

അബുദാബി: ഇറാനെതിരെയുള്ള സൈനിക ഇടപെടലുകൾക്ക് യുഎഇയുടെ വ്യോമപാതയോ, സമുദ്രാതിർത്തിയോ, ഭൂപ്രദേശമോ ഉപയോഗിക്കരുതെന്ന് നിർദ്ദേശം. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ മുൻപ് തന്നെ യു എസിന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ അമേരിക്കൻ സൈനിക താവളങ്ങൾ ഒരിക്കലും ഇറാനെതിരെ ഉപയോഗിക്കരുതെന്നായിരുന്നു നിർദ്ദേശം. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങൾ ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്.
യുഎഇ വിദേശകാര്യ മന്ത്രാലയമാണ് യുഎസിന് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം രാജ്യത്തെ സമാധാനം നിലനിർത്തുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനുമാണ് യുഎസിന് നിർദ്ദേശങ്ങൾ നൽകിയതെന്നാണ് റിപ്പോർട്ട്. സമാധാന ചർച്ച, സംഘർഷം ഒഴിവാക്കൽ, രാജ്യത്തിന്റെ പരമാധികാരം എന്നിവക്ക് യുഎഇ മൂല്യം കൽപ്പിക്കുന്നേണ്ടന്നാണ് നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാനെ ആക്രമിക്കാൻ ശ്രമിക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങൾ ഇറാന് പിന്തുണ നൽകിയത്. നിലവിൽ സാമ്പത്തികമായും രാഷ്ട്രീയമായും യുഎഇയും ഇറാനും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
English Summary: The UAE has instructed the United States not to use its airspace, sea routes, or land for any military action against Iran.