റോയിയുടെ ഡയറി ആത്മഹത്യാ കുറിപ്പാകില്ല; വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും

നേരത്തെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നിരുന്നു. നെഞ്ചിലേറ്റ വെടിയുണ്ട ഹൃദയവും ശ്വാസകോശവും തകർത്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
റോയിയുടെ ഡയറി ആത്മഹത്യാ കുറിപ്പാകില്ല; വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും
Published on

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തിൽ നിർണായക വിവരങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം. റോയിയുടേതായി കണ്ടെത്തിയ ഡയറിയിലെ വിവരങ്ങൾ നിലവിൽ ആത്മഹത്യാക്കുറിപ്പായി പരി​ഗണിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഉറ്റബന്ധുക്കളോട് ക്ഷമാപണത്തോടെ ആരംഭിക്കുന്ന കുറിപ്പിൽ, ബിസിനസിൽ നേരിട്ട തിരിച്ചടികളും മുന്നോട്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉൾപ്പെടെ നിർണായക നിർ​​ദേശങ്ങളും റോയി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡയറിയിലെ വാക്കുകൾ ആത്മഹത്യാ കുറിപ്പായി കാണാനാവില്ലെന്ന എസ്ഐടി നിലപാടിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.

Also Read
'വെടിയുണ്ട ഹൃദയവും ശ്വാസകോശവും തകര്‍ത്തു'; സിജെ റോയിയുടെ മരണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
റോയിയുടെ ഡയറി ആത്മഹത്യാ കുറിപ്പാകില്ല; വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും

മരണത്തിൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭ്യമാകും. നേരത്തെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നിരുന്നു. നെഞ്ചിലേറ്റ വെടിയുണ്ട ഹൃദയവും ശ്വാസകോശവും തകർത്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ശരീരഭാഗങ്ങൾ വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. 6.55 മില്ലീ മീറ്റർ വലിപ്പമുള്ള വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. വിശദമായ പരിശോധനാ റിപ്പോർട്ട് പുറത്തുവരുന്നതോടെ നിർണായക വിവരങ്ങൾ ലഭ്യമാവും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. റോയ് മരിച്ച സമയത്ത് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ ഉണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

Also Read
അസ്വാഭാവികമായ നടപടികൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം; സിജെ റോയിയുടെ മരണത്തിൽ വി ശിവൻകുട്ടി
റോയിയുടെ ഡയറി ആത്മഹത്യാ കുറിപ്പാകില്ല; വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും

റോയിയുടെ മരണ സമയത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. റോയിയുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയത് എന്തിനാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ജീവനക്കാരിൽ നിന്ന് ആരാഞ്ഞിട്ടുണ്ട്. നേരത്തെ മരണ സമയത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഇല്ലാതിരുന്നത് ​ദുരൂഹതയുണ്ടാക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. ഐടി ഉദ്യോ​ഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന കുടുംബത്തിന്റെ വാദവുമായി ബന്ധിപ്പിച്ചാണ് ആരോപണങ്ങൾ ഉയർന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുന്നതിനായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിയമോപദേശകരെയും എസ്ഐടി കാണും.

English Summary: In the ongoing investigation into the death of Confident Group owner C.J. Roy, the Special Investigation Team (SIT) has stated that the diary recovered from him is not being treated as a suicide note. The diary begins with an apology to close family members and contains notes on business setbacks he faced and important instructions/guidance for moving forward. The SIT has not clarified why the contents are not considered a suicide note. A detailed post-mortem report is expected to be released today.

Related Stories

No stories found.
Madism Digital
madismdigital.com