ഭൂപടത്തില്‍ നീതി: ആഫ്രിക്കയ്ക്ക് അര്‍ഹിച്ച വലുപ്പം നല്‍കി യുഎന്‍, പോരാട്ടത്തിന് തുടക്കമിട്ടത് ടോഗോ, മെര്‍ക്കേറ്റര്‍ ഭൂപടം ഉപേക്ഷിക്കുമെന്ന് ഫ്രാന്‍സ്

16-ാം നൂറ്റാണ്ടിലെ ഭൂപടത്തെച്ചൊല്ലി തര്‍ക്കിക്കുന്നതിന് പകരം ലോകം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികളിലാണ് ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചു.
ഭൂപടത്തില്‍ നീതി: ആഫ്രിക്കയ്ക്ക് അര്‍ഹിച്ച വലുപ്പം നല്‍കി യുഎന്‍, പോരാട്ടത്തിന് തുടക്കമിട്ടത് ടോഗോ, മെര്‍ക്കേറ്റര്‍ ഭൂപടം ഉപേക്ഷിക്കുമെന്ന് ഫ്രാന്‍സ്
Published on

നൂറ്റാണ്ടുകളായി ലോകഭൂപടത്തില്‍ നിലനിന്നിരുന്ന കൊളോണിയല്‍ കാലഘട്ടത്തിന്റെ ദൃശ്യപരമായ അസമത്വങ്ങള്‍ക്ക് വിരാമമിട്ട് ഐക്യരാഷ്ട്രസഭ. ഭൂഖണ്ഡങ്ങളുടെ യഥാര്‍ത്ഥ വിസ്തീര്‍ണ്ണവും വലിപ്പവും കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ പ്രൊജക്ഷന്‍ ഭൂപടത്തിന് യു.എന്‍ ജനറല്‍ അസംബ്ലി അംഗീകാരം നല്‍കി. ആഫ്രിക്കന്‍ വന്‍കരയുടെ യഥാര്‍ത്ഥ വലിപ്പം വ്യക്തമാക്കുന്നതും വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളുടെ വലിപ്പക്കുറവ് കാണിക്കുന്നതുമായ പുതിയ ഭൂപടം അംഗീകരിക്കാന്‍ 164 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത ഏക രാജ്യം അമേരിക്കയാണ്.

16-ാം നൂറ്റാണ്ടിലെ ഭൂപടത്തെച്ചൊല്ലി തര്‍ക്കിക്കുന്നതിന് പകരം ലോകം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികളിലാണ് ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ചര്‍ച്ചകള്‍ കാരണമാണ് ഈ പ്രസ്ഥാനത്തിന് അതിന്റെ വിശ്വസനീയത നഷ്ടപ്പെടുന്നതെന്ന് യു.എസ് പ്രതിനിധി യാരിന ഫെറന്‍സെവിച്ച് പറഞ്ഞു. എന്നാല്‍, ഈ വോട്ടെടുപ്പ് ആഗോള കാര്‍ട്ടോഗ്രാഫിക് പ്രാതിനിധ്യത്തില്‍ കൂടുതല്‍ കൃത്യതയും തുല്യതയും കൈവരിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പ് എന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ വിശേഷിപ്പിച്ചത്.

എന്തുകൊണ്ട് മെര്‍ക്കേറ്റര്‍ ഭൂപടം വിമര്‍ശിക്കപ്പെട്ടു?

1569-ല്‍ ഫ്‌ളെമിഷ് കാര്‍ട്ടോഗ്രാഫറായ ജെറാര്‍ഡസ് മെര്‍ക്കേറ്റര്‍ വികസിപ്പിച്ച ഭൂപടമാണ് നിലവില്‍ നമ്മള്‍ സ്‌കൂളുകളിലും ഓഫീസുകളിലും കണ്ടുവരുന്നത്. ഗോളാകൃതിയിലുള്ള ഭൂമിയെ ഒരു പരന്ന ഭൂപടത്തിലേക്ക് മാറ്റുമ്പോള്‍ വിസ്തീര്‍ണ്ണത്തില്‍ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, കപ്പല്‍ യാത്രകളില്‍ ദിശകള്‍ കൃത്യമായി മനസ്സിലാക്കാന്‍ നിര്‍മ്മിച്ച ഈ ഭൂപടത്തില്‍, ഭൂമധ്യരേഖയില്‍ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കരഭാഗങ്ങള്‍ യഥാര്‍ത്ഥ വലിപ്പത്തേക്കാള്‍ വളരെ വലുതായി കാണപ്പെടുന്നു. ഇത് കാരണം ഉത്തരാര്‍ദ്ധഗോളത്തിലെ പ്രദേശങ്ങളായ യൂറോപ്പും വടക്കേ അമേരിക്കയും അവയുടെ യഥാര്‍ത്ഥ വലിപ്പത്തേക്കാള്‍ വളരെ വലുതായി കാണപ്പെടുകയും ഭൂമധ്യരേഖയോട് അടുത്തുള്ള ആഫ്രിക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ചെറുതായി കാണപ്പെടുകയും ചെയ്യുന്നു.

