എട്ട് മരണം, ഏഴ് പേരെ കാണാനില്ല... മഴയിൽ വലഞ്ഞ് സംസ്ഥാനം, ഇന്ന് വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത

ഈ സീസണിലെ അതിശക്തമായ മഴയായിരുന്നു കഴിഞ്ഞ 24 മണിക്കൂറിലേത്
എട്ട് മരണം, ഏഴ് പേരെ കാണാനില്ല... മഴയിൽ വലഞ്ഞ് സംസ്ഥാനം, ഇന്ന് വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത
Published on

രണ്ട് ദിവസം കൊണ്ട് ഇരച്ചെത്തിയ മഴവെള്ളത്തിൽ പകച്ചുനിൽക്കുകയാണ് സംസ്ഥാനം. പലയിടങ്ങളിലായുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും എട്ട് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് പേരെ കാണാനുമില്ല. ആശങ്കയുടെ മുൾമുനയിലാണ് ഇന്നലത്തെ ദിവസം കേരളം തള്ളിനീക്കിയത്.

ഈ സീസണിലെ അതിശക്തമായ മഴയായിരുന്നു കഴിഞ്ഞ 24 മണിക്കൂറിലേത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ കുത്തിയൊലിച്ചിറങ്ങി. ഈ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടവും. ഏറ്റവും കൂടുതൽ മഴ പെയ്തത് പത്തനംതിട്ടയിലെ വടശ്ശേരിക്കരയിലാണ്. ഇവിടെ 24 മണിക്കൂറിൽ 36.1 സെന്ർറിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വാഗമണ്ണിൽ 31.43 സെന്ർറിമീറ്ററും രേഖപ്പെടുത്തി.

കലിതുള്ളി മഴ: വാഗമണ്ണിലും വടശ്ശേരിക്കരയിലും അതിതീവ്ര മഴ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനതകളില്ലാത്ത മഴയാണ് രേഖപ്പെടുത്തിയത്:

  • വടശ്ശേരിക്കര (പത്തനംതിട്ട): 361 mm (36.1 സെന്റീമീറ്റർ)

  • അനാക്കമ്പൊയിൽ (കോഴിക്കോട്): 340 mm

  • വാഗമൺ (ഇടുക്കി/കോട്ടയം അതിർത്തി): 314 mm

  • പീരുമേട് (ഇടുക്കി): 213 mm

  • തൊടുപുഴ (ഇടുക്കി): 212.2 mm

കേവലം 8 മണിക്കൂറിനുള്ളിൽ 30 സെന്റീമീറ്ററിലധികം മഴ പെയ്തിറങ്ങിയതാണ് മലയോര മേഖലകളിൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത്.

ദുരന്തഭൂമിയായി മലയോരം: എട്ട് മരണം, കാണാതായവർക്കായി തിരച്ചിൽ

മഴക്കെടുതികളിൽപെട്ട് എട്ടുപേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞത്.

  1. ഇടുക്കി: കുടയത്തൂർ ആടൂർമലയിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് സുമതി (69) കൊല്ലപ്പെട്ടു. വാഗമൺ കൊളഹലമേട്ടിൽ മണ്ണുമതിലിടിഞ്ഞു വീണ് പ്രഭാകരൻ നായർ (72) എന്നയാളും മരണപ്പെട്ടു.

  2. കോട്ടയം: പൂഞ്ഞാർ ഈരാറ്റുപേട്ട കൈപ്പള്ളിയിൽ പുലർച്ചെ 4.30-ഓടെയുണ്ടായ ഉരുൾപൊട്ടലിൽ വീടിനു മുകളിലേക്ക് മണ്ണും കല്ലും പതിച്ച് ജോസഫൈൻ ജോണി (28), മാതാവ് റജീന ജോണി (48) എന്നിവർ ദുരന്തത്തിന് ഇരയായി.

  3. മലപ്പുറം: പെട്ടെന്നുണ്ടായ വെള്ളക്കെട്ടിലും തോടുകളിലും വീണ് രണ്ട് പിഞ്ചുകുട്ടികൾ മുങ്ങിമരിച്ചു.

  4. മറ്റു ജില്ലകൾ: കോട്ടയത്ത് നിർമ്മാണക്കുഴിയിൽ വീണ് 11 വയസ്സുകാരനും വയനാട്ടിൽ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റും മരണം സംഭവിച്ചു.

അണക്കെട്ടുകൾ തുറന്നു; ക്യാമ്പുകളിൽ ആയിരങ്ങൾ

പമ്പ, കല്ലാർകുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ ഒറ്റദിവസം കൊണ്ട് 6 അടിയോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 65-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1,460-ലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 17 വീടുകൾ പൂർണ്ണമായും നൂറിലധികം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. എൻ.ഡി.ആർ.എഫ് (NDRF) സംഘങ്ങളും ഫയർഫോഴ്‌സും സിവിൽ ഡിഫൻസും യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ജാഗ്രതാ നിർദ്ദേശം: മഴ വടക്കൻ ജില്ലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും പുഴയോരങ്ങളിൽ വസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശിക്കുന്നുKerala Floods

റാന്നിയും ഈരാറ്റുപേട്ടയും പാലായും മഴയിൽ പൂർണമായും മുങ്ങി. പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും മഴ തുടർന്നാൽ സ്ഥിതി വഷളാകും. ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്ർറെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ട് മരണം, ഏഴ് പേരെ കാണാനില്ല... മഴയിൽ വലഞ്ഞ് സംസ്ഥാനം, ഇന്ന് വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത
സംസ്ഥാനത്ത് കനത്ത് മഴ; അണക്കെട്ടുകള്‍ തുറന്നു, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു, ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്തെ മഴയെ തുടർന്ന് ഇന്ന് നടത്താനിരുന്ന സെറ്റ് പരീക്ഷയുൾപ്പടെ മാറ്റിവെച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും. അതേസമയം, നാളത്തെ എം.ജി. സർവകലാശാല പരീക്ഷയിലും മാറ്റമുണ്ട്. ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളിൽ നടത്താൻ പിഎസ്‍സി നിശ്ചയിച്ചിരുന്നു. ഇത് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ നടന്ന പത്താംതരം പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷയെഴുതാൻ പി.എസ്.സി വീണ്ടും അവസരം നൽകും. ആഗസ്റ്റ് 22ന് ഇവർക്ക് പരീക്ഷ എഴുതാം.

Summary

The state remains stunned by the torrential rainwater that surged in within just two days. Flash floods and landslides reported from various parts of Kerala have claimed eight lives so far, while seven people remain missing. Kerala spent yesterday on the edge of anxiety as the extreme weather wreaked havoc across the state.

The last 24 hours witnessed the heaviest rainfall of this monsoon season. Rain lashed Idukki, Kottayam, and Pathanamthitta districts, causing the most extensive damage in these regions. The highest rainfall was recorded at Vadasherikkara in Pathanamthitta, which received 36.1 cm of rain within 24 hours. Vagamon also recorded a massive 31.43 cm of rainfall during the same period.

Madism Digital
madismdigital.com