

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപി കേരളാ ഘടകത്തിന്റെ സീൽ കണ്ടെത്തിയെന്ന് സീപിഐഎം. 2019 മാർച്ചിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിലാണ് ബിജെപി കേരളാ ഘടകത്തിന്റെ സീലുള്ളത്. വിഷയത്തിൽ ബിജെപി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം പിശക് പറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ? ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം. എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം! സീൽ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ! ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം!
ശ്രദ്ധിക്കണ്ടേ അമ്പാനെ...
വാർത്ത തിരയുന്നവരോട്...
തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത affidavitൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ. വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണ്. ബ്രേക്കിംഗ് ന്യൂസ്. എല്ലാ ഇ മെയിൽ വിലാസക്കാർക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് verify ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് തന്നെയാണ് അയച്ചതും. അതും ഉറപ്പിച്ചിട്ടുണ്ട്.
English Summary: Communist Party of India (Marxist) alleged that a letter from the Election Commission of India carried the seal of the Bharatiya Janata Party’s Kerala unit. No official clarification has been issued yet, sparking political controversy.