

നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫലസൂചനകൾ പുറത്തുവരുമ്പാേൾ വ്യക്തമാകുന്നത് എൽഡിഎഫ് കോട്ടകൾ ഇളകുന്നതിന്റ ചിത്രങ്ങൾ. വോട്ടെണ്ണൽ നാല് റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രിയും 13 മന്ത്രിമാരും പിന്നിലാണ്. സിപിഎമ്മിന്റെ ഒരിക്കൽപോലും തകർക്കാൻ പറ്റാത്ത കോട്ടയെന്ന് വിശേഷിപ്പിക്കാറുള്ള ധർമടത്ത് പാർട്ടിയുടെ ഉരുക്കുമനുഷ്യൻ പിണറായി വിജയനെ കോൺഗ്രസിന്റെ യുവസ്ഥാനാർഥി വിപി അബ്ദുൾ റഷീദ് അട്ടിമറിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം.
കളമശ്ശേരിയിൽ മന്ത്രി പി രാജീവ്, തൃത്താലയിൽ എംബി രാജേഷ്, ആറന്മുളയിൽ വീണ ജോർജ്, പത്തനാപുരത്ത് കെബി ഗണേഷ് കുമാർ, ഏറ്റുമാനൂരിൽ വി എൻ വാസവൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, നേമത്ത് വി ശിവൻ കുട്ടി, കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ കെ ശശീന്ദ്രൻ, തിരൂരിൽ വി അബ്ദുറഹിമാൻ, മാനന്തവാടിയിൽ ഒ ആർ കേളു എന്നിവരാണ് മുഖ്യമന്ത്രിയെ കൂടാതെ പിന്നിൽ പോയ മന്ത്രിമാർ.
ഇതുവരെ 99 സീറ്റുകളിൽ യുഡിഎഫും 40 സീറ്റുകളിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയുമാണ് മുന്നിട്ടു നിൽക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്നതാണ് നിലവിലെ സൂചനകൾ.
English Summary: Even strongholds like Dharmadam are at risk, where Chief Minister Pinarayi Vijayan is trailing, unlike his strong performance in the previous election. Other key ministers and prominent leaders, including P. Rajeev and Veena George, are also currently behind in their respective constituencies.