സോണിയക്ക് ബേബിയുടെ 'ക്ലീന്‍ ചിറ്റ്'; വെട്ടിലായി സിപിഎം സംസ്ഥാന നേതൃത്വം

'ഫോട്ടോ മാത്രം പോരാ'; സ്വർണ്ണക്കേസിൽ സോണിയക്കെതിരെ തെളിവില്ലെന്ന് എം.എ. ബേബി
സോണിയക്ക് ബേബിയുടെ 'ക്ലീന്‍ ചിറ്റ്'; വെട്ടിലായി സിപിഎം സംസ്ഥാന നേതൃത്വം
Published on

ശബരിമല സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സിപിഎമ്മിന് കുരുക്കായി പുതിയ നിലപാടുമായി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. സോണിയാ ഗാന്ധിക്ക് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന യാതൊരു രേഖയുമില്ലെന്നും വെറും ചിത്രങ്ങൾ മാത്രം വെച്ച് ആരോപണം ഉന്നയിക്കാനാവില്ലെന്നുമുള്ള ബേബിയുടെ നിലപാട് സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

രാഹുലിന്റെ വരവും സൈബർ പോരാട്ടവും

അടുത്തിടെ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി, സ്വർണ്ണക്കള്ളക്കടത്തിനെ പരിഹസിച്ചുകൊണ്ടുള്ള 'പോറ്റിയെ കയറ്റിയത് ആരപ്പാ'എന്ന പാരഡി ഗാനം ഏറ്റുപാടിയത് സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, ശബരിമല കേസിലെ മുഖ്യപ്രതിയായ പോറ്റി അതീവ സുരക്ഷയുള്ള പത്ത് ജനപഥിലെത്തി സോണിയാ ഗാന്ധിയെ കണ്ടുവെന്നാരോപിച്ച് സി.പി.എം അനുകൂല സൈബർ ഹാൻഡിലുകൾ ചിത്രങ്ങളും റീൽസുകളും വ്യാപകമായി പ്രചരിപ്പിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നതിൽ ഈ പാരഡി ഏറെ പങ്കുവഹിച്ചിരുന്നു. പാരഡി ഇറങ്ങിയ ആദ്യ ഘട്ടത്തിൽ നിശബ്ദമായിരുന്ന സി.പി.എമ്മും ഹാൻഡിലുകളും ഇതിനു ശേഷമാണ് വിവാദത്തിലെ സോണിയ ബന്ധം വ്യാപകമായി ഉയര്‍ത്തി തുടങ്ങിയത്.

സോണിയക്ക് ബേബിയുടെ 'ക്ലീന്‍ ചിറ്റ്'; വെട്ടിലായി സിപിഎം സംസ്ഥാന നേതൃത്വം
നോട്ടീസിൽ തട്ടി ആവേശം; പേരാമ്പ്രയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും കമ്മീഷന്റെ 'ചുവപ്പ് കാർഡ്'

കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളിലെ വൈരുദ്ധ്യം

തെരഞ്ഞെടുപ്പ് ഗോദയിൽ ശബരിമല കേസ് ചര്‍ച്ചയാവുമ്പോള്‍ കോൺഗ്രസിനെ സോണിയ ആരോപണങ്ങളിൽ കുരുക്കി സിപിഎം പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് കേന്ദ്ര നേതൃത്വത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു നിലപാട് വരുന്നത്. എം.എ. ബേബിയുടെ വാക്കുകള്‍ സംസ്ഥാന നേതൃത്വം ഉന്നയിക്കുന്ന വാദങ്ങളെ ഖണ്ഡിക്കുന്നതാണെന്ന വാദം പ്രതിരോധിക്കാൻ സിപിഎം ഏറെ വിയര്‍ക്കേണ്ടി വരും,

ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണിയുടെ ഭാഗമായി കോൺഗ്രസുമായി സഹകരിക്കുമ്പോൾ, കൃത്യമായ രേഖകളില്ലാതെ സോണിയാ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം . എന്നാൽ സംസ്ഥാന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസിനെ പ്രധാന എതിരാളിയായി കാണാതെ മുന്നോട്ടുപോകാനാകില്ല. ഈ വൈരുധ്യം സൃഷ്ടിക്കുന്ന ചക്രവ്യൂഹത്തിൽ നിന്നും കരകയറുക എളുപ്പവുമല്ല

പ്രതിരോധത്തിലായ സംസ്ഥാന നേതൃത്വം

മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരുപോലെ ഉയർത്തിപ്പിടിച്ച 'സോണിയ ബന്ധം' ജനറൽ സെക്രട്ടറി തന്നെ തള്ളിയതോടെ, സി.പി.എം സൈബർ വിംഗും പ്രതിരോധത്തിലായി. ചിത്രങ്ങൾ മാത്രം വെച്ച് ആരോപണം ഉന്നയിക്കുന്നത് ബാലിശമാണെന്ന കേന്ദ്ര നിലപാട്, സംസ്ഥാന ഘടകത്തിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.

ദേശീയ രാഷ്ട്രീയത്തിലെ താത്പര്യങ്ങളും കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും തമ്മിലുള്ള സംഘർഷമാണ് ഈ വൈരുദ്ധ്യത്തിലൂടെ പുറത്തുവരുന്നത്. സ്വന്തം പാർട്ടിയുടെ കേന്ദ്ര നേതൃത്വം തന്നെ കോൺഗ്രസിന് ക്ലീൻ ചിറ്റ് നൽകിയത് വരും ദിവസങ്ങളിൽ സംസ്ഥാന സി.പി.എമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കും.

സോണിയക്ക് ബേബിയുടെ 'ക്ലീന്‍ ചിറ്റ്'; വെട്ടിലായി സിപിഎം സംസ്ഥാന നേതൃത്വം
കോട്ട തകരുമോ?സിപിഎമ്മിന്റെ ഉറക്കംക്കെടുത്തി പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം

English Summary: A major divide has emerged within the CPI(M) as General Secretary MA Baby dismissed the Kerala state unit's attempts to link Sonia Gandhi to the Sabarimala gold smuggling case. While CM Pinarayi Vijayan and the state leadership used photos of a prime accused at 10 Janpath to attack the Congress, Baby stated there is no documentary evidence against her. This "clean chit" from the central leadership has left the state unit and its cyber wings embarrassed, highlighting a sharp conflict between Kerala’s local political tactics and the party's national alliance interests.

Related Stories

No stories found.
Madism Digital
madismdigital.com