താരിഫില്‍ ഇടഞ്ഞ് കാനഡ-യുഎസ്എ ബന്ധം; ട്രംപുമായി വ്യാപാര ചര്‍ച്ചകള്‍ റദ്ദാക്കി

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങൾക്ക് വിള്ളല്‍ വീഴുന്നതാണ് ഇപ്പോഴത്തെ നടപടി.
താരിഫില്‍ ഇടഞ്ഞ് കാനഡ-യുഎസ്എ ബന്ധം; ട്രംപുമായി വ്യാപാര ചര്‍ച്ചകള്‍ റദ്ദാക്കി
Published on

താരിഫ് ചര്‍ച്ചകളില്‍ കാനഡയും അമേരിക്കയും ഇടയുന്നു. കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയ ട്രംപ് സര്‍ക്കാരിന്റെ നടപടിയില്‍ തുടര്‍ന്നുവന്നിരുന്ന ചര്‍ച്ചകള്‍ പൂര്‍ണമായി പരാജയപ്പെട്ടു. ഇതോടെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് കനേഡിയന്‍ സര്‍ക്കാര്‍. രാജ്യത്തെ തൊഴിലാളികളെയും വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനായാണ് ഇത്തരം ഒരു നടപടിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങൾക്ക് വിള്ളല്‍ വീഴുന്നതാണ് ഇപ്പോഴത്തെ നടപടി. 'ഡോളറിന് ഡോളര്‍' എന്ന പരസ്പര താരിഫ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ശനിയാഴ്ച മുതല്‍ വിവിധ കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ അധിക തീരുവകളും പ്രാബല്യത്തില്‍ വന്നു. ഓഗസ്റ്റ് 19 ഓടെ ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 50 ശതമാനം ലെവിയാണ് ചുമത്തപ്പെടുക. നികുതി സംബന്ധിച്ച് പ്രഖ്യാപനത്തില്‍ യുഎസ് - കാനഡ അധികൃതര്‍ ജൂലൈ മുതല്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ചര്‍ച്ച സംഘത്തെ തിരിച്ച് വിളിച്ചതായും കനേഡിയന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

താരിഫില്‍ ഇടഞ്ഞ് കാനഡ-യുഎസ്എ ബന്ധം; ട്രംപുമായി വ്യാപാര ചര്‍ച്ചകള്‍ റദ്ദാക്കി
പലസ്തീനികൾക്കായി കഴുമരങ്ങൾ; വിശദീകരിച്ച് ഇസ്രായേലിന്റെ വീഡിയോ, തുടച്ചുനീക്കുമെന്ന് ബെൻ ഗ്വിവിർ

യുഎസിന്റെ 50 ശതമാനം താരിഫ് നിരക്ക് കാനഡയില്‍ നിന്നുള്ള ഏകദേശം അഞ്ച് ശതമാനം ഇറക്കുമതിയെ നേരിട്ട് ബാധിക്കും. കഴിഞ്ഞ വര്‍ഷത്തെ കാനഡയുടെ ചരക്ക് കയറ്റുമതിയുടെ ഏകദേശം 72ശതമാനം അമേരിക്കയിലേക്കായിരുന്നു. ഹോക്കി സ്റ്റിക്കുകള്‍ മുതല്‍ നാക്ക് ഡിപ്രസറുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. സ്റ്റീല്‍, അലുമിനിയം, വാഹന പാര്‍ട്‌സുകള്‍, എന്നിവയുടെ താരിഫുകളില്‍ ആണ് കാനഡ ഇളവുകള്‍ തേടിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിറ്റാണ്ടുകളായി തുടരുന്നതായിരുന്നു യുഎസ് - കാനഡ വ്യാപാരത്തര്‍ക്കം. എന്നാല്‍ അതേസമയം തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര - സൈനിക സഹകരണം ഉള്‍പ്പെടെ തുടരുകയും ചെയ്തിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക ഇടപെടലില്‍ കാനഡയും സജീവമായിരുന്നു. 5,525 മൈല്‍ ദൈര്‍ഘ്യമുള്ള യുഎസ്-കാനഡ അതിര്‍ത്തിയിലും വലിയ പ്രശ്‌നങ്ങള്‍ നിലവിലില്ല. ഏകദേശം 330,000 ആളുകളും ഇരുന്നൂറ് കോടി ഡോളര്‍ മൂല്യമുള്ള സാധനങ്ങളും പ്രതിദിനം അതിര്‍ത്തി കടക്കുന്നുണ്ട്. 800,000 കനേഡിയന്‍ പൗരന്‍മാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്.

താരിഫില്‍ ഇടഞ്ഞ് കാനഡ-യുഎസ്എ ബന്ധം; ട്രംപുമായി വ്യാപാര ചര്‍ച്ചകള്‍ റദ്ദാക്കി
ദേശീയ പക്ഷിയെ വേട്ടയാടി ദേശീയ മൃഗം; അപൂർവ നിമിഷം, വീഡിയോ വൈറൽ

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കാനഡ - യുഎസ് ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാപാരത്തര്‍ക്കങ്ങള്‍ക്ക് അപ്പുറത്ത് കാനഡയെ ലക്ഷ്യമിട്ട് ട്രംപ് നടത്തിയ പ്രസ്താവനകള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലെ നേതാക്കള്‍ക്കിടയില്‍ അതൃപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആണ് ഇതില്‍ പ്രധാനം. ഡയറി ഉത്പന്നങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് മറ്റൊരു തര്‍ക്കവിഷയം.

Summary

Trade talks between the US and Canada have completely collapsed following the Trump administration's decision to impose a 50% tariff on Canadian goods. In response, Canada has recalled its negotiation team and warned of "dollar-for-dollar" retaliatory tariffs to protect its workers and businesses. The US levies, taking effect by August 19, will target $20 billion worth of Canadian imports, denying Canada's requests for exemptions on steel, aluminum, and auto parts. Despite decades of strong historical, military, and economic ties across a peaceful border, relations have severely deteriorated. The tension is further fueled by ongoing disputes over dairy products and provocative remarks by Donald Trump regarding making Canada the 51st US state.

Madism Digital
madismdigital.com