

രണ്ടാഴ്ച നീണ്ട ആക്രമണങ്ങൾക്കൊടുവിൽ ഇറാന് മേലുള്ള ആക്രമണങ്ങൾക്ക് താല്‍ക്കാലിക വിരാമമിട്ടിരിക്കുകയാണ് അമേരിക്ക. ഇറാനെതിരെ പുതിയ സൈനിക നടപടികൾ വേണ്ടെന്ന് ട്രംപ് ഉത്തരവിട്ടതായാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തുടർച്ചയായി 12 ദിവസത്തോളം അമേരിക്ക നടത്തിയ രൂക്ഷമായ വ്യോമാക്രമണങ്ങൾക്കാണ് ഇപ്പോൾ താത്കാലിക ആശ്വാസമായിരിക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്നും വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ, നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തയ്യാറായേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക്.
ആക്രമണങ്ങൾ നിർത്തിവെച്ചിട്ടുണ്ടെങ്കിലും ഇത് ഒരു പൂർണ്ണ ഔദ്യോഗിക 'വെടിനിർത്തൽ' അല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ പരാജയപ്പെടുകയോ ഇറാൻ വീണ്ടും ആക്രമണം നടത്തുകയോ ചെയ്താൽ സൈനിക നടപടി ശക്തമായി പുനരാരംഭിക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്കായി ഒമാൻ പ്രതിനിധി സംഘം ഇറാനിൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ നിർണായക ഉത്തരവ് വന്നതെന്നാണ് വിവരം. ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, വാരാന്ത്യത്തോടെ ഇതിൽ ഒരു തീരുമാനമുണ്ടാകുമെന്നും പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ ചർച്ചകളുടെ ഫലം വിലയിരുത്തിയ ശേഷമാകും നിർദിഷ്ട കരാർ അംഗീകരിക്കണമോ എന്ന് ട്രംപ് തീരുമാനിക്കുക.
വ്യോമാക്രമണങ്ങൾ നിർത്തിവെച്ചെങ്കിലും ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടയുന്ന, അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ നാവിക ഉപരോധം പൂർണമായി നിലനിൽക്കുന്നുണ്ട്. ഉപരോധം ലംഘിക്കാൻ ശ്രമിച്ച വിദേശ കപ്പലുകൾ യു.എസ് തടഞ്ഞ് പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധവേളയിലും 18 ബില്യന്‍ ഡോളറിന്റെ എണ്ണ വില്‍പന നടത്തിയെന്ന് ഇറാന്‍ മന്ത്രി മൊഹ്സിന്‍ പക്നെജാദ് വ്യക്തമാക്കുന്നത്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ മൊസാംബിക് പതാക വഹിച്ച കപ്പലിന് നേരെ ഇറാന്‍ ആക്രമണമുണ്ടായി. കപ്പലില്‍ ഉണ്ടായിരുന്ന 28 ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരാണ്. ബദല്‍ പാതയിലൂടെ പോകാന്‍ ശ്രമിച്ച നാല് കപ്പലുകള്‍ തടഞ്ഞതായി ഇറാന്‍ അറിയിച്ചു. അതേസമയം കാസ്പിയന്‍ കടലില്‍ വെച്ച് യുക്രൈന്‍ ഇറാന്‍ കപ്പലും ആക്രമിച്ചു. ആക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.
ഇതോടെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാന്‍ യുക്രൈയിന് മുന്നറിയിപ്പ് നല്‍കി. ആക്രമിച്ചത് ഇറാന് വേണ്ടി ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യന്‍ കപ്പലുകളെയാണെന്നാണ് യുക്രൈനിന്റെ വിശദീകരണം.
After two weeks of sustained attacks, the United States has temporarily paused its military strikes on Iran. Reports indicate that President Donald Trump has ordered a halt to further military action for now. The pause comes after 12 days of intense US airstrikes targeting Iranian military installations near the Strait of Hormuz. With attacks on commercial vessels by Iran reportedly declining, the decision is said to be based on expectations that both countries may be willing to resume diplomatic negotiations.