200% ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി, ഞാൻ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചു; ട്രംപ്

പീസ് ഓഫ് ബോർഡിന്റെ ആദ്യയോഗം നടന്നപ്പോഴാണ് ട്രംപിന്റെ പ്രസ്താവന.
200% ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി, ഞാൻ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചു; ട്രംപ്
Published on

ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുത്തത് താൻ ആണെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്ക് മേൽ വാണിജ്യ ഉപരോധം ഏർപ്പെടുത്തുമെന്നുള്ള തന്റെ ഭീഷണിയാണ് സമവായത്തിന് കാരണമായതെന്നാണ് ട്രംപിന്റെ അവകാശവാദം. പീസ് ഓഫ് ബോർഡിന്റെ ആദ്യയോഗം നടന്നപ്പോഴാണ് ട്രംപിന്റെ പ്രസ്താവന. മാത്രമല്ല, ഇന്ത്യ-പാക് സംഘർഷ സമയത്ത് യു.എസിന്റെ നേതൃത്വത്തിൽ പതിനൊന്ന് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു എന്നും ട്രംപ് അവകാശപ്പെട്ടു.ഇന്ത്യ-പാക് യുദ്ധം തുടർന്നാൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയപ്പോൾ, വലിയൊരു തുക നഷ്ടപ്പെടും എന്ന ഭയത്തിൽ അവർ യുദ്ധം അവസാനിപ്പിച്ചു, ട്രംപ് പറഞ്ഞു. വ്യോമപോരാട്ടങ്ങൾ നടക്കുകയും നിരവധി വിമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ ഈ സംഘർഷം അപകടകരമായ ഘട്ടത്തിലെത്തിയെന്ന് ട്രംപ് പറഞ്ഞു. സംഘർഷത്തിനിടെ വെടിവച്ചിട്ട പതിനൊന്ന് യുദ്ധവിമാനങ്ങൾ വിലയേറിയവാണെന്നും ട്രംപ് അവകാശപ്പെട്ടു.

ഇന്ത്യ-പാക് യുദ്ധം തുടർന്നാൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയപ്പോൾ, വലിയൊരു തുക നഷ്ടപ്പെടും എന്ന ഭയത്തിൽ അവർ യുദ്ധം അവസാനിപ്പിച്ചു, ട്രംപ് പറഞ്ഞു. വ്യോമപോരാട്ടങ്ങൾ നടക്കുകയും നിരവധി വിമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ ഈ സംഘർഷം അപകടകരമായ ഘട്ടത്തിലെത്തിയെന്ന് ട്രംപ് പറഞ്ഞു. സംഘർഷത്തിനിടെ വെടിവച്ചിട്ട പതിനൊന്ന് യുദ്ധവിമാനങ്ങൾ വിലയേറിയവാണെന്നും ട്രംപ് അവകാശപ്പെട്ടു.

പ്രധാനമന്ത്രി മോദിയെ തനിക്ക് വളരെ നന്നായി അറിയാവുന്നത് കൊണ്ട് അദ്ദേഹത്ത വിളിച്ചു സംസാരിച്ചു. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, നിങ്ങളുമായി വ്യാപാരക്കരാറുകളിൽ ഏർപ്പെടില്ല എന്ന് പറഞ്ഞതോടെ പ്രശ്നം പരിഹാരിക്കപ്പെടുകയായിരുന്നു. അതിർത്തിയിലെ പിരിമുറുക്കം വർധിച്ച നിർണായക ഘട്ടത്തിൽ, താൻ നടത്തിയ ഇടപെടൽ രണ്ടരക്കോടി വരുന്ന ജീവനുകളാണ് രക്ഷിച്ചത് എന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞു എന്നും ട്രംപ് കൂട്ടിച്ചേർത്തു.

English Summary: Former U.S. President Donald Trump has claimed that he played a key role in ending the recent military tensions between India and Pakistan.

Related Stories

No stories found.
Madism Digital
madismdigital.com