ഭൂപടത്തില്‍ നീതി: ആഫ്രിക്കയ്ക്ക് അര്‍ഹിച്ച വലുപ്പം നല്‍കി യുഎന്‍, പോരാട്ടത്തിന് തുടക്കമിട്ടത് ടോഗോ, മെര്‍ക്കേറ്റര്‍ ഭൂപടം ഉപേക്ഷിക്കുമെന്ന് ഫ്രാന്‍സ്
ക്ലാസ്മുറി ഉപേക്ഷിക്കുന്ന അധ്യാപകര്‍

ഉദാഹരണത്തിന്, ആഫ്രിക്കയേക്കാള്‍ 14 മടങ്ങ് ചെറുതായ ഗ്രീന്‍ലാന്റ്, മെര്‍ക്കേറ്റര്‍ ഭൂപടത്തില്‍ ആഫ്രിക്കയുടെ അതേ വലിപ്പത്തിലാണ് കാണപ്പെടുന്നത്. കൂടാതെ യൂറോപ്പ്, വടക്കേ അമേരിക്ക, റഷ്യ എന്നീ പ്രദേശങ്ങള്‍ക്ക് ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവയേക്കാള്‍ കൂടുതല്‍ ദൃശ്യപ്രാധാന്യം ഇത് നല്‍കുന്നു. മെര്‍ക്കേറ്റര്‍ ഭൂപടം ഭൂമിശാസ്ത്രപരമായി തെറ്റാണ് എന്ന് പറയാനാവില്ല. കാരണം നാവിക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചതുകൊണ്ടാണ് ഈ വ്യത്യാസം വരുന്നത്. എന്നാല്‍ ഇത് ലോകജനതയുടെ ഭൂമിശാസ്ത്രപരമായ കാഴ്ചപ്പാടുകളെയും വന്‍കരകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ധാരണകളെയും തെറ്റായ രീതിയില്‍ സ്വാധീനിച്ചുവെന്നതാണ് പ്രധാന വിമര്‍ശനം.

ഈക്വല്‍ എര്‍ത്ത്, മാറ്റത്തിന്റെ തുടക്കം

2018-ല്‍ കാര്‍ട്ടോഗ്രാഫര്‍മാര്‍ വികസിപ്പിച്ചെടുത്ത 'ഈക്വല്‍ എര്‍ത്ത്' എന്ന ഭൂപട പ്രൊജക്ഷനാണ് യു.എന്‍ നിര്‍ദ്ദേശിക്കുന്നത്. രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും വലിപ്പം കൃത്യമായി താരതമ്യം ചെയ്യേണ്ട സാഹചര്യങ്ങളില്‍ ഈ ഭൂപടം ഉപയോഗിക്കാന്‍ സര്‍ക്കാരുകളോടും സ്ഥാപനങ്ങളോടും ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്നു. അതേസമയം, ഈ പ്രമേയത്തിന് നിയമസാധുതയില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള മെര്‍ക്കേറ്റര്‍ ഭൂപടം നിരോധിക്കാനോ, പുതിയ ഭൂപടം ഉപയോഗിക്കാന്‍ രാജ്യങ്ങളെയോ വിദ്യാലയങ്ങളെയോ നിര്‍ബന്ധിക്കാനോ സാധിക്കില്ല. ഈക്വല്‍ എര്‍ത്ത് ഭൂപടം അനുസരിച്ച്, ആഫ്രിക്ക വളരെ വലുതായും യൂറോപ്പും വടക്കേ അമേരിക്കയും മെര്‍ക്കേറ്റര്‍ ഭൂപടത്തേക്കാള്‍ ചെറുതായും കാണപ്പെടും. ലാറ്റിന്‍ അമേരിക്ക, ദക്ഷിണേഷ്യ, ഓഷ്യാനിയ എന്നീ പ്രദേശങ്ങള്‍ക്കും അവയുടെ യഥാര്‍ത്ഥ വലിപ്പത്തിന് അനുസരിച്ചുള്ള ദൃശ്യപ്രാധാന്യം ലഭിക്കും.

