മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; കോൺഗ്രസിൽ നിന്ന് കൂടുമാറിയെത്തിയവർക്ക് പ്രത്യേക പരിഗണന

ബി എസ് അനൂപ്, ആർ എസ് അരുൺ രാജ് എന്നിവർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എത്തിയവരാണ്
മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; കോൺഗ്രസിൽ നിന്ന് കൂടുമാറിയെത്തിയവർക്ക് പ്രത്യേക പരിഗണന
Published on

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള 11 അംഗങ്ങളടങ്ങിയ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ഇതോടെ 97 മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളായി. തിരുവനന്തപുരം മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് കരമന ജയനാണ് സ്ഥാനാർത്ഥി. കോട്ടയം പുതുപ്പള്ളിയിൽ മത്സരിക്കുന്നത് രവീന്ദ്രനാഥ് വാകത്താനം, പീരുമേട് മണ്ഡലത്തിൽ നിന്നും വി.രതീഷ്, മാവേലിക്കര മണ്ഡലത്തിൽ അജിമോൻ, അടൂരിൽ പന്തളം പ്രതാപൻ, ചവറയിൽ കെ.ആർ.രാജേഷ്, ചടയമംഗലത്ത് ആർ.എസ്.അരുൺ രാജ്, ചിറയിൻകീഴ് മണ്ഡലം ബി.എസ്.അനൂപ്, അരുവിക്കരയിൽ സിനിമ-സീരിയൽ താരം വിവേക് ഗോപൻ, കോവളത്ത് ടി.എൻ.സുരേഷ്, നെയ്യാറ്റിൻകരയിൽ എസ്.രാജശേഖരൻ നായർ എന്നിവരാണ് മൂനാം ഘട്ടത്തിലെ മറ്റു സ്ഥാനാർത്ഥികൾ.

ബി എസ് അനൂപ്, ആർ എസ് അരുൺ രാജ് എന്നിവർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എത്തിയവരാണ്. നേരത്തെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2021ൽ ചിറയിൻകീഴിൽ ബി എസ് അനൂപ് മത്സരിച്ചിരുന്നു. ആർ എസ് അരുൺ രാജ് യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും കെപിസിസി നിർവാഹക സമിതി അംഗവുമായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയെ തുടർന്നായിരുന്നു ഇരുവരും പാർട്ടി ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയത്. രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളിൽ പ്രതിഷേധിച്ചായിരുന്നു അനൂപ് കോൺഗ്രസ് വിട്ടത്.

അതേസമയം, 39 പേരടങ്ങുന്ന രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിലും റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്‌ണൻ കുണ്ടറയിലും മത്സരിക്കും. സിപിഐ വിട്ടുവന്ന നിലവിലെ എംഎൽഎ സിസി മുകുന്ദനാണ് നാട്ടികയിൽ സ്ഥാനാർത്ഥി. എൽഡിഎഫ് വിട്ട ആർജെഡി സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നുവെങ്കിലും ബിജെപി കരമന ജയനെ പരിഗണിക്കുകയായിരുന്നു. നടൻ കൃഷ്ണകുമാറിന്റെ പേരും ചർച്ചകളിൽ ഉയർന്നു വന്നിരുന്നു. എന്നാൽ സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും കണക്കിലെടുത്തായിരുന്നു കരമന ജയനെ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

English Summary: BJP released its second list of 39 candidates for the Kerala elections, featuring Kummanam Rajasekharan, Robin Radhakrishnan, and C.C. Mukundan, while opting for Karamana Jayan over other speculated names.

Related Stories

No stories found.
Madism Digital
madismdigital.com