അമേരിക്കയെയും വിശ്വാസമില്ല? ഉദ്യോഗസ്ഥരുടെ ഫോണുകളില്‍ ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍; ഇസ്രായേല്‍ ചാരപ്പണി നടത്തുന്നുവെന്ന് ആരോപണം

ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായത് മുതല്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വഴി ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒട്ടനവധി തന്ത്രപ്രധാന കാര്യങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്കയെയും വിശ്വാസമില്ല? ഉദ്യോഗസ്ഥരുടെ ഫോണുകളില്‍ ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍; ഇസ്രായേല്‍ ചാരപ്പണി നടത്തുന്നുവെന്ന് ആരോപണം
Published on

ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍ ആശങ്കകള്‍ക്ക് വഴിവെക്കുന്നു. ഇസ്രായേലുമായുള്ള ദീര്‍ഘകാല തന്ത്രപ്രധാന-സൈനിക പങ്കാളിത്തം നിലനിര്‍ത്തിക്കൊണ്ടുതന്നെ അമേരിക്ക ഇറാനുമായി യതന്ത്ര ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇറാന്‍ ചര്‍ച്ചകളില്‍ യുഎസിന്റെ നിലപാടുകള്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേലി ചാരസംഘടനകള്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, പെന്റഗണിലെ മുതിര്‍ന്ന നയരൂപീകരണ ഉദ്യോഗസ്ഥനായ എല്‍ബ്രിഡ്ജ് എ. കോള്‍ബി, അദ്ദേഹത്തിന്റെ പ്രധാന ഡെപ്യൂട്ടിമാരില്‍ ഒരാളായ മൈക്കല്‍ പി. ഡിമിനോ ഫോര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇരുരാജ്യങ്ങളും പരസ്പരം രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാറുണ്ടെങ്കിലും നിലവിലെ ഇസ്രായേലിന്റെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെട്ട പരിധികള്‍ ലംഘിക്കുന്നതാണെന്ന് ചില യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി മറ്റ് സൈനിക-സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അമേരിക്കന്‍ സൈനികരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാന്‍ നടന്നതായി ആരോപിക്കപ്പെടുന്ന ഒന്നിലധികം സംഭവങ്ങളെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. ഇസ്രായേലിലുള്ള യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോണുകളില്‍ ആശയവിനിമയങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വിവരം.

അമേരിക്കയെയും വിശ്വാസമില്ല? ഉദ്യോഗസ്ഥരുടെ ഫോണുകളില്‍ ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍; ഇസ്രായേല്‍ ചാരപ്പണി നടത്തുന്നുവെന്ന് ആരോപണം
പുഷ്-ഇന്‍ വിവാദം; ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി നയതന്ത്രം പ്രതിസന്ധിയില്‍

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭൂതപൂര്‍വമായ സൈനിക പങ്കാളിത്തത്തിനിടയിലാണ് ഈ ആശങ്കകള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായത് മുതല്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വഴി ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒട്ടനവധി തന്ത്രപ്രധാന കാര്യങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും, ഇസ്രായേലിന്റെ താല്‍പ്പര്യം യുദ്ധക്കളത്തിലെ വിവരങ്ങള്‍ക്കും അപ്പുറത്താണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചര്‍ച്ചകളോടുള്ള ട്രംപിന്റെ സമീപനം മനസ്സിലാക്കുക, ചര്‍ച്ചാവേളയില്‍ അമേരിക്കയുടെ നിലപാടുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക എന്നിവയാണ് ഇസ്രായേലിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.

നിലവിലെ പ്രശ്‌നം ഭാവിയില്‍ ഇരു സഖ്യകക്ഷികളും തമ്മിലുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതിനുള്ള കരാറുകളെ സങ്കീര്‍ണ്ണമാക്കിയേക്കാം. ആശങ്കകള്‍ തുടരുകയാണെങ്കില്‍, ഇസ്രായേലിന് ലഭ്യമാക്കുന്ന വിവരങ്ങള്‍ക്ക് പെന്റഗണ്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

അതേസമയം, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. 'ഈ വാര്‍ത്ത പൂര്‍ണ്ണമായും വ്യാജമാണ്, കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആരെയോ ഉദ്ധരിച്ചാണ് ഇത് നല്‍കിയിരിക്കുന്നത്,' വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങള്‍ ഇസ്രായേലും നിഷേധിച്ചിട്ടുണ്ട്. ഇസ്രായേല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കാറില്ലെന്ന് യുഎസിലെ ഇസ്രായേല്‍ എംബസി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 'ഇസ്രായേലിന്റെ രഹസ്യാന്വേഷണ ശ്രമങ്ങള്‍ ശത്രുക്കള്‍ക്ക് നേരെ മാത്രമുള്ളതാണ്, സഖ്യകക്ഷികള്‍ക്ക് നേരെയല്ല. ഇതിന് വിരുദ്ധമായുള്ള ഏത് അവകാശവാദങ്ങളും ഒന്നുകില്‍ തെറ്റിദ്ധരിക്കപ്പെട്ടതോ അല്ലെങ്കില്‍ രാഷ്ട്രീയ പ്രേരിതമോ ആണ്,' വക്താവ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയെയും വിശ്വാസമില്ല? ഉദ്യോഗസ്ഥരുടെ ഫോണുകളില്‍ ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍; ഇസ്രായേല്‍ ചാരപ്പണി നടത്തുന്നുവെന്ന് ആരോപണം
അന്ന് തെരുവില്‍ ടെന്നീസ് ബോള്‍ എറിഞ്ഞു കളിച്ച പയ്യന്‍; ഇന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; മനാവ് സുതാറിന്റെ കഥ

English Summary: A US intelligence assessment has reportedly raised concerns that Israeli intelligence agencies may have sought information about American officials involved in negotiations with Iran. According to reports, the alleged efforts focused on understanding Washington's position in ongoing talks with Tehran.

Madism Digital
madismdigital.com