രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ; തുറുപ്പുചീട്ടുകളെല്ലാം പുറത്തെടുത്ത് ബിജെപി

തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവിയും വോട്ട് ഷെയറുകൾ വർധിപ്പിക്കുമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്.
രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ; തുറുപ്പുചീട്ടുകളെല്ലാം പുറത്തെടുത്ത് ബിജെപി
Published on

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ രം​ഗത്തിറക്കി ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കും. ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നിൽ വി ശിവൻകുട്ടിയായിരിക്കും രാജീവ് ചന്ദ്രശേഖരന് അട്ടിമറിക്കേണ്ടത്. ജില്ലയിലെ മറ്റൊരു പ്രധാന സീറ്റായ വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും.

പാലക്കാട്, നേമം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് നിലവിൽ ബിജെപി ഏറ്റവും പ്രതീക്ഷ വെച്ചുപോകുന്ന ഇടങ്ങൾ. കാട്ടാക്കടയിൽ പി കെ കൃഷ്ണദാസും കഴക്കൂട്ടത്ത് വി മുരളീധരനും ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാൻ സാധ്യതയുണ്ടെങ്കിലും വിജയിക്കില്ലെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ ഈ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവിയും വോട്ട് ഷെയറുകൾ വർധിപ്പിക്കുമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്.

ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക

1. മഞ്ചേശ്വരം - കെ സുരേന്ദ്രൻ

2. ഉദുമ -മനുലാൽ മേലോത്ത്

3. കാഞ്ഞങ്ങാട് – ബൽരാജ് എം

4. പയ്യന്നൂർ – എ പി ഗംഗാധരൻ

5. അഴീക്കോട് – കെ കെ വിനോദ് കുമാർ

6. കണ്ണൂർ – സി രഘുനാഥ്

7. മാനന്തവാടി - പി ശ്യാം രാജ്

8. സുൽത്താൻബത്തേരി- കവിത എ എസ്

9. വടകര – അഡ്വ. കെ ദിലീപ്

10. കുറ്റ്യാടി – രാമദാസ് മണലേരി

11. നാദാപുരം – സി പി വിപിൻ ചന്ദ്രൻ

12. കൊയിലാണ്ടി - സി ആർ പ്രഫുൽ കൃഷ്ണൻ

13. പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ

14. ബാലുശ്ശേരി - സി പി സതീശൻ

15. എലത്തൂർ – ടി ദേവദാസ്

16. കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്

17. കോഴിക്കോട് സൗത്ത് – ടി റനീഷ്

18. ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു

19. കുന്നമംഗലം – വി കെ സജീവൻ

20. ഷൊർണൂർ – സങ്കു ടി ദാസ്

21. ഒറ്റപ്പാലം – മേജർ രവി

22. മലമ്പുഴ – സി കൃഷ്ണകുമാർ

23. പാലക്കാട് - ശോഭാ സുരേന്ദ്രൻ

24. ചേലക്കര – കെ ബാലകൃഷ്ണൻ

25. മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ

26. തൃശൂർ – പത്മജ വേണുഗോപാൽ

27. ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം

28. ദേവികുളം - എസ്. രാജേന്ദ്രൻ

29. പാലാ - ഷോൺ ജോർജ്

30. വൈക്കം- കെ അജിത്ത്

31. കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ

32. പൂഞ്ഞാർ – പി സി ജോർജ്ജ്

33. അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ

34. ഹരിപ്പാട് - സന്ദീപ് വാചസ്പതി

35. ചെങ്ങന്നൂർ – എം വി ഗോപകുമാർ

36. തിരുവല്ല - അനൂപ് ആൻ്റണി ജോസഫ്

37. കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്

38. കുന്നത്തൂർ - രാജി പ്രസാദ്

39. കൊട്ടാരക്കര – ആർ രശ്മി

40. ചാത്തന്നൂർ – ബി ബി ഗോപകുമാർ

41. ആറ്റിങ്ങൽ - അഡ്വ. പി സുധീർ

42. നെടുമങ്ങാട് - യുവരാജ് ഗോകുൽ

43. കഴക്കൂട്ടം – വി മുരളീധരൻ

44. വട്ടിയൂർക്കാവ് – ആർശ്രീലേഖ

45. നേമം - രാജീവ് ചന്ദ്രശേഖർ

46. ​​പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ

47. കാട്ടാക്കട – പി കെ കൃഷ്ണദാസ്

English Summary: Bharatiya Janata Party has unveiled a strong candidate lineup for the Kerala Assembly elections, fielding key leaders like Rajeev Chandrasekhar, K. Surendran, and Sobha Surendran in crucial constituencies. The party aims to make significant gains in seats such as Nemom, Palakkad, and Manjeshwaram.

Related Stories

No stories found.
Madism Digital
madismdigital.com