'Bro... Give Me Gyanesh', ട്രംപിന് തിരിച്ചടി, മോദിയും ഗ്യാനേഷ് കുമാറും എയറില്‍

ട്രംപിന്റെ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ആഘോഷമാക്കുകയാണ് ഇറാന്‍.
'Bro... Give Me Gyanesh', ട്രംപിന് തിരിച്ചടി, മോദിയും ഗ്യാനേഷ് കുമാറും എയറില്‍
Published on: 

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിടുമ്പോള്‍ ഇന്ത്യയില്‍ ട്രോള്‍ പൂരം. ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് ചേര്‍ത്ത് വച്ചാണ് ട്രോളുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറുമാണ് ട്രംപിനൊപ്പം ട്രോളിലെ കഥാപാത്രങ്ങള്‍.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമ്പോള്‍ മോദിയെ കാണാന്‍ ഓടി വരുന്ന ട്രംപാണ് പ്രധാന കഥാപാത്രം. എനിക്ക് നിങ്ങളെടെ ഗ്യാനേഷിനെ വേണം എന്നാണ് ട്രോളിലെ ട്രംപിന്റെ ആവശ്യം. ഇന്ത്യയില്‍ വോട്ടര്‍പ്പട്ടികയില്‍നിന്ന് വ്യാപകമായി പേരുകള്‍ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യത്ത് പ്രതിഷേധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്കെതിരെ വോട്ട് ചോരി ആരോപണവും നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് വിഷയം അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പുമായി ട്രോളന്‍മാര്‍ ചേര്‍ത്തുവയ്ക്കുന്നത്.

'Bro... Give Me Gyanesh', ട്രംപിന് തിരിച്ചടി, മോദിയും ഗ്യാനേഷ് കുമാറും എയറില്‍
ട്രംപിന് കനത്ത പ്രഹരം; യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ 'ഡെമോക്രാറ്റിക് തരംഗം'; സെനറ്റിലും ഹൗസിലും വന്‍ മുന്നേറ്റം

തെരഞ്ഞെടുപ്പിലെ ട്രംപിന്റെ തിരിച്ചടിയില്‍ പ്രതിരകരിച്ച കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും സമാനമായി പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെ പരിഹസിച്ച അഭിജീത് ദീപ്‌കെ. ഗ്യാനേഷ് ആയിരുന്നെങ്കില്‍ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലെന്നും എക്‌സില്‍ കുറിച്ചു. 'ട്രംപിന് ഇത് സംഭവിക്കാന്‍ ഗ്യാനേഷ് കുമാര്‍ ഒരിക്കലും അനുവദിക്കില്ലായിരുന്നു'- എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

അതേസമയം, ട്രംപിന്റെ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ആഘോഷമാക്കുകയാണ് ഇറാന്‍. ട്രംപിനെ നാലു പേര്‍ ചേര്‍ന്ന് പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുന്ന മീം ഇന്ത്യയിലെ ഇറാന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെ്തു. 'അപകടകരമായ മാലിന്യം' എന്നെഴുതിയ ചവറ്റുകുട്ടയിലേക്ക് ട്രംപിനെ ഇടുന്നതാണ് വീഡിയോ. 'യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. നിരവധി പേരാണ് ഇറാന്‍ എംബസിയുടെ പോസ്റ്റില്‍ പ്രതികരിച്ചിട്ടുള്ളത്.

ജനാധിപത്യത്തിന്റെ ഏറ്റവും നല്ല ദിവസം എന്നും, ഫലം സാധ്യമാക്കിയ ഇറാനിലെ ജനങ്ങള്‍ക്കും അവരുടെ നേതൃത്വത്തിനും പ്രത്യേക നന്ദിയെന്നും കമന്റുകള്‍ പറയുന്നു. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ട്രംപിനെതിരെ നിറയുന്നത്.

അമേരിക്കയില്‍ ട്രംപിന്റെ ഭരണം വീറ്റോ ഭരണത്തിലേക്ക് നീങ്ങുമെന്ന് സൂചന നല്‍കുന്നതാണ് യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നല്‍കുന്നത്. സെനറ്റും ജനപ്രതിനിധി സഭയും ഡെമോക്രാറ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലേക്കെത്തുമൈന്നാണ് ട്രന്‍ഡുകള്‍ പറയുന്നത്. റിപ്പബ്ലിക് പാര്‍ട്ടിയുടെ കോട്ടകള്‍ പോലും ഇത്തവണ തകര്‍ന്നടിഞ്ഞു. 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയില്‍ 243 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ സ്വന്തമാക്കി. ഇതോടെ വീറ്റോ അധികാരം ഉപയോഗിച്ച് മാത്രമേ ട്രംപിനു എതിര്‍പ്പുകള്‍ മറികടക്കാന്‍ കഴിയുകയുള്ളു. നൂറ് സീറ്റുള്ള സെനറ്റില്‍ 55 സീറ്റുകളില്‍ ഡെമോക്രാറ്റുകളും 45 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണ് മുന്നിലുള്ളത്.

Summary

US midterm election results and the reported setback for President Donald Trump and the Republican Party have sparked a wave of political memes and trolls in India. Drawing parallels with contemporary Indian political developments, social media posts feature Prime Minister Narendra Modi and Chief Election Commissioner Gyanesh Kumar alongside Trump.