

മന്ത്രിമാര്‍ അറിയാതെ മുഖ്യമന്ത്രി സ്വന്തം നിലയില്‍ തീരുമാനം എടുക്കുന്നു എന്ന ആരോപണങ്ങള്‍ ശക്തമാകുന്നു. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനം വകുപ്പുമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി സ്വന്തം നിലയില്‍ എടുക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് മൂന്നംഗങ്ങളെ നിയമിക്കുന്നതില്‍ ആണ് പുതിയ വിയോജിപ്പ്.
മുഖ്യമന്ത്രിയുടെ ഓഫീസാണ് പട്ടിക മതിയായ കൂടിയാലോചനയില്ലാതെയാണ് തയ്യാറാക്കിയത് എന്നാണ് ആക്ഷേപം. വിഷയത്തില്‍ പട്ടികയ്ക്ക് അംഗീകാരം നല്കാന് മറ്റ് മന്ത്രിമാര്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചട്ടങ്ങള്‍ പ്രകാരം മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള അംഗങ്ങളെ നിശ്ചയിക്കേണ്ടത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്ന പട്ടിക മന്ത്രിമാര്‍ അംഗീകരിക്കുന്നതാണ് പതിവ് രീതി. നിലവിലെ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഒന്‍പത് പേരാണ് ഹിന്ദുവിഭാഗത്തിലുള്ളത്. ഇവരില്‍ കെ.എ. തുളസി മാത്രമാണ് ഒപ്പിട്ടത്. മറ്റ് മന്ത്രിമാര്‍ ഫയല്‍ പിടിച്ചുവച്ചിരിക്കുകയാണ്.
നിലവിലെ ഒഴിവ് പ്രകാരം പൊതുവിഭാഗത്തില്‍നിന്നും രണ്ടംഗങ്ങളും ജീവനക്കാരുടെ പ്രതിനിധിയുമായി ഒരാളുമാണ് ഉണ്ടാകേണ്ടത്. പാലക്കാട് ഡി.സി.സി. മുന്‍ പ്രസിഡന്റ് സി.വി. ബാലചന്ദ്രന് ഉള്‍പ്പെട്ട രണ്ട് പേരും ഒരു ജീവനക്കാരന്റെ പ്രതിനിധിയുമാണ് മുഖ്യമന്ത്രി ഓഫീസ് തയ്യാറാക്കിയ പട്ടികയിലുള്ളത്. ഈ പേരുകള്‍ സംബന്ധിച്ച് പാര്‍ട്ടിയിലോ, മന്ത്രിമാരുമായോ ചര്‍ച്ച നടത്തിയില്ലെന്നതാണ് പരാതി.
മുഖ്യമന്ത്രി നിര്‍ദേശിച്ച പട്ടികയില്‍ പൊതുവിഭാഗത്തില്‍ നിന്നുള്ള രണ്ട് പേരും നായര്‍ സമദായത്തില്‍ നിന്നുള്ളവരാണ്. ജീവനക്കാരുടെ പ്രതിനിധി ഈഴവവിഭാഗത്തില്നിന്നാണെങ്കിലും പൊതുവിഭാഗത്തില്‍ ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവും ചില മന്ത്രിമാര്‍ ഉന്നയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ, വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ച വൈദ്യുതി പര്‍ച്ചേസ് വിവാദം മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. ജിഎന്‍എ കരാര്‍ പിന്മാറ്റം അറിഞ്ഞില്ലെന്ന സണ്ണി ജോസഫിന്റെ തുറന്നു പറച്ചില് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. വൈദ്യുതിക്കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താനറിഞ്ഞത് പത്രത്തില്‍നിന്നാണെന്ന് പറഞ്ഞ് വകുപ്പുമന്ത്രി സണ്ണി ജോസഫ് മുന്‍പ് രംഗത്തുവന്നത് വിവാദമായിരുന്നു. ജിഎന്എയുമായുള്ള വൈദ്യുതി കരാര്‍ റദ്ദാക്കിയതിലും ഹിമാചലില്‍ നിന്നുള്ള വൈദ്യുതി വാങ്ങല്‍ നീക്കത്തെ സംശയ നിഴലിലാക്കിയതിലുമാണ് വൈദ്യുതി മന്ത്രി സണ്ണി ജേസഫിന് അതൃപ്തിയുണ്ടായത്.
ഇതിനിടെ, വൈദ്യുതി മന്ത്രിയുടെ വാദം മുഖ്യമന്ത്രി തള്ളിയതും തര്‍ക്കം രൂക്ഷമാക്കി. വൈദ്യുതി ബോര്‍ഡ് അയച്ച ഫയല്‍ മന്ത്രിയാണ് തനിക്കയച്ചതെന്നും തീരുമാനം എടുത്ത ശേഷം മന്ത്രിക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
Allegations are growing that the Chief Minister is taking key decisions without adequate consultation with other ministers. After disagreements over decisions related to electricity procurement, a fresh controversy has emerged over the appointment of three members to the Guruvayur Devaswom Board. The Chief Minister's Office is accused of preparing the list without sufficient consultation, prompting other ministers to withhold their approval. Under the existing rules, Hindu ministers in the Cabinet are responsible for selecting the board members. Of the nine Hindu ministers, including the Chief Minister, only K. A. Thulasi has reportedly signed the file, while the others have kept it pending.