

ഹോർമൂസ് കടലിടുക്കിൽ മൂന്ന് വാണിജ്യക്കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിൽ അമേരിക്കയുടെ ആക്രമണപരമ്പര. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സിന്റെ ബോട്ടുകളുൾപ്പടെ എൺപത് ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഖേഷം, ബന്ദർ അബ്ബാസ്, സിറിക് എന്നിവടങ്ങളിലായിരുന്നു ആക്രമണം. ആക്രമണങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ മിസൈൽ ലോഞ്ച് സൈറ്റുകളിലും മിലിട്ടറി ബേസുകളിലും ആക്രമണമുണ്ടായിരുന്നു. ലക്ഷ്യസ്ഥാനങ്ങളുടെ കൂടുതൽ വിവരങ്ങൾ അമേരിക്കയോ ഇറാനോ വെളിപ്പെടുത്തിയിട്ടില്ല.
ഹോർമൂസിൽ കപ്പലുകളെ ആക്രമിച്ച്, നിരപരാധികളായ മനുഷ്യർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനുള്ള മറുപടിയാണ് ആക്രമണമെന്നാണ് സെൻട്രൽ കമാൻഡ് പ്രതികരിക്കുന്നത്. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.
അതേസമയം അമേരിക്കയാണ് ധാരണകരാർ ലംഘിച്ചിരിക്കുന്നതെന്നാണ് ഇറാന്റെ വാദം. ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും രാജ്യസുരക്ഷ ഉറപ്പാക്കാൻ ഏത് നടപടിയും സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആക്രമണങ്ങൾക്ക് മുൻപ്, ചൊവ്വാഴ്ച പുലർച്ചെ യുഎസ് ട്രഷറി ഇറാനെതിരെയുള്ള എണ്ണ ഉപരോധങ്ങൾ താൽക്കാലികമായി നീക്കിയ ഇളവ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം വാഷിംഗ്ടണും ടെഹ്‌റാനും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായിരുന്നു ഇറാന് എണ്ണയും പെട്രോൾ ഉൽപ്പന്നങ്ങളും വിൽക്കാൻ അനുമതി നൽകുന്ന ഈ ലൈസൻസ്. ഈ അനുമതി യുഎസ് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്.
ഹോര്‍മുസ് കടലിടുക്കിൽ ഒമാന്‍ തീരത്തിന് സമീപമാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ ഇടതുഭാഗത്ത് അജ്ഞാത വസ്തു വന്ന് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പലില്‍ തീ പിടുത്തമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഖത്തറും സൗദി അറേബ്യയും ഈ ആക്രമണങ്ങളെ അപലപിച്ചിരുന്നു. ഹോർമൂസിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ ഓരോ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതിന്, ഇറാനെ കുറ്റപ്പെടുത്തുകയും ചെയ്തു. അൽ-റെക്കയ്യാത്ത് എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്നായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജെദ് അൽ അൻസാരിയുടെ പ്രതികരണം.
കഴിഞ്ഞമാസമാണ് ഇറാനും യു.എസും ധാരണാപത്രം ഒപ്പുവച്ചത്. എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ 14-ഇന കരാർ. ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ലെന്ന് ധാരണാപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും സാമ്പത്തിക വികസനത്തിനുമായി 300 ബില്യൺ ഡോളറിന്റെ ഒരു ഫണ്ട് നീക്കിവെക്കുകയും ചെയ്യുന്നു.
Following the attacks on three commercial ships in the Strait of Hormuz, the United States launched a series of strikes on Iran in retaliation. The US Central Command said it carried out precision airstrikes on 80 targets, including boats belonging to the Islamic Revolutionary Guard Corps (IRGC).
The strikes targeted Kheshm (Qeshm), Bandar Abbas, and Sirik. While no deaths have been reported, several people were injured. The attacks also hit Iranian missile launch sites and military bases. Neither the United States nor Iran has disclosed further details about the targeted locations.