'കറക്റ്റ് ദി മാപ്പ്' പ്രചാരണവും ഭാവി പ്രതീക്ഷകളും

ടോഗോയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ യൂണിയന്‍ ആരംഭിച്ച 'കറക്റ്റ് ദി മാപ്പ്' പ്രചാരണത്തിന്റെ വിജയമാണ് ഈ യു.എന്‍ പ്രമേയം. ഐക്യരാഷ്ട്രസഭയില്‍ വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ്, ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ യൂണിയന്‍ അസംബ്ലി ഈ പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭൂപടങ്ങള്‍ വിദ്യാഭ്യാസത്തെയും ആളുകളുടെ പൊതുവായ കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നുണ്ടെന്ന് ടോഗോയുടെ വിദേശകാര്യ മന്ത്രി റോബര്‍ട്ട് ദുസ്സി പറഞ്ഞു. 'നീതിയുക്തമായ ഒരു ലോകം ആരംഭിക്കുന്നത് നീതിയുക്തമായ ഒരു ഭൂപടത്തില്‍ നിന്നാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളനിവാഴ്ചയുടെ ശേഷിപ്പുകളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുമായി ടോഗോ ഇതിനെ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ഇത് യൂറോപ്പിനോ മറ്റ് നാഗരികതകള്‍ക്കോ എതിരായ ആക്രമണമല്ലെന്നും വ്യക്തമാക്കുന്നു.

ഭൂപടത്തില്‍ നീതി: ആഫ്രിക്കയ്ക്ക് അര്‍ഹിച്ച വലുപ്പം നല്‍കി യുഎന്‍, പോരാട്ടത്തിന് തുടക്കമിട്ടത് ടോഗോ, മെര്‍ക്കേറ്റര്‍ ഭൂപടം ഉപേക്ഷിക്കുമെന്ന് ഫ്രാന്‍സ്
ചൂടും അപകടങ്ങളും വില്ലനാകുമ്പോള്‍; സുരക്ഷാ കവചമില്ലാത്ത ഇന്ത്യയിലെ കരാര്‍ തൊഴിലാളികള്‍

പ്രമേയത്തിന്റെ സഹ-രൂപകര്‍ത്താക്കളായ ഫ്രാന്‍സും മെര്‍ക്കേറ്റര്‍ ഭൂപടം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത ഭൂപടം യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് അനാവശ്യ ദൃശ്യപ്രാധാന്യം നല്‍കുകയും ഗ്രീന്‍ലാന്റിനെ ആഫ്രിക്കയുടെ വലിപ്പത്തില്‍ കാണിക്കുകയും ചെയ്യുന്നുവെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷാങ് നോയല്‍ ബാരോട്ട് പറഞ്ഞു. അതേസമയം, കപ്പല്‍-വിമാന ഗതാഗതങ്ങള്‍ക്ക് മെര്‍ക്കേറ്റര്‍ ഭൂപടം തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ സ്‌കൂളുകളിലും, ഡിജിറ്റല്‍ മാപ്പിംഗ് പ്ലാറ്റ്ഫോമുകളിലും പൊതു ആശയവിനിമയങ്ങള്‍ക്കും 'ഈക്വല്‍ എര്‍ത്ത്' ഭൂപടം ഉപയോഗിക്കാന്‍ യു.എന്‍ പ്രോത്സാഹിപ്പിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ തങ്ങളുടെ പാഠപുസ്തകങ്ങളില്‍ പുതിയ ഭൂപടം ഉള്‍പ്പെടുത്താന്‍ ടോഗോ തീരുമാനിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക കമ്പനികളും ഈ മാറ്റം എത്രത്തോളം വേഗത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചരിത്രപരമായ തീരുമാനത്തിന്റെ ഭാവി.

Summary

The article explores the controversy surrounding the Mercator map and the growing global push for more geographically accurate and equitable map projections. It highlights the campaign led by Togo and the African Union to challenge the visual distortions of the Mercator projection, which makes Europe and North America appear disproportionately large while shrinking the apparent size of Africa and other regions closer to the Equator. The article explains that the Equal Earth projection, developed in 2018, offers a more accurate visual comparison of the actual areas of continents. The UN is encouraging governments and institutions to use it when comparing the size of countries and continents, although the resolution does not legally ban the Mercator projection.

Madism Digital
madismdigital.com