ഫയലുകൾ മുൻപും സീക്രട്ടാക്കിവെച്ചു; വിജിലൻസിൽ നടന്നത് ​ഗുരുതര വീഴ്ച, അന്വേഷണം

2025 ഡിസംബറിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കും മറുപടി നിഷേധിച്ചതായാണ് പുറത്തുവന്നിരിക്കുന്നത്
ഫയലുകൾ മുൻപും സീക്രട്ടാക്കിവെച്ചു; വിജിലൻസിൽ നടന്നത് ​ഗുരുതര വീഴ്ച, അന്വേഷണം
Published on: 

വിജിലൻസിലെ അതീവ രഹസ്യ വിഭാഗമായ ‘ടി’ സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, ഈ വിഭാഗത്തിലെ വിവരങ്ങൾ നേരത്തെയും മറച്ചുവച്ചിരുന്നതായി തെളിവുകൾ പുറത്ത്. 2025 ഡിസംബറിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കും മറുപടി നിഷേധിച്ചതായാണ് പുറത്തുവന്നിരിക്കുന്നത്. ടി സെക്ഷനിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നതിന് മാസങ്ങൾക്കുമുമ്പായിരുന്നു ഇത്.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കീഴിലുള്ള അതീവ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ടി1, ടി2 വിഭാഗങ്ങളിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ, ഈ ഉത്തരവ് വരുന്നതിന് മുമ്പുതന്നെ ടി സെക്ഷന്റെ പേരിൽ വിവരങ്ങൾ നിഷേധിച്ചിരുന്നതായി വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന ടൂറിസത്തിന്റെ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥർ നടത്തിയ വിദേശയാത്രകളുടെ ചെലവിൽ ക്രമക്കേടുണ്ടെന്ന സംശയവും 2018 മുതലുള്ള യാത്രകൾ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ഫയലുകൾ മുൻപും സീക്രട്ടാക്കിവെച്ചു; വിജിലൻസിൽ നടന്നത് ​ഗുരുതര വീഴ്ച, അന്വേഷണം
എപ്സ്റ്റീന്റെ മന്‍ഹാട്ടന്‍ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച; കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ വാദങ്ങള്‍ തള്ളി ചിത്രം പുറത്ത്

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം വിജിലൻസ് രഹസ്യാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ തേടിയുള്ള വിവരാവകാശ അപേക്ഷയ്ക്കാണ് 2025 ഡിസംബറിൽ മറുപടി നിഷേധിച്ചത്. ആവശ്യപ്പെട്ട വിവരങ്ങൾ ടി സെക്ഷനു കീഴിലുള്ളതും അതീവ രഹസ്യസ്വഭാവമുള്ളതുമാണെന്നായിരുന്നു വിവരങ്ങൾ കൈമാറാതിരിക്കാനുള്ള വിശദീകരണം. വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ടി1, ടി2 വിഭാഗങ്ങളെ ഒഴിവാക്കാനുള്ള പുതിയ ഉത്തരവിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

ഫയലുകൾ മുൻപും സീക്രട്ടാക്കിവെച്ചു; വിജിലൻസിൽ നടന്നത് ​ഗുരുതര വീഴ്ച, അന്വേഷണം
ഡല്‍ഹി സമരച്ചൂടില്‍ രൂപപ്പെടുന്ന പുതിയ ജനാധിപത്യ പ്രതീക്ഷകള്‍

സർക്കാർ നടപടി സുതാര്യതയെ ബാധിക്കുമെന്ന വിമർശനവും ശക്തമാണ്. ഇതിനിടെയാണ് ഔദ്യോഗിക ഉത്തരവ് വരുന്നതിന് മാസങ്ങൾക്കുമുമ്പുതന്നെ ടി സെക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ സർക്കാർ ഉത്തരവിന്റെ സമയക്രമവും വിവരങ്ങൾ നിഷേധിച്ചതിന്റെ സാഹചര്യവും കൂടുതൽ ചർച്ചയാകുകയാണ്.

Summary

Evidence has emerged that information was being withheld in the Vigilance Bureau’s T Section even before the government issued an order exempting its confidential wings from the purview of the Right to Information Act. The move, which has raised concerns over transparency, has drawn strong criticism from the opposition.

Madism Digital
madismdigital.com