ജസ്‌ലിയയുടെ മരണം; അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന ഡോ സിറിയക് അറസ്റ്റിൽ

ഫെബ്രുവരി 28ാം തീയതിയായിരുന്നു പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങിയ ജസ്‌ലിയ ജോണ്‍സണിനെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത്
ജസ്‌ലിയയുടെ മരണം; അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന ഡോ സിറിയക് അറസ്റ്റിൽ
Published on

അങ്കമാലിയിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണമായ അപകടം സൃഷ്ടിച്ച കാർ ഡ്രൈവർ ഡോ. സിറിയക് അറസ്റ്റിൽ. അപകടം ശേഷം വാഹനം നിർത്താതെ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. കേസന്വേഷിക്കുന്ന പ്രത്യേകസംഘം വാഗമണ്ണിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ പോകാൻ സഹായിച്ചതിന് പ്രതിയുടെ പിതാവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിൽ മുന്‍കൂര്‍ ജാമ്യത്തിന് പ്രതി അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാൽ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്.

ഫെബ്രുവരി 28ാം തീയതിയായിരുന്നു പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങിയ ജസ്‌ലിയ ജോണ്‍സണിനെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത്. അപകട ശേഷം സിറിയക് വാഹനം നിർത്താതെ പോവുയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജസ്ലിയയ്ക്ക് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചു. ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചതിലൂടെ നാല് പേർക്ക് പുതുജീവൻ ലഭിച്ചിരുന്നു.

അങ്കമാലി മോർണിംഗ് സ്റ്റാറിൽ രണ്ടാം വർഷ ബികോം വിദ്യർത്ഥിനിയായ ജസ്‌ലിയ എടവനക്കാട് സ്വദേശിയാണ്. അങ്കമാലിയിലെ പിസാ വില്‍പ്പന ശാലയിലായിൽ പാർട്ട് ടൈമായി ജോലി ചെയ്താണ് ജസ്‌ലിയ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. പഠനത്തോടൊപ്പം സ്പോർട്സിലും മികവ് പുലർത്തിയ വിദ്യാർത്ഥി കൂടിയായിരുന്നു ജസ്‌ലിയ.

English Summary: Doctor Ciriac has been arrested in connection with the hit-and-run accident in Angamaly that led to the death of college student Jasliya Johnson. The accused was caught in Vagamon after evading police. