ഇറാൻ വ്യോമാക്രമണത്തിൽ ക്വന്റിൻ ടറന്റീനോ കൊല്ലപ്പെട്ടു എന്ന വ്യാജവാർത്ത; പ്രചരിച്ച ദൃശ്യങ്ങൾ എ.ഐ. നിർമിതം

ഇസ്രയേലിലെ ഒരു ബോംബ് ഷെൽട്ടറിനകത്ത് സംവിധായകൻ ഇരിക്കുന്ന ചിത്രങ്ങളും, ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു
ഇറാൻ വ്യോമാക്രമണത്തിൽ ക്വന്റിൻ ടറന്റീനോ കൊല്ലപ്പെട്ടു എന്ന വ്യാജവാർത്ത; പ്രചരിച്ച ദൃശ്യങ്ങൾ എ.ഐ. നിർമിതം
Published on

ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ വിഖ്യാത ഹോളിവുഡ് സംവിധായകൻ ക്വന്റിൻ ടറന്റീനോ കൊല്ലപ്പെട്ടെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്നും സംവിധായകൻ സുരക്ഷിതനാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ടറന്റീനോയും കുടുംബവും കൊല്ലപ്പെട്ടുവെന്നായിരുന്നു സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾ. ഇസ്രയേലിലെ ഒരു ബോംബ് ഷെൽട്ടറിനകത്ത് സംവിധായകൻ ഇരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. പിന്നീട് ഇവ നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച ദൃശ്യങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു.

ടറന്റിനൊയ്ക്ക് ഇസ്രയേലുമായി അടുത്ത ബന്ധമുള്ളതാണ് ഇത്തരമൊരു വാർത്ത ആളുകൾ വിശ്വസിക്കാൻ കാരണമായത്. എക്സ് പ്ലാറ്റ്ഫോമിലെ എ.ഐ. ചാറ്റ്ബോട്ടായ ഗ്രോക്, ഈ പോസ്റ്റുകൾ കൃത്രിമമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഒരു ലക്ഷത്തിലധികം അനുയായികളുള്ള അക്കൗണ്ടിൽ നിന്നാണ് വ്യാജവാർത്തയ്ക്ക് തുടക്കമായതെന്നാണ് വിലയിരുത്തൽ.

പ്രമുഖ വിനോദമാധ്യമമായ ഡെഡ്‌ലൈൻ ഈ വാർത്ത റിപ്പോർട്ട് ചെയ്തുവെന്ന രീതിയിലും പ്രചാരണം നടന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള റിപ്പോർട്ട് തങ്ങൾ നൽകിയിട്ടില്ലെന്ന് ഡെഡ്‌ലൈൻ വ്യക്തമാക്കി. ടറന്റീനോയും കുടുംബവും സുഖമായിരിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങൾ ടിഎംസെഡിനോട് സ്ഥിരീകരിച്ചു.

English Summary: False reports claimed that Quentin Tarantino was killed in an Iranian airstrike targeting Israel. The visuals circulating online were later identified as AI-generated. Reputed outlets including Deadline denied publishing such a report, and sources confirmed the filmmaker is safe

Related Stories

No stories found.
Madism Digital
madismdigital.com