സുരേഷ് ഗോപിയും പ്രധാനമന്ത്രിയുടെ ദൂതനും വിളിച്ചു! മത്സരിക്കാനില്ല; ഐഎം വിജയന്‍

എനിക്ക് നിലവില്‍ ലഭിക്കുന്ന സ്‌നേഹം തുടര്‍ന്നു കൊണ്ടുപോകാനാണ് താല്‍പ്പര്യം. ദേശീയ ഫുട്‌ബോള്‍ താരമായിരുന്നതിനാല്‍ കായിക പ്രേമികളും അല്ലാത്തവരും എന്നെ ഒരുപോലെ സ്‌നേഹിക്കുന്നുണ്ട്. അത് നിലനിര്‍ത്താനാണ് എനിക്ക് ആഗ്രഹം
സുരേഷ് ഗോപിയും പ്രധാനമന്ത്രിയുടെ ദൂതനും വിളിച്ചു! മത്സരിക്കാനില്ല; ഐഎം വിജയന്‍
Published on

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഐഎം വിജയന്‍ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ദൂതന്‍ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. രാജ്യസഭാംഗത്വം നല്‍കിയാല്‍ സ്വീകരിക്കും. ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിക്കുന്നോ ചോദിച്ചിരുന്നു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല. രാജ്യസഭാംഗത്വം സ്‌പോര്‍ട്‌സിന്റെ ഭാഗമായി കിട്ടിയാല്‍ സ്വീകരിക്കുമെന്നും ഐഎം വിജയന്‍ പറഞ്ഞു.

എനിക്ക് എല്ലാവരേയും വേണം. ഒരിക്കലും എന്നെ വിളിക്കാത്തവര്‍ പോലും ഇത്തവണ വിളിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എനിക്ക് നിലവില്‍ ലഭിക്കുന്ന സ്‌നേഹം തുടര്‍ന്നു കൊണ്ടുപോകാനാണ് താല്‍പ്പര്യം. ദേശീയ ഫുട്‌ബോള്‍ താരമായിരുന്നതിനാല്‍ കായിക പ്രേമികളും അല്ലാത്തവരും എന്നെ ഒരുപോലെ സ്‌നേഹിക്കുന്നുണ്ട്. അത് നിലനിര്‍ത്താനാണ് എനിക്ക് ആഗ്രഹമെന്നും ഐഎം വിജയന്‍ വ്യക്തമാക്കി.

English Summary: Indian football legend I. M. Vijayan has said he will not contest in the upcoming elections despite requests from leaders including Suresh Gopi. Vijayan stated he prefers to stay away from electoral politics but would consider accepting a Rajya Sabha nomination related to sports.

Related Stories

No stories found.
Madism Digital
madismdigital.com