ബിനീഷ് കോടിയേരിയെ വെട്ടിയതാര്? സൈബറിടങ്ങളിലെ ചർച്ചയിൽ കുഴങ്ങി സിപിഐഎം

കോടിയേരിയുടെ മകന്‍ പടിക്ക് പുറത്ത് തന്നെ!
ബിനീഷ് കോടിയേരിയെ വെട്ടിയതാര്? സൈബറിടങ്ങളിലെ ചർച്ചയിൽ കുഴങ്ങി സിപിഐഎം
Published on

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാർട്ടി അം​ഗത്വം പുതുക്കി നൽകാത്തതുമായി ബന്ധപ്പെട്ട് സൈബറിടങ്ങളിലെ ചർച്ചകളിൽ കുഴങ്ങി സിപിഐഎം. ഇന്ന് രാവിലെ ബിനീഷ് കോടിയേരിയുടെ അം​ഗത്വം പ്രാദേശിക വിഷയം മാത്രമാണെന്ന് പാർട്ടി സെക്രട്ടറി എംവി ​ഗോവിന്ദൻ പ്രസ്താവന നടത്തിയതോടെയാണ് ചർച്ചകൾ ശക്തിയാർജിക്കുന്നത്. വിഷയത്തിൽ കർശന നിലപാട് തുടരുമെന്നാണ് സംസ്ഥാന നേതൃത്വം നൽകുന്ന സൂചനയും.

ബിനീഷ് കോടിയേരിയെ വെട്ടിയതാര്? സൈബറിടങ്ങളിലെ ചർച്ചയിൽ കുഴങ്ങി സിപിഐഎം
ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും; കോടിയേരിയുടെ മകന് പിന്നാലെ ക്യാപ്റ്റനെ 'കുത്തി' വിഎസ്സിന്റെ മകനും

സിപിഐഎം സൈബറിടത്തിൽ ശക്തമായ സാന്നിധ്യങ്ങളിലൊരാളായ ബിനീഷിന് പാർട്ടി ഔദ്യോ​ഗിക അം​ഗത്വം നൽകി കൂടുതൽ പരി​ഗണന നൽകണമെന്നായിരുന്നു നേരത്തെ സൈബറിടത്തിൽ ഉയർന്ന ആവശ്യം. എന്നാൽ ബിനീഷിന്റെ അപേക്ഷ പരിഗണിക്കുന്ന സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നാലുതവണയാണ് അം​ഗത്വം നിഷേധിച്ചിരിക്കുന്നത്. ജില്ലാ കമ്മറ്റിയിലെ ചിലകോണുകളിൽനിന്ന് ബിനീഷിനെ തിരികെയെടുക്കണമെന്ന ആവശ്യമുയർന്നതോടെ വിഷയം സംസ്ഥാനതലത്തിൽ ശ്രദ്ധനേടുകയായിരുന്നു.

2020ൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായതോടെയാണ് ബിനീഷിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നത്. പാർട്ടി വിഷയത്തിൽ യാതൊരു ഇടപെടലുകളും നടത്തില്ലെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കേണ്ടിവന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുടുംബമാണ് നേരിട്ട് ഇടപെട്ടത്. ദീർഘനാളത്തെ ജയിൽവാസത്തിന് ശേഷം 2023ൽകർണാടക ഹൈക്കോടതി കേസിന്റെ തുടർനടപടികൾ സ്‌റ്റേ ചെയ്തു.

ബിനീഷ് കോടിയേരിയെ വെട്ടിയതാര്? സൈബറിടങ്ങളിലെ ചർച്ചയിൽ കുഴങ്ങി സിപിഐഎം
ചായക്കപ്പിലെ വിരലടയാളവും 'മദ്രാസിലെ മോൻ' കുടുങ്ങിയ നാടകീയ നിമിഷങ്ങളും! കരിക്കൻ വില്ല കേസിന് 45 വയസ്

ഇതോടെയാണ് പാർട്ടിയിലേക്ക് തിരികെ വരാൻ ബിനീഷ് ശ്രമങ്ങൾ ആരംഭിച്ചത്. അന്നത്തെ രാഷ്ട്രീയ കോലാഹലങ്ങൾ പക്ഷേ പാർട്ടി അം​ഗത്വം എടുക്കുന്നതിന് വിലങ്ങുതടിയായി. കുറ്റവിമുക്തനായാലും പാർട്ടിയിലേക്ക് തിരികെയെടുക്കുന്നതിൽ പ്രായോ​ഗിക ബുദ്ധിമുട്ടുകളുണ്ടെന്ന തരത്തിൽ തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലെ നേതൃനിര നിലപാട് സ്വീകരിച്ചതായിട്ടാണ് സൂചന. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള ഇടപെടലുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

English Summary: Communist Party of India (Marxist) is facing intense discussion on social media after the party reportedly refused to renew the membership of Bineesh Kodiyeri. The controversy deepened after party secretary M. V. Govindan described the issue as a “local matter,” while reports suggest divisions within the party leadership over Bineesh’s return.

Madism Digital
madismdigital.com