'ബ്രാന്‍ഡിക്ക് പേരിട്ടാൽ 10,000 രൂപ' സമ്മാനം; പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്‌കോ കോടതിയില്‍

നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ബെവ്‌കോയുടെ വിശദീകരണം
'ബ്രാന്‍ഡിക്ക് പേരിട്ടാൽ 10,000 രൂപ' സമ്മാനം;  പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്‌കോ കോടതിയില്‍
Published on

കേരള സർക്കാർ മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് വഴി നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ലോഗോയും പേരും നിർദേശിക്കുന്നവർക്ക് 10000 രൂപ സമ്മാന തുക പ്രഖ്യാപിച്ചത് വ്യജ വാർത്തയെന്ന് ബെവ്‌കോ കോടതിയിൽ. ഹൈക്കോടതി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി ബെവ്‌കോ രംഗത്ത് എത്തിയത്.പരസ്യം നല്‍കിയത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് ബെവ്‌കോയുടെ വിശദീകരണം. അതിനാല്‍ തന്നെ പുതിയ ബ്രാന്‍ഡിന് പേരിടാനുള്ള മത്സരം എന്ന ആശയത്തിന് പ്രസക്തിയില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്‌കോ വ്യക്തമാക്കി.

പരസ്യം നല്‍കിയത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് ബെവ്‌കോയുടെ വിശദീകരണം. അതിനാല്‍ തന്നെ പുതിയ ബ്രാന്‍ഡിന് പേരിടാനുള്ള മത്സരം എന്ന ആശയത്തിന് പ്രസക്തിയില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്‌കോ വ്യക്തമാക്കി. എന്നാൽ, ഡിസംബറിൽ ബെവ്കോ എം.ഡിയുടെ പേരിൽ പുറത്തിറങ്ങിയ വാർത്താക്കുറിപ്പും സോഷ്യൽ മീഡിയയിലെ വലിയ പ്രചാരണവും ചൂണ്ടിക്കാട്ടി കോടതി ഈ വാദത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.

മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന്, കൊല്ലത്തെ കോൺഗ്രസ്‌ നേതാവ്എം .എം. സഞ്ജീവ് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി.

English Summary: BEVCO informed the Kerala High Court that reports about offering a ₹10,000 reward for naming a new liquor brand were fake, clarifying it neither issued such an ad nor is involved in liquor production currently.

Related Stories

No stories found.
Madism Digital
madismdigital.com