

യുക്രെയ്ൻ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമാധാന പദ്ധതി തയ്യാറാക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. യുഎസ്-യുക്രെയ്ൻ സഹകരണത്തിൽ രൂപപ്പെടുത്തിയ 20 നിർദേശങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ യുക്രെയ്ന്റെ കിഴക്കൻ മേഖലയിലെ സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലോറിഡയിൽ വെച്ച് നടന്ന അമേരിക്കൻ പ്രതിനിധി തല ചർച്ചകൾക്ക് പിന്നാലെയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ സൈനിക പിന്മാറ്റം റഷ്യ പൂർണമായും സഹകരിച്ചാൽ മാത്രമെ സാധ്യമാകുവെന്നും സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്.
ഡോൺബാസിനെ സ്വതന്ത്ര സാമ്പത്തിക മേഖലായി പ്രഖ്യാപിക്കാപിക്കണമെന്നാണ് യുഎസ് നിർദേശം. യുക്രെയ്ന് ഇക്കാര്യത്തിൽ അനുകൂല നിലപാടാണെങ്കിലും റഷ്യ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
സൈനിക നീക്കങ്ങൾ ഇരുപക്ഷത്ത് നിന്നും പൂർണമായും അവസാനിപ്പിക്കുക, തർക്കങ്ങൾ നിലനിൽക്കുന്ന പ്രദേശത്ത് നിന്ന് ഇരു രാജ്യങ്ങളുടെ സൈന്യവും പൂർണമായും പിന്മാറി അന്താരാഷ്ട്ര സൈനികരെ നിയോഗിക്കുക, ഡിനിപ്രോപെട്രോവ്‌സ്‌ക്, മികൊലൈവ്, സുമി, ഹാർകിവ് എന്നീ പ്രവിശ്യകളിൽ നിന്നുള്ള പൂർണമായ റഷ്യൻ പിന്മാറ്റം, യുക്രെയ്ന്റെ പുനർനിർമാണം, നിക്ഷേപങ്ങൾ കൊണ്ടുവരിക, യുഎസ്, നാറ്റോ രാജ്യങ്ങളിൽനിന്ന് യുക്രൈനുള്ള സുരക്ഷാ പിന്തുണ തുടങ്ങിയവയാണ് പദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ.
കരാർ ലംഘിച്ച് റഷ്യ ആക്രമണം പുനരാരംഭിച്ചാൽ തിരിച്ചടിക്കാൻ യൂറോപ്യൻ യൂണിയനും അമേരിക്കയും സഹായിക്കണമെന്നും, ഇക്കാര്യത്തിൽ കൃത്യമായ നിലപാട് ഇരുകൂട്ടരും വ്യക്തമാക്കിയാൽ മാത്രമെ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകൂവെന്നും യുക്രെയ്ൻ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനോട് അമേരിക്ക അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഔദ്യോഗികമായി ആരും ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. അതേസമയം 20 മാർഗ നിർദേശങ്ങളടങ്ങിയ പദ്ധതി യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ സാധ്യതകൾ തുറക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. പദ്ധതിയുടെ ആദ്യ രൂപമായ 28 ഇന നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് മുന്നോട്ടുവെച്ചത്. എന്നാൽ രാജ്യ താൽപ്പര്യം മുൻനിർത്തി യുക്രെയ്ൻ ഇതിൽ നിന്ന് 8 നിർദേശങ്ങൾ പരിഷ്കരിച്ചു.
നിലവിൽ മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതിയിൽ ‘ഡോൺബാസ്’ നഗരവുമായി ബന്ധപ്പെട്ട തർക്കം ഉൾപ്പെടുത്തിയിട്ടില്ല. യുക്രെയ്ന്റെ പ്രധാന വ്യാവസായിക മേഖലയായ ‘ഡോൺബാസ്’ കൈമാറണമെന്ന് നേരത്തെ തന്നെ റഷ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്നിലെ സാഫോറീസിയയുടെ നിയന്ത്രണം സംബന്ധിച്ച ചർച്ചകളും തുടരും. ലുഹാൻസ്‌കും ഡൊണെറ്റ്‌സ്‌കും ഉൾപ്പെട്ട ഡോൺബാസിന്റെ കാര്യം രാഷ്ട്ര നേതാക്കൾ തമ്മിൽ ചർച്ച ചെയ്യുമെന്നാണ് സെലെൻസ്കി അറിയിച്ചിരിക്കുന്നത്. ഡോൺബാസിനെ സ്വതന്ത്ര സാമ്പത്തിക മേഖലായി പ്രഖ്യാപിക്കാപിക്കണമെന്നാണ് യുഎസ് നിർദേശം. യുക്രെയ്ന് ഇക്കാര്യത്തിൽ അനുകൂല നിലപാടാണെങ്കിലും റഷ്യ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നിലവിൽ നഗരത്തിന്റെ 70 ശതമാനവും റഷ്യൻ പട്ടാളം പിടിച്ചെടുത്തു കഴിഞ്ഞിട്ടുണ്ട്.
English Summary: Ukrainian President Volodymyr Zelensky has introduced a new 20-point peace plan to end the war with Russia, prepared with US support. The proposal includes mutual troop withdrawal, international peacekeeping deployment, reconstruction investment, and long-term security guarantees for Ukraine.