cpi BINOY VISWAM
cpi BINOY VISWAM

25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ പറവൂരിൽ മത്സരിക്കുന്നത് കയ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ ആയിരിക്കും
Published on

തിരുവനന്തപുരം: ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. രണ്ടു ടേം വ്യവസ്ഥയോടെ മന്ത്രി കെ. രാജന് ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെയാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർഥി പ്രഖ്യാപനം.

തൃശ്ശൂരിൽ സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ മത്സരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ പറവൂരിൽ മത്സരിക്കുന്നത് കയ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ ആയിരിക്കും. മന്ത്രിമാരായ കെ. രാജൻ ഒല്ലൂർ, ജി.ആർ. അനിൽ നെടുമങ്ങാട്, ജെ. ചിഞ്ചുറാണി ചടയമംഗലം, പി. പ്രസാദ് ചേർത്തല എന്നീ മണ്ഡലങ്ങളിൽ ജനവിധി തേടും. സിറ്റിങ് എംഎൽഎമാരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടക്കം എട്ടു പേർക്കാണ് മാറ്റം. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, സി.കെ. ആശ, പി. സുപാൽ, ജി.എസ്. ജയലാൽ എന്നിവരാണ് മറ്റുള്ളവർ. നാദാപുരത്ത് പി. വസന്തം, മഞ്ചേരിയിൽ സിപിഐ സ്വതന്ത്രനായി എം. മുസ്തഫ എന്നിവരും മത്സരിക്കും.

English Summary: Communist Party of India has announced candidates for 25 constituencies in the upcoming Kerala Legislative Assembly election scheduled for April 9. Ministers including K. Rajan, G. R. Anil, J. Chinchurani and P. Prasad will contest from their respective constituencies, while poet Alankode Leelakrishnan has been fielded in Thrissur.

Madism Digital
madismdigital.com