അതിർത്തി സംഘർഷഭരിതം; അഫ്ഗാനിസ്ഥാനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ

ഖവാജ ആസിഫ് തുറന്ന യുദ്ധത്തിന് സമാനമായ നിലപാട് വ്യക്തമാക്കിയുള്ള പ്രതികരണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ചു
അതിർത്തി സംഘർഷഭരിതം;  അഫ്ഗാനിസ്ഥാനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ
Published on

കാബൂൾ: അതിർത്തി മേഖലയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ യുദ്ധ സമാന സാഹചര്യം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം നടത്തിയതായി അവകാശപ്പെടുന്ന സാഹചര്യത്തിലാണ് തുറന്ന യുദ്ധസാദ്ധ്യതകളെക്കുറിച്ചുള്ള ആശങ്ക ഉയരുന്നത്.

അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയതായി താലിബാൻ ഭരണകൂടം അറിയിച്ചിരുന്നു. കാബൂളിനും കാണ്ഡഹാറിനും സമീപമായി സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ ആക്രമണങ്ങളിൽ വലിയ നഷ്ടമുണ്ടായതായി പാകിസ്ഥാൻ അവകാശപ്പെട്ടപ്പോൾ, അഫ്ഗാനിസ്ഥാന്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

അതേസമയം, അഫ്ഗാനിസ്ഥാൻ നടത്തിയ തിരിച്ചടിയിൽ പാകിസ്ഥാനിലുമുണ്ടായ നഷ്ടം സംബന്ധിച്ച് താലിബാൻ സർക്കാർ പ്രസ്താവന പുറപ്പെടുവിച്ചു. അതിർത്തി മേഖലയിലുട നീളം ഇരുപക്ഷവും ശക്തമായ സൈനിക നീക്കങ്ങൾ തുടരുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഖവാജ ആസിഫ് തുറന്ന യുദ്ധത്തിന് സമാനമായ നിലപാട് വ്യക്തമാക്കിയുള്ള പ്രതികരണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ചു. പാകിസ്ഥാൻ സൈന്യം അഫ്ഗാനെതിരായ നീക്കങ്ങൾക്ക് പ്രത്യേക പേരും നൽകിയതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലുകളാണ് നിലവിലെ സംഘർഷത്തിന് കാരണമായതെന്നാണ് ഇരുരാജ്യങ്ങളുടെയും വാദം. സംഘർഷം തുടരുന്നതിനാൽ മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

English Summary: Tensions escalate as Pakistan and Afghanistan clash along the border, with both sides reporting attacks and military movements, raising fears of open war

Related Stories

No stories found.
Madism Digital
madismdigital.com