നിയമസഭാ തെരഞ്ഞെടുപ്പ്; 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വീണ്ടും മത്സരിക്കും
mv govindan cpiM
mv govindan cpiM
Published on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സിപിഐഎം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വീണ്ടും മത്സരിക്കും. തളിപ്പറമ്പിൽ പി.കെ. ശ്യാമള ടീച്ചർ, മട്ടന്നൂരിൽ വി.കെ. സനോജ്, ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ്, തിരുവമ്പാടിയിൽ ലിന്റോ ജോസഫ്, തൃത്താലയിൽ എം.ബി. രാജേഷ്, ആലുവയിൽ എ.എം. ആരിഫ് എന്നിവരുൾപ്പെടെ 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഈ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. അതേസമയം 11 മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇറക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. ഇവരിൽ ആറ് പേരുടെ പേരുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന അഞ്ച് പേരെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

സ്ഥാനാർത്ഥികളുടെ പേരും മണ്ഡലവും

കാസർ​ഗോഡ്

1. മഞ്ചേശ്വരം- കെ ആർ ജയാനന്ദ

2. ഉദുമ- അഡ്വ. സി എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്‌തഫ

കണ്ണൂർ

4. പയ്യന്നൂർ- ടി ഐ മധുസൂദനൻ

5. തളിപ്പറമ്പ്‌- പി കെ ശ്യാമള

6. അഴീക്കോട്‌- കെ വി സുമേഷ്‌

7. കല്ല്യാശ്ശേരി- എം വിജിൻ

8. ധർമ്മടം- പിണറായി വിജയൻ

9. മട്ടന്നൂർ- വി കെ സനോജ്‌

10. പേരാവൂർ- കെ കെ ശൈലജ

11. തലശ്ശേരി- കാരായി രാജൻ

വയനാട്

12. മാനന്തവാടി- ഒ ആർ കേളു

13. സുൽത്താൻബത്തേരി- എം എസ്‌ വിശ്വനാഥൻ

കോഴിക്കോട്

14. കുറ്റ്യാടി- കെ പി കുഞ്ഞമ്മദ്‌ കുട്ടി

15. പേരാമ്പ്ര- ടി പി രാമകൃഷ്‌ണൻ

16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിൻദേവ്‌

17. കൊയിലാണ്ടി- കെ ദാസൻ

18. കോഴിക്കോട്‌ നോർത്ത്‌- തോട്ടത്തിൽ രവീന്ദ്രൻ

19. ബേപ്പൂർ- പി എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി- ലിന്റോ ജോസഫ്‌

മലപ്പുറം

21. പൊന്നാനി- അഡ്വ. എം കെ സക്കീർ

22. വണ്ടൂർ- ഡോ. കെ കെ ദാമോദരൻ മാസ്റ്റർ

23. പെരിന്തൽമണ്ണ- വി പി മുഹമ്മദ്‌ ഹനീഫ

24. മങ്കട- എം പി അലവി

പാലക്കാട്

25. തൃത്താല- എം ബി രാജേഷ്‌

26. തരൂർ- പി പി സുമോദ്‌

27. ആലത്തൂർ- ടി എം ശശി

28. നെന്മാറ- കെ പ്രേമൻ

29. ഷൊർണ്ണൂർ- പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാർ

31. കോങ്ങാട്‌- അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ- എ പ്രഭാകരൻ

തൃശ്ശൂർ

33. കുന്നംകുളം- എ സി മൊയ്‌തീൻ

34. ചേലക്കര- യു ആർ പ്രദീപ്‌

35. മണലൂർ- പ്രൊഫ. സി രവീന്ദ്രനാഥ്‌

36. ഗുരുവായൂർ- എൻ കെ അക്‌ബർ

37. പുതുക്കാട്‌- കെ കെ രാമചന്ദ്രൻ

38. ഇരിങ്ങാലക്കുട- ഡോ. ആർ ബിന്ദു

39. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

എറണാകുളം

40. അങ്കമാലി- അഡ്വ. സാജു പോൾ

41. ആലുവ- അഡ്വ. എ എം ആരിഫ്‌

42. കുന്നത്തുനാട്‌- പി വി ശ്രീനിജിൻ

43. വൈപ്പിൻ- അഡ്വ. എം ബി ഷൈനി

44. കളമശ്ശേരി- പി രാജീവ്‌

45. തൃക്കാക്കര- അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി- കെ ജെ മാക്‌സി

47. തൃപ്പൂണിത്തുറ- കെ എൻ ഉണ്ണികൃഷ്‌ണൻ

48. കോതമംഗലം- ആന്റണി ജോൺ

ഇടുക്കി

49. ഉടുമ്പൻചോല- കെ കെ ജയചന്ദ്രൻ

50. ദേവികുളം- അഡ്വ. എ രാജ

കോട്ടയം

51. ഏറ്റുമാനൂർ- വി എൻ വാസവൻ

52. കോട്ടയം- അഡ്വ. കെ അനിൽകുമാർ

53. പുതുപ്പള്ളി- കെ എം രാധാകൃഷ്‌ണൻ

ആലപ്പുഴ

54. അരൂർ- ദലീമ ജോജോ

55. ആലപ്പുഴ- പി പി ചിത്തരഞ്‌ജൻ

56. അമ്പലപ്പുഴ- എച്ച്‌ സലാം

57. കായംകുളം- അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂർ- സജി ചെറിയാൻ

59. മാവേലിക്കര- എം എസ്‌ അരുൺ കുമാർ

60. ആറന്മുള- വീണാ ജോർജ്ജ്‌

പത്തനംതിട്ട

61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാർ

കൊല്ലം

62. കൊട്ടാരക്കര- കെ എൻ ബാലഗോപാൽ

63. കുണ്ടറ- എസ്‌ എൽ സജികുമാർ

64. ഇരവിപുരം- എം നൗഷാദ്‌

65. കൊല്ലം- എസ്‌ ജയമോഹൻ

തിരുവനന്തപുരം

66. വർക്കല- അഡ്വ. വി ജോയി

67. ആറ്റിങ്ങൽ- ഒ എസ്‌ അംബിക

68. വാമനപുരം- അഡ്വ. ഡി കെ മുരളി

69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

70. വട്ടിയൂർക്കാവ്‌- അഡ്വ. വി കെ പ്രശാന്ത്‌

71. നേമം- വി ശിവൻകുട്ടി

72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്‌

73. അരുവിക്കര- അഡ്വ. ജി സ്റ്റീഫൻ

74. നെയ്യാറ്റിൻകര- കെ ആൻസലൻ

75. പാറശ്ശാല- സി കെ ഹരീന്ദ്രൻ

സ്വതന്ത്രർ

1. കുന്നമംഗലം - പി.ടി.എ റഹീം

2. താനൂർ - വി അബ്‌ദുറഹ്മാൻ

3. വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ

4. നിലമ്പൂർ - യു ഷറഫലി

5. തവനൂർ - ഡോ. കെ.ടി ജലീൽ

6. ചവറ - ഡോ: സുജിത്‌ വിജയൻ

7. മാഹി - അഡ്വ. ടി അശോക്‌ കുമാർ (സ്വതന്ത്രൻ)

English Summary: Communist Party of India (Marxist) announced its first list of 75 candidates for the Kerala Assembly elections. The announcement was made by state secretary M. V. Govindan, confirming that Chief Minister Pinarayi Vijayan will contest again from Dharmadam

Related Stories

No stories found.
Madism Digital
madismdigital.com