'അതിവേഗ റെയിൽ ഈ രൂപത്തിൽ ഏറ്റെടുക്കാൻ പറ്റില്ല': കെ-റെയിലിന് പറ്റിയത് സംഭവിക്കരുതെന്ന് മുഖ്യമന്ത്രി, നടപടികൾ ഉടനില്ല

ഇടക്കാല വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും മുഖ്യമന്ത്രി
'അതിവേഗ റെയിൽ ഈ രൂപത്തിൽ ഏറ്റെടുക്കാൻ പറ്റില്ല': കെ-റെയിലിന് പറ്റിയത് സംഭവിക്കരുതെന്ന് മുഖ്യമന്ത്രി, നടപടികൾ ഉടനില്ല
Published on

അതിവേഗ റെയിലിൽ സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ ഉടനില്ല. ഇടക്കാല വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയെന്നും മുഖ്യമന്ത്രി അറിയിച്ചു.

റെയിൽപാതയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ച റിപ്പോർട്ട് പൂർണമല്ലെന്നാണ് വിദഗ്ധ സമിതി അറിയിച്ചിരിക്കുന്നത്. സാമ്പത്തികമായ സാധ്യത സംബന്ധിച്ചും പാരിസ്ഥിതികമായും ഒരു തരത്തിലുള്ള പഠനവും നടത്താത്തതിനാൽ ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ആദ്യഘട്ടത്തിൽ ഭൂതല നിർമാണവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ചരക്കു ഗതാഗത സാധ്യത, ബദൽ മാർഗങ്ങൾ, ഭൂമി ലഭ്യത തുടങ്ങിയ കാര്യങ്ങൾ പഠിക്കണമെന്നും അതിനു ശേഷം മാത്രമേ ഡിപിആർ തയാറാക്കാൻ പാടുള്ളുവെന്നും സമിതി പറയുന്നു. ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത് മികച്ച സാമ്പത്തിക മോഡൽ അല്ലെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്.

'അതിവേഗ റെയിൽ ഈ രൂപത്തിൽ ഏറ്റെടുക്കാൻ പറ്റില്ല': കെ-റെയിലിന് പറ്റിയത് സംഭവിക്കരുതെന്ന് മുഖ്യമന്ത്രി, നടപടികൾ ഉടനില്ല
ഹണിമൂൺ കാലം വിവാദപ്പെരുമഴ; അതിവേഗം മായുന്ന 'പൂക്കി ജനനായകൻ' ഇമേജ്, കോൺഗ്രസിലും പുറത്തും സതീശൻ ഒറ്റപ്പെടുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സംസ്ഥാന താൽപര്യം ഹനിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൺസഷൻ കരാർ ഭേദഗതി ചെയ്ത് അഞ്ചു വർഷത്തേക്കു നീട്ടിക്കൊടുത്തത് ഇടതു സർക്കാരാണെന്നും പദ്ധതി വൈകിയതിനു അദാനി പോർട്ട് സർക്കാരിനു നൽകേണ്ട 219 കോടി പിഴ മുൻസർക്കാർ ഒഴിവാക്കി കൊടുത്തിട്ടാണ് ഈ സർക്കാരിനെ അധിക്ഷേപിക്കുന്നതെന്നും തുടർനടപടികൾ എംപവേഡ് കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ വിശദീകരണവും ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഐദ്യവേദി നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് അവരെ കണ്ടതെന്നും അതും പിണറായി വിജയൻ ചെയ്തത് പോലെ ഒളിച്ചല്ല ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സർക്കാർ പ്ലീഡർ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ പരാതികളുടെ എണ്ണം വർധിച്ചതിനാൽ അഭിഭാഷകരുടെ എണ്ണം കൂട്ടാൻ നിർദേശം ലഭിക്കുകയായിരുന്നെന്നും ഒരു മാനദണ്ഡവുമില്ലാതെ പ്ലീഡർമാരെ നിയമിച്ചവരാണ് ഇപ്പോൾ സർക്കാരിനെതിരെ രംഗത്ത് വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

മറ്റ് ഹൈക്കോടതികളെ അപേക്ഷിച്ച് ഹൈക്കോടതിയിൽ പരാതികളുടെ എണ്ണം വളരെയേറെ വർധിക്കുകയാണ്. ഏതാണ്ട് 37,000ഓളം പരാതികളുണ്ട്. അത് മാനേജ് ചെയ്യാൻ പറ്റാതായതോടെയാണ് സർക്കാർ അഭിഭാഷകരുടെ എണ്ണം 23 ആയി കൂട്ടണമെന്ന് നിർദേശം ലഭിച്ചത്. എന്നാൽ സർക്കാർ അത് 12 പേരായി ചുരുക്കി. അഡ്വക്കേറ്റ് ജനറൽ, ഡിജിപി എന്നിവരോടെല്ലാം ചർച്ച ചെയ്താണ് സർക്കാർ തീരുമാനമെടുത്തത്.

എന്നാൽ സർക്കാർ പ്ലീഡർമാരുടെ എണ്ണം കൂട്ടിയെന്നായിരുന്നു പി രാജീവിന്റെ ആരോപണം. എന്നാൽ 2017ൽ ഒന്നാം പിണറായി സർക്കാർ 5 സ്പെഷ്യൽ സർക്കാർ പ്ലീഡർമാരെയും 5 പ്ലീഡർമാരെയും നിയമിച്ചു. അന്ന് എകെ ബാലനായിരുന്നു നിയമമന്ത്രി. രണ്ടാം പിണറായി സർക്കാരിൽ പി രാജീവ് നിയമമന്ത്രി ആയിരിക്കെ, മൂന്ന് സ്പെഷ്യൽ ജിപിമാരെയും മൂന്ന് ജിപിമാരെയും നിയമിച്ചു. പിണറായി സർക്കാരിന്റെ കാലത്ത് അങ്ങനെ ആകെ 16 പേരെ നിയമിച്ചിട്ടുണ്ട്. ഒരി മാനദണ്ഡവുമില്ലാതെ പ്ലീഡർമാരെ നിയമിച്ചവരാണ് ഇപ്പോൾ സർക്കാരിനെതിരെ രംഗത്ത് വരുന്നത്.

Summary

The government will not immediately proceed with land acquisition or other steps related to the high-speed rail project. Chief Minister said that a final decision will be taken only after examining the interim report submitted by the expert committee. He also stated that the government-appointed panel has recommended that the project should not be implemented in its current form.

Madism Digital
madismdigital.com