വംശഹത്യയ്ക്ക് മറുപടി പറയേണ്ടിവരും; യുഎസ് വൈസ് പ്രസിഡന്‍റിനെതിരെ വ്യാപക പ്രതിഷേധം, ട്രംപിന് രാഷ്ട്രീയ സമ്മർദ്ദം

ജോർജ്ജിയ സർവകലാശാലയില്‍ നടന്ന വാന്‍സിന്‍റെ റാലിക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികള്‍
വംശഹത്യയ്ക്ക് മറുപടി പറയേണ്ടിവരും; യുഎസ് വൈസ് പ്രസിഡന്‍റിനെതിരെ വ്യാപക പ്രതിഷേധം, ട്രംപിന് രാഷ്ട്രീയ സമ്മർദ്ദം
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മാർപാപ്പയുമായി ഉടലെടുത്ത ശീതയുദ്ധം പുതിയ തലത്തിലേക്ക് വ്യാപിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ട്രംപ് ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസകള്‍ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിശ്വാസികളെ ട്രംപിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. യുദ്ധത്തിനെതിരെ അതിശക്തമായി ഭാഷയില്‍ ഇനിയും ശബ്ദമുയർത്തുമെന്ന് മാർപാപ്പ പ്രതികരിച്ചത് പ്രതിഷേധങ്ങളുടെ കാഠിന്യം വർധിപ്പിച്ചിട്ടുണ്ട്.

വംശഹത്യയ്ക്ക് മറുപടി പറയേണ്ടിവരും; യുഎസ് വൈസ് പ്രസിഡന്‍റിനെതിരെ വ്യാപക പ്രതിഷേധം, ട്രംപിന് രാഷ്ട്രീയ സമ്മർദ്ദം
'രാജാവിനെ പുറത്താക്കണം'; ട്രംപിന്റെ ലോക പൊലീസിങിനെതിരെ വിരലുയർത്തി അമേരിക്കൻ ജനത

ജോർജ്ജിയ സർവകലാശാലയിൽ നടന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്‍റെ 'ടേണിങ് പോയിന്‍റ് ഓഫ് യുഎസ്എ' എന്ന റാലിക്കിടെ ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തിയിരുന്നു. രാജ്യമൊട്ടാകെ കോളേജ് ക്യാമ്പസുകളിലൂടെ വാന്‍സ് നടത്തുന്ന റാലിയായ “ടേണിങ് പോയിന്‍റ് ഓഫ് യുഎസ്എ”. നേരത്തെ യുദ്ധത്തെ ക്രിസ്തു എതിർക്കുന്നുവെന്ന മാര്‍പാപ്പയുടെ അഭിപ്രായത്തിന് മറുപടിയായി, ഞാനാണ് ക്രിസ്തുവെന്ന തരത്തിലുള്ള പരാമർശങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായി, ക്രിസ്തു വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകളും മുദ്രാവാക്യങ്ങളുമായാണ് വിദ്യാർത്ഥികള്‍ വാന്‍സിനെതിരെ പ്രതിഷേധിച്ചത്. അക്കിൻസ് ഫോർഡ് അരീനയ്ക്ക് പുറത്ത് നിന്ന വിദ്യാർഥികള്‍ റാലിയില്‍ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും വാന്‍സിന്‍റെ പ്രസംഗത്തെ തടയുകയും ചെയ്തു. സംസ്ഥാനത്തെ പ്രധാന പ്രൈമറി തിരഞ്ഞെടുപ്പുകള്‍ക്ക് ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് വാന്‍സിന്‍റെ റാലി നടക്കുന്നത്.

വംശഹത്യയ്ക്ക് മറുപടി പറയേണ്ടിവരും; യുഎസ് വൈസ് പ്രസിഡന്‍റിനെതിരെ വ്യാപക പ്രതിഷേധം, ട്രംപിന് രാഷ്ട്രീയ സമ്മർദ്ദം
'എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി'; യുദ്ധം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്, സമ്മർദ്ദങ്ങൾക്ക് വഴങ്ങിയതെന്ന് വിമർശനം

ട്രംപിന്‍റെ ലോകപൊലീസിങിനെതിരെ സമാനമായ പ്രതിഷേധങ്ങള്‍ മുമ്പും അമേരിക്കയില്‍ സംഭവിച്ചിട്ടുണ്ട്. ട്രംപിനും ജെ.ഡി.വാന്‍സിനുമെതിരെ പ്രതിഷേധിച്ച് നോ കിങ്സ് മാര്‍ച്ച് നടന്നതും സമീപകാലത്ത് വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അന്ന് ട്രംപിനും വാന്‍സിനുമെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങള്‍ ന്യൂയോർക്ക് നഗരത്തിന്‍റെ ടൈം സ്ക്വയറില്‍ ഒത്തുകൂടിയിരുന്നു.

English Summary: Widespread protests erupted across US campuses, including at the University of Georgia, targeting Vice President JD Vance’s Turning Point USA rally. Demonstrators criticized Donald Trump’s controversial remarks and ongoing war tensions, raising slogans against violence and genocide while disrupting the event.

Related Stories

No stories found.
Madism Digital
madismdigital.com