

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരന്‍. 2003 മുതല്‍ 2007 വരെയുള്ള നാലു വര്‍ഷ കാലയളവില്‍ 64 ലക്ഷം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസിലാണ് കോട്ടയം വിജിലന്‍സ് കോടതിയുടെ വിധി. ബോബി കുരുവിള എന്നയാളുടെ പരാതിയില്‍ 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏകദേശം 19 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്.
2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ആണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസ് കോട്ടയം കോടതിയിലേക്ക് എത്തുകയായിരുന്നു. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജ് കെ.വി രജനീഷ് മുന്‍പാകെയാണ് വിചാരണ പൂര്‍ത്തിയായത്. സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കേസില്‍ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ആരോപണ വിധേയമായ സ്വത്തുകള്‍ മാതാപിതാക്കള്‍ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നാണ് തച്ചങ്കരിയുടെ വാദം.
വിജിലന്‍സ് കണക്കനുസരിച്ച് ഏകദേശം 65.70 ലക്ഷം രൂപയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് തച്ചങ്കരിക്കുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇത് പ്രകാരം 2007 ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ എറണാകുളം സ്‌പെഷ്യല്‍ സെല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2013 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വരുമാനത്തേക്കാള്‍ 135.80 ശതമാനം അധിക സ്വത്തുക്കള്‍ തച്ചങ്കരിക്ക് ഉണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. വിചാരണ വേളയില്‍ കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്നാവശ്യപ്പെട്ട് തച്ചങ്കരി 2019ല്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.
ഇതിനിടെ, തച്ചങ്കരി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി 2020 ല്‍ കോട്ടയം വിജിലന്‍സ് കോടതി തള്ളി. കേസില്‍ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി. ഈ തീരുമാനം ചോദ്യം ചെയ്ത് തച്ചങ്കരി ഹൈക്കോടതിയെയും സമീപിച്ചു. 2013ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2021ല്‍ തുടന്വഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2020ല്‍ തച്ചങ്കരി നല്‍കിയ അപേക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. കേസിലെ നടപടികള്‍ നീളുന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് വിചാരണ വേഗത്തിലാക്കിയത്. ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് 2025 ഓഗസ്റ്റ് 28ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് ശേഷം വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം തേടി 2026 ജൂണ്‍ 18ന് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് സര്‍ക്കാര്‍ തന്നെ നിലപാട് തിരുത്തുകയും ചെയ്തിരുന്നു.
Former Kerala DGP Tomin J. Thachankary has been found guilty in a disproportionate-assets case by the Kottayam Vigilance Court. The case concerns allegations that he accumulated assets worth about ₹64.7 lakh beyond his known sources of income between January 2003 and July 2007. The case was registered in 2007 following a complaint by Bobby Kuruvila, and the trial concluded nearly two decades after the complaint was filed.