കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോ​ഗം കണ്ടെത്തിയത് കാക്കയിൽ

ആലപ്പുഴയിലും കണ്ണൂരിലും മാത്രമല്ല, എറണാകുളം രാമമംഗലത്തും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്.
Avian flu Kerala
Avian flu Keralaimage credit : facebook
Published on

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളിലാണ് രോഗം കണ്ടെത്തിയത്. കണ്ണൂർ ജില്ലയിലെ ഇരിട്ടി നഗരസഭയിലെ എടക്കനത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്‌. ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്തിൽ കാക്കകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ വളർത്തുപക്ഷികളിൽ രോഗം കണ്ടെത്തിയിട്ടില്ല. നിലവിൽ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.

ആലപ്പുഴ കോടംതുരുത്തിൽ കാക്കകൾ വീണു ചാകുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് മൃഗസംരക്ഷണ വകുപ്പ് കാക്കകളിൽ പരിശോധന നടത്തിയത്. എന്നാൽ രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനായിട്ടില്ല. അതേസമയം, രോഗം സ്‌ഥിരീകരിച്ച ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപിക്കുന്നത് തടയാനുള്ള നടപടികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർക്കും, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും, ജില്ലാ കളക്ടർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ആലപ്പുഴയിലും കണ്ണൂരിലും മാത്രമല്ല, എറണാകുളം രാമമംഗലത്തും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രാമമംഗലം ഗ്രാമപഞ്ചായത്ത് അധികൃധർ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയത് ദേശാടന പക്ഷികളിലായിരുന്നു.

English Summary: Avian flu has been detected again in Kerala, with cases confirmed among crows in Kannur district.

Related Stories

No stories found.
Madism Digital
madismdigital.com