അധിക്ഷേപ പരാമര്‍ശം; ടിജി മോഹന്‍ദാസ് കസ്റ്റഡിയില്‍

ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന
അധിക്ഷേപ പരാമര്‍ശം; ടിജി മോഹന്‍ദാസ് കസ്റ്റഡിയില്‍
Published on

ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്ത സിജെപി പ്രവർത്തകരായ വിദ്യാർഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിജി മോഹൻ​ദാസിന്റെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ടീമാണ് വീട്ടിലെത്തി, ടിജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തത്.

ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. സംഭവത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ് ആദ്യം പരാതി നൽകിയത്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ പൊലീസ് കാലതാമസം വരുത്തി.

ഇത് ഏറെ ചർച്ചയായിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. ജൂലൈ 29ന് കലാപാഹ്വനത്തിന് കേസെടുത്തു. ഹീനമായ പരാമർശങ്ങളാണ് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടി ജി മോഹൻ ദാസ് നടത്തിയത്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആർ.

Summary

RSS leader TG Mohandas was taken into police custody for allegedly making derogatory remarks against CJP student activists who were protesting against the Central government in Delhi.

Police arrived at TG Mohandas’s residence in Mattancherry, Ernakulam. A team from the Thiruvananthapuram City Cyber Crime Police reached his house and took him into custody.

Madism Digital
madismdigital.com