Breaking: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

പരിശോധനയ്ക്കായി എത്തിയ ആദായ നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോയ് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു
Breaking: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
Published on

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് (57) ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ അശോക് നഗറിലുള്ള ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് റോയ് ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

പരിശോധനയ്ക്കായി എത്തിയ ആദായ നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോയ് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥർ തന്നെ റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അശോക് നഗർ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. കൊച്ചി സ്വദേശിയായ സി ജെ റോയ്, കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലടക്കം റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായിരുന്നു. സിനിമാ നിർമ്മാണ രംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവിലെയും മറ്റ് കേന്ദ്രങ്ങളിലെയും കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

English Summary: C.J. Roy (57), owner of the Confident Group and a prominent real estate and film producer based in Kochi, died by suicide in Bengaluru. The incident occurred this afternoon at the group’s corporate office in Ashok Nagar during an ongoing Income Tax department raid.

Related Stories

No stories found.
Madism Digital
madismdigital.com