

അയർലൻഡ് സന്ദർശനവേളയിൽ യു.എസ് പ്രസിഡന്ർറ് ഡോണൾഡ് ട്രംപ് നടത്തിയ ഏകീകൃത അയർലൻഡ് പ്രസ്‌താവന അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വടക്കൻ അയർലൻഡും റിപ്പബ്ലിക് ഓഫ് അയർലൻഡും ഒന്നാകുന്നത് മകിച്ച കാര്യമായിരിക്കും എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. അത് എന്നായാലും സംഭവിക്കുമെന്നും അതിനായി കാത്തിരിക്കേണ്ടതില്ല എന്നുമുള്ള പരാമർശങ്ങളും വിവാദമായിട്ടുണ്ട്.
ഡബ്ലിനിൽ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഏകീകൃത അയർലൻഡ് പ്രസ്താവന നടത്തിയത്. അയർലൻഡ് ഏകീകൃതമാകുന്നത് കാണാൻ ആഗഹമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ പ്രശ്നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു. പിന്നാലെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
പതിറ്റാണ്ടുകളായി യു.എസ് തുടർന്നുവരുന്ന തന്ത്രപരമായ നിഷ്പക്ഷതയെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള പ്രസ്താവന യുകെ സർക്കാരിന്റെയും വടക്കൻ അയർലൻഡിലെ പ്രോ-ബ്രിട്ടീഷ് യൂണിയനിസ്റ്റ് നേതാക്കളുടെയും കടുത്ത പ്രതിഷേധത്തിന് കാരണമായി. യുകെ ഭരണകൂടവും വടക്കൻ അയർലൻഡിലെ ഡി.യു.പി ഉൾപ്പെടെയുള്ള യൂണിയനിസ്റ്റ് പാർട്ടികളും നിലപാടിനെതിരെ രംഗത്തുവന്നു. അനാവശ്യമായ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതാണ് ഈ പ്രസ്താവനയെന്നായിരുന്നു അവരുടെ ഭാഗം. 1998-ലെ 'ഗുഡ് ഫ്രൈഡേ കരാർ' പ്രകാരം, വടക്കൻ അയർലൻഡിലെ ഭൂരിപക്ഷം ജനങ്ങൾ ആഗ്രഹിച്ചാൽ മാത്രമേ യുകെയുമായുള്ള ബന്ധം വേർപെടുത്തി റിപ്പബ്ലിക് ഓഫ് അയർലൻഡുമായി ലയിക്കാൻ വോട്ടെടുപ്പ് നടത്തുവാൻ സാധിക്കൂ. ഇതിൽ യു.എസിന്റെ പരമ്പരാഗത നിലപാട് നിഷ്പക്ഷത പാലിക്കുക എന്നതായിരുന്നു.
വിദേശനയ തർക്കങ്ങൾ ഉയർന്നതോടെ, പത്രസമ്മേളനത്തിൽ താൻ ഒരു ചോദ്യത്തിന് നൽകിയ ലളിതമായ മറുപടിയായിരുന്നു അതെന്നും ഇത്തരം വിഷയങ്ങളിൽ ഏത് മറുപടി നൽകിയാലും വിവാദമാകുമെന്നും ട്രംപ് പിന്നീട് പറഞ്ഞു.
മുമ്പും സമാനരീതിയിൽ പല ഭൂരാഷ്ട്രീയ പ്രസ്‌താവനകളും ട്രംപ് നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തികളെയും രാജ്യങ്ങളുടെ പരമാധികാരത്തെയും സംബന്ധിച്ച് പരമ്പരാഗത ഡിപ്ലോമാറ്റിക് രീതിയല്ലാത്ത അപ്രതീക്ഷിത അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ട്രംപിന്റെ രാഷ്ട്രീയ ശൈലിയുടെ ഭാഗവുമാണ്.
ഡെന്മാർക്കിന്ർറെ ഭാഗമായ ഗ്രീൻലാൻഡ് വാങ്ങാൻ യുഎസ് ആഗ്രഹിക്കുന്നുവെന്ന് മുമ്പ് ട്രംപ് പ്രഖ്യാപിച്ചക് വലിയ നയതന്ത്ര പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഡെന്മാർക്ക് പ്രധാനമന്ത്രി ഈ നീക്കം തള്ളിക്കളഞ്ഞതോടെ ഡെന്മാർക്ക് സന്ദർശനം വരെ ട്രംപ് റദ്ദാക്കി.
അതിർത്തി, വ്യാപാര തർക്കങ്ങൾക്കിടയിൽ കാനഡ യു.എസിന്റെ 51-ാം സംസ്ഥാനമായി മാറിയാൽ പ്രശ്നങ്ങൾ തീരുമെന്ന തരത്തിലുള്ള ട്രംപിന്റെ പരാമർശങ്ങൾ കനേഡിയൻ നേതാക്കളിൽ വലിയ അതൃപ്തി സൃഷ്ടിച്ചിരുന്നു
അന്താരാഷ്ട്ര അംഗീകാരം മറികടന്ന് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതും സിറിയയുടെ ഭാഗമായ ഗൊലാൻ കുന്നുകളിൽ ഇസ്രായേൽ പരമാധികാരം അംഗീകരിച്ചതും യു.എസിന്റെ ദീർഘകാല വിദേശനയത്തിൽ നിന്നുള്ള വലിയ വ്യതിചലനമായിരുന്നു.
US President Donald Trump’s remarks on a united Ireland during his visit to Ireland have sparked significant diplomatic discussions internationally. Trump said it would be a “great thing” if Northern Ireland and the Republic of Ireland were to unite. His comments that it would happen someday and that there was no need to wait for it have also sparked controversy.
Trump made the remarks about a united Ireland after meeting Irish Prime Minister Micheál Martin in Dublin. After saying that he would like to see a united Ireland, Trump added that he did not want to cause any problems. It was this comment that sparked controversy.