ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് 'ജെയിൻ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026'

ആകാശത്ത് 500 ഡ്രോണുകളുടെ വിസ്മയ കാഴ്ചയും, സംസ്ഥാനത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയും സമ്മിറ്റിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.
ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് 'ജെയിൻ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026'
Published on

കൊച്ചി: അറിവും വിനോദവും കൈകോർത്ത, നാലുദിനത്തോളം നീണ്ടു നിന്ന ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പ് കൊച്ചിയിൽ ആവേശകരമായി സമാപിച്ചു. 401 പേർ പങ്കെടുത്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിലേ സ്പീച്ച് ഗിന്നസ് റെക്കോർഡ് എന്ന നേട്ടവും കരസ്ഥമാക്കിയിരിക്കുകയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ.

ആകാശത്ത് 500 ഡ്രോണുകളുടെ വിസ്മയ കാഴ്ചയും, സംസ്ഥാനത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയും സമ്മിറ്റിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സംഗീതപ്രേമികളെ ആവേശത്തിലാഴ്ത്തിയ ജൊനിറ്റ് ഗാന്ധി, അറിവ്, സെബ് ടോമി എന്നിവർ ഒരുക്കിയ സം​ഗീത വിരുന്നും സമ്മിറ്റിനെ ജനപ്രിയമാക്കി.

400-ലധികം പ്രഭാഷകരും 200-ലധികം സെഷനുകളും 50-ലധികം വർക്ക്ഷോപ്പുകളും സമ്മിറ്റിനെ അറിവിന്റെ ഉത്സവമാക്കി മാറ്റി. മന്ത്രി പി. രാജീവ്, സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എം.പി. തുടങ്ങിയ പ്രമുഖരും ഈ ചർച്ചകളിൽ പങ്കെടുത്തു.

രമേശ് പിഷാരടി, രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവരുടെ സാന്നിധ്യവും സമ്മിറ്റിൽ ഉണ്ടായിരുന്നു. റോബോവേഴ്സ്, ഫെസ്റ്റിവൽ ഓഫ് ഡിസൈൻ, ഫുഡ് ഫെസ്റ്റ്, ഫാഷൻ ഷോ, ഫെസ്റ്റിവൽ ഓഫ് സ്പീഡ്, എന്നിവ യുവാക്കളെയും ഓട്ടോമൊബൈൽ പ്രേമികളെയും പരിപാടിയിലേക്ക് ആകർഷിച്ചു. കഴിഞ്ഞ തവണ ടെസ്‌ല കാറിലൂടെ വിസ്മയിപ്പിച്ച സമ്മിറ്റ്, ഇത്തവണ ഡ്രോൺ ഷോയിലൂടെയും മറ്റും കേരളത്തിന് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചാണ് മടങ്ങിയത്.

English Summary : The second edition of Jain University’s Summit of Future concluded in Kochi, featuring a Guinness World Record relay speech, 500-drone show, auto expo, workshops, and cultural performances

Related Stories

No stories found.
Madism Digital
madismdigital.com