

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ലാറക്ക് ദ്വീപിലെ ആക്രമണത്തിന് തിരിച്ചടിയായി ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാൻ ബാലിസ്റ്റിക്ക് മിസൈൽ വിക്ഷേപിച്ചു. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിക്കുന്നത്. ഇരുപക്ഷവും വീണ്ടും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയും വർധിച്ചു.
ഒരു മാസത്തെ താല്ക്കാലിക ഇടവേളയ്ക്ക് ശേഷമാണ് ഇറാനിൽ വീണ്ടും യുഎസ് ആക്രമണമുണ്ടാകുന്നത്. ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ലറാക്ക് ദ്വീപിൽ ഇന്ന് പുലർച്ചെയോടെ യുഎസ് സൈന്യം മിസൈൽ ലോഞ്ചറുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. സമുദ്രത്തിൽ മൈനുകൾ വിന്യസിക്കാൻ ഇറാൻ റെവല്യൂഷണറി ഗാർഡ് തയാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നാണ് യുഎസ് അറിയിക്കുന്നത്. ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.
യുഎസ് ആക്രമണത്തിന് മറുപടിയായി യുഎസിന്ർറെ ജോർദാനിലുള്ള, മൊവാഫാക് സാൽതി എയർ ബേസിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. കൂടുതൽ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ വഴി യുഎസ് തടഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആക്രമണങ്ങളെ തുടർന്ന് ആഗോളവിപണിയിൽ എണ്ണവില വീണ്ടും കുത്തനെ ഉയർന്ന നിലയിലാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് (Brent Crude) വില ബാരലിന് 2.5%-ത്തിലധികം വർധിച്ച് വീണ്ടും 90 ഡോളറിന് മുകളിലേക്ക് ($90.32) എത്തിയിട്ടുണ്ട്. യു.എസ്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) വില ബാരലിന് 2.4% ഉയർന്ന് 85.41 ഡോളറിലുമെത്തി.
ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന് സമീപമാണ് പുതിയ ആക്രമണങ്ങളും നടന്നത്. എണ്ണക്കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം വീണ്ടും തടസ്സപ്പെടുമെന്ന ആശങ്ക വിലവർധനവിന് കാരണമാവുകയായിരുന്നു.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് കഴിഞ്ഞ 6 മാസത്തിനിടെ എണ്ണ വിതരണ തടസ്സം മൂലം ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന ഇറക്കുമതി രാജ്യങ്ങൾ ശതകോടിക്കണക്കിന് ഡോളറിന്റെ അധിക സാമ്പത്തിക ബാധ്യത നേരിട്ടതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
മേഖലയിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള കൂടുതൽ പ്രതികരണങ്ങളും എണ്ണക്കപ്പലുകൾക്ക് മേലുള്ള സുരക്ഷാ ഭീഷണിയും തുടർന്നാൽ വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷത്തിൽ താൽക്കാലിക ശാന്തത നിലനിന്നിരുന്നെങ്കിലും, ഇറാന്റെ മിസൈൽ ലോഞ്ചറുകൾ ലക്ഷ്യമിട്ട് യു.എസ്. നടത്തിയ പ്രത്യാക്രമണം സമാധാന ചർച്ചകൾക്ക് തിരിച്ചടിയായി.
Renewed war fears in West Asia. Iran has launched a ballistic missile at a US military base in Jordan in retaliation for the attack on Larak Island. The Islamic Revolutionary Guard Corps says civilians and military personnel were killed in the US strike. Oil prices also rose as both sides resumed attacks.
The US strike on Iran comes after a month-long temporary pause. Early today, US forces targeted missile launchers on Larak Island near the Strait of Hormuz. The US said the attack was carried out as Iran’s Revolutionary Guard was preparing to deploy mines in the sea. Iran has confirmed that both military personnel and civilians were killed in the attack.