സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് ഒരു ലക്ഷം കടന്നിരുന്നു
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി
Published on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 520 രൂപയുടെ വർധനവോടെ 1,01,720 രൂപയാണ് വില. ഗ്രാമിന് ആനുപാതികമായി 65 രൂപ കൂടി, 12,715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് ഒരു ലക്ഷം കടന്നിരുന്നു. കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ഒരു ലക്ഷം കടന്നത്. ഇത്തരം ഉയർച്ചയും ഇടിവും തുടർന്നും വിപണിയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. തുടര്‍ന്ന് വില ഉയരുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഡിസംബര്‍ 27 ന് രേഖപ്പെടുത്തിയ 1,04,440 രൂപ സർവ്വകാല റെക്കോർഡാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള പ്രശ്നങ്ങളും വില മാറ്റത്തിന് പ്രധാന കാരണങ്ങളാണ്.

English Summary: Gold prices in Kerala rise again, with 1-gram gold reaching ₹12,715 and 1-pavan at ₹1,01,720, influenced by international market changes.

Related Stories

No stories found.
Madism Digital
madismdigital.com