ട്രംപിന്റെ കൈയില്‍ പുതിയ ആയുധം; റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 100% താരിഫ്, ഇന്ത്യയും നികുതി കൊടുക്കേണ്ടിവരും

ഇന്ത്യ, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെ ട്രംപ് പലതവണ വിമര്‍ശിക്കുകയും ഉക്രെയ്ന്‍ യുദ്ധത്തിന് ഫണ്ട് നല്‍കാന്‍ ഇന്ത്യ സഹായിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയില്‍ പുതിയ നിയമനിര്‍മ്മാണം വരുന്നത്
ട്രംപിന്റെ കൈയില്‍ പുതിയ ആയുധം; റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 100% താരിഫ്, ഇന്ത്യയും
നികുതി കൊടുക്കേണ്ടിവരും
Published on

റഷ്യന്‍ എണ്ണയും പ്രകൃതിവാതകവും വന്‍തോതില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് വഴിയൊരുക്കുന്ന ബൃഹത്തായ ഉപരോധ ബില്‍ യു.എസ് ജനപ്രതിനിധി സഭ പാസാക്കി. റഷ്യന്‍ സാമ്പത്തിക മേഖലയെയും ബാങ്കുകളെയും ലക്ഷ്യമിടുന്നതിനോടൊപ്പം, റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നടത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുമതി നല്‍കുന്നതാണ് ഈ പുതിയ നിയമം. 'ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാന്‍ ആക്ട് ഓഫ് 2026' എന്ന് പേരിട്ടിരിക്കുന്ന ബില്‍ 159-നെതിരെ 262 വോട്ടുകള്‍ക്കാണ് ഹൗസില്‍ പാസായത്. 86-11 എന്ന വോട്ടിന് സെനറ്റ് നേരത്തെ തന്നെ അംഗീകരിച്ച ബില്‍, ട്രംപ് ഒപ്പുവെക്കുന്നതോടെ ഔദ്യോഗിക നിയമമായി മാറും.

ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗമായ സ്റ്റെനി ഹോയര്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ഇന്ത്യ, ചൈന, തുര്‍ക്കി, അസര്‍ബൈജാന്‍, ഹംഗറി, സ്ലൊവാക്യ, യുഎഇ, സിംഗപ്പൂര്‍, കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്താമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. റഷ്യന്‍ എണ്ണയുടെയോ വാതകത്തിന്റെയോ ഏറ്റവും വലിയ അഞ്ച് ഇറക്കുമതി രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്താന്‍ ബില്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ട്. ബില്‍ പാസാകുന്നതോടെ ഇന്ത്യയ്ക്ക് മേല്‍ നേരിട്ട് 100% താരിഫ് വരില്ല. മറിച്ച്, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നികുതി വര്‍ദ്ധിപ്പിക്കാനുള്ള നിയമപരമായ അധികാരം ട്രംപിന് ലഭിക്കും.

റഷ്യന്‍ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം വാങ്ങുകയും വാങ്ങല്‍ കുറയ്ക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ടാകും. റഷ്യയില്‍ നിന്ന് വന്‍തോതില്‍ കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഈ നിയമനിര്‍മ്മാണത്തിലൂടെ അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം, റഷ്യയ്ക്ക് യുദ്ധ ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ബില്ലിനെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ അവകാശപ്പെടുന്നത്.

ട്രംപിന്റെ കൈയില്‍ പുതിയ ആയുധം; റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 100% താരിഫ്, ഇന്ത്യയും
നികുതി കൊടുക്കേണ്ടിവരും
അദാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ടിക്‌ടോക് സ്ഥാപകന്‍ ഷാങ് യിമിങ്; എഐ തരംഗത്തില്‍ ആസ്തി എട്ടിരട്ടിയായി

ഉപരോധത്തിന്റെ പ്രധാന വ്യവസ്ഥകള്‍

പാശ്ചാത്യ രാജ്യങ്ങളുടെ വിലക്കുകള്‍ മറികടന്ന് റഷ്യന്‍ എണ്ണ കടത്തുന്ന കപ്പലുകളെയും റഷ്യന്‍ സാമ്പത്തിക സ്ഥാപനങ്ങളെയും ബില്‍ ലക്ഷ്യമിടുന്നുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ യു.എസ് വിപണി ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് ഇതിലെ തീരുവ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിലേറെയായി ഈ ഉപരോധ പാക്കേജിനായി ചര്‍ച്ചകള്‍ നടത്തിയ അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പേരാണ് ബില്ലിന് നല്‍കിയിരിക്കുന്നത്. ഇറാനെ ലക്ഷ്യമിട്ടുള്ള നടപടികളും ഇറാനുമേലുള്ള നിലവിലെ ഉപരോധങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഇറാന്‍ ഉപരോധം ദീര്‍ഘിപ്പിക്കണമെന്ന പ്രസിഡന്റിന്റെ ആവശ്യം പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ബില്ലിന് ട്രംപിന്റെ പിന്തുണ ഉറപ്പാക്കിയത്.

ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെ ട്രംപ് പലതവണ വിമര്‍ശിക്കുകയും ഉക്രെയ്ന്‍ യുദ്ധത്തിന് ഫണ്ട് നല്‍കാന്‍ ഇന്ത്യ സഹായിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയില്‍ പുതിയ നിയമനിര്‍മ്മാണം വരുന്നത്. ബില്ല് പ്രാബല്യത്തില്‍ വരികയും തുടര്‍ന്ന് ട്രംപ് അത് ഉപയോഗിക്കുകയും ചെയ്താല്‍, യു.എസ് വിപണിയിലെത്തുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഭരണകൂടത്തിന് മറ്റൊരു മാര്‍ഗം കൂടി ലഭിക്കും. 'പുടിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്നത് തുടരണോ വേണ്ടയോ എന്ന് ഈ രാജ്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്,' എന്ന് ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്കല്‍ മക്കോള്‍ വ്യക്തമാക്കി.

ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഭിന്നത

ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. ഉക്രെയ്‌ന് പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണെങ്കിലും സഖ്യകക്ഷികള്‍ക്കെതിരെ പോലും താരിഫ് ഉപയോഗിക്കാനുള്ള വിപുലമായ അധികാരം ട്രംപിന് നല്‍കുന്നത് അപകടകരമാണെന്ന് ഒരു വിഭാഗം ഡെമോക്രാറ്റുകള്‍ വാദിച്ചു. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ട്രംപ് ഇതിലെ തീരുവയും ഉപരോധ വ്യവസ്ഥകളും യു.എസ് സഖ്യകക്ഷികള്‍ക്കെതിരെ ഉപയോഗിക്കുകയാണെങ്കില്‍, നിയമനിര്‍മ്മാണത്തെ പിന്തുണച്ചവര്‍ പിന്നീട് ഖേദിക്കേണ്ടി വരുമെന്ന് വിര്‍ജീനിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഡോണ്‍ ബെയര്‍ മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ കൈയില്‍ പുതിയ ആയുധം; റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 100% താരിഫ്, ഇന്ത്യയും
നികുതി കൊടുക്കേണ്ടിവരും
അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ വൻ പിരിച്ചുവിടൽ; പകുതിയോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

'ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത് അത്ര പൂര്‍ണ്ണമല്ലാത്ത ഒരു തീരുമാനമെങ്കിലും എടുക്കുന്നതാണ്' എന്ന ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ബില്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പിന് വന്നത്. ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ഉക്രെയ്ന്‍ വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും നിര്‍ണ്ണായകമായ നിയമനിര്‍മ്മാണമാണിത്.

Summary

The US House of Representatives has passed the Lindsey O. Graham Sanctioning Russia and Iran Act of 2026, giving President Donald Trump a legal pathway to impose tariffs of up to 100% on major buyers of Russian oil and natural gas, including India and China. The bill passed 262–159 after previously clearing the Senate by 86–11. It now heads to Trump for his signature. The legislation targets Russia’s energy sector, financial institutions and “shadow fleet” of tankers, while also extending sanctions against Iran. For India, the legislation does not automatically impose a 100% tariff. Instead, it gives the US president authority to raise tariffs on imports from countries that meet the bill’s criteria, potentially creating a new source of trade pressure over India’s continued purchases of Russian energy.

Madism Digital
madismdigital.com