സിഎംആർഎൽ-എക്സാലോജിക് കേസ്; ഇ ഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തുവെന്ന് മുൻ സിഎഫ്ഒ, മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം

പിണറായി വിജയൻ എട്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സുരേഷ് കുമാറിന്റെ മൊഴി ഉണ്ടെന്നായിരുന്നുവെന്നാണ് ഇ ഡി പറഞ്ഞിരുന്നത്
സിഎംആർഎൽ-എക്സാലോജിക് കേസ്; ഇ ഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തുവെന്ന് മുൻ സിഎഫ്ഒ, മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം
Published on

സിഎംആർഎൽ-എക്സാലോജിക് കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപ് നൽകിയ മൊഴി പിൻവലിക്കാൻ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ എസ് സുരേഷ്കുമാർ കോടതിയെ സമീപിച്ചു. ഇ ഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന ഗുരുതര ആരോപണങ്ങളോടെയാണ് അദ്ദേഹം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

പിണറായി വിജയൻ എട്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സുരേഷ് കുമാറിന്റെ മൊഴി ഉണ്ടെന്നായിരുന്നുവെന്നാണ് ഇ ഡി പറഞ്ഞിരുന്നത്. പിണറായി വിജയൻ അധികാരത്തിലിരിക്കെ, മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു മൊഴി. ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇ ഡി തങ്ങളുടെ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്.

രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ ഇ ഡി ഉദ്യോ​ഗസ്ഥർ തന്നെ സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും സുരേഷ്കുമാർ സത്യവാങ്മൂലത്തിൽ പറയുന്നു. താൻ വ്യക്തമാക്കിയ യഥാർത്ഥ വസ്തുതകൾ അന്വേഷണ സംഘം രേഖപ്പെടുത്താൻ തയ്യാറായില്ലെന്നും, അവർക്ക് താൽപ്പര്യമുള്ള രീതിയിൽ മൊഴി നൽകാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും സുരേഷ്കുമാർ ചൂണ്ടിക്കാട്ടി.

സിഎംആർഎൽ-എക്സാലോജിക് കേസ്; ഇ ഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തുവെന്ന് മുൻ സിഎഫ്ഒ, മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം
കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമം; യുഡിഎഫ് ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതായി പിണറായി വിജയൻ, വീഴ്ചകൾ സമ്മതിച്ച് സിപിഎം

ഹൈക്കോടതിയുടെ നിർദേശങ്ങൾ മറികടന്നാണ് ചോദ്യം ചെയ്യൽ നടന്നതെന്നും സുരേഷ്കുമാർ പറയുന്നു. പ്രധാന സാക്ഷിമൊഴികളിലൊന്ന് ഇത്തരത്തിൽ പിൻവലിക്കപ്പെടുന്നത് ഇഡിയുടെ അന്വേഷണത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസും മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ വിചാരണ സമയത്ത് മാത്രമേ അതിൽ നിന്ന് പിന്മാറാനാകൂ എന്നും മൊഴി പിൻവലിക്കണമെന്ന ഹസൻ വാരിസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇ ഡി പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാകും സുരേഷ്കുമാറിന്റെ ആവശ്യത്തിലും ഇ ഡി സ്വീകരിക്കുക എന്നാണ് വിലയിരുത്തൽ.

Former CMRL CFO Suresh Kumar has submitted an affidavit in court to retract his previous statement given to the Enforcement Directorate (ED) regarding the controversial 'Masappadi' (monthly payoff) case. He alleged that ED officials threatened him and forced him to name political leaders, rather than recording his actual statements. This retraction is a major setback for the ED's investigation, as his earlier statement was a crucial element linking financial transactions to Kerala Chief Minister Pinarayi Vijayan's daughter, Veena Vijayan.

Madism Digital
madismdigital.com