'ഞാൻ പറയുന്നത് ഇസ്രയേൽ ചെയ്യും, ഞാൻ നിർത്തുമ്പോൾ അവരും നിർത്തും', യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപ്

യുഎസിൽ ട്രംപിന്റെ ജനസമ്മിതി കുറഞ്ഞ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുന്നതായാണ് വിലയിരുത്തലുകൾ
'ഞാൻ പറയുന്നത് ഇസ്രയേൽ ചെയ്യും, ഞാൻ നിർത്തുമ്പോൾ അവരും നിർത്തും', യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപ്
Published on

ഇറാനെതിരായ യുദ്ധം അമേരിക്കാൻ അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ ഇസ്രയേൽ തന്റെ ഉത്തരവ് അനുസരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടൈം മാഗസിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

''ഞാൻ പറയുന്നത് ഇസ്രയേൽ പാലിക്കും. അവർ നല്ലൊരു ടീം പ്ലെയറാണ്. ഞാൻ നിർത്തുമ്പോൾ അവരും നിർത്തും. പ്രകോപനമുണ്ടായില്ലെങ്കിൽ അവർ നിർത്തും. പ്രകോപനമുണ്ടായാൽ അവർക്ക് മറ്റു മാർഗങ്ങളില്ല. പക്ഷേ ഞാൻ നിർത്തുമ്പോൾ അവരും നിർത്തും,'' ട്രംപ് പറഞ്ഞു.

നേരത്തെ, ഇസ്രയേലിലെ പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിനു വിരുദ്ധമായ കാര്യമാണ് ടൈം മാഗസിനോട് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷമേ യുദ്ധം നിർത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂയെന്നായിരുന്നു ട്രംപ് ടൈംസ് ഓഫ് ഇസ്രയേലിനോട് പറഞ്ഞിരുന്നത്.

'ഞാൻ പറയുന്നത് ഇസ്രയേൽ ചെയ്യും, ഞാൻ നിർത്തുമ്പോൾ അവരും നിർത്തും', യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപ്
കരയുദ്ധം ആസന്നമോ? സജ്ജമാകാൻ സൈന്യത്തോട് ഇറാൻ സൈനിക മേധാവി

ഇറാൻ യുദ്ധത്തിന് പിന്നാലെ യുഎസിൽ ട്രംപിന്റെ ജനസമ്മിതി കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുന്നതായാണ് വിലയിരുത്തലുകൾ. എന്നാൽ ഇറാൻ ചർച്ചകൾക്ക് തയ്യാറല്ലാത്തതിനാൽ, യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്നതു ട്രംപിന്റെ കുഴക്കുകയാണ്.

ഇറാനെതിരായ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയതിന് ചില ഭരണകൂട ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ട ട്രംപ് ഫെബ്രുവരി 27 ന് യോഗം വിളിച്ചുചേർത്ത് ഓപ്പറേഷൻ നിർത്തിവച്ചതായി സൂചിപ്പിച്ചതിനെക്കുറിച്ചും പിന്നീട് വിശ്വസ്തരായ ഒരു ചെറിയ കൂട്ടം ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി, ആ രാത്രിയിൽ തന്നെ ആരംഭിക്കുന്ന യുദ്ധത്തിന്റെ പ്രാരംഭ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനെക്കുറിച്ചും പദ്ധതിയിടുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇറാനെതിരായ ദീർഘകാല ആക്രമണത്തിൽ ട്രംപിനെ പ്രേരിപ്പിക്കാൻ നെതന്യാഹു നിരന്തരമായി ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

English Summary: US President Donald Trump stated that if Israel decides to end the war against Iran, it will follow his guidance and observe a ceasefire. Discussions with Netanyahu are key, while Iran remains unwilling to negotiate

Related Stories

No stories found.
Madism Digital
madismdigital.com