശേഷം, പുതിയൊരു കരാറിലെത്താൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്ന നിലപാടിലാണ് ട്രംപ്.

Summary

Trump has rejected Iran’s proposal to reopen the Strait of Hormuz within a week if the US lifts its sanctions. Speaking to reporters at the White House, Trump openly dismissed the proposal, saying, “That’s not going to happen.”

Trump claimed that Iran had offered the deal as a last-ditch attempt after realizing that the situation was slipping out of its control. With Trump making it clear that he is unwilling to engage with Iran in any way, the world is watching closely to see what happens next in West Asia.

Madism Digital
madismdigital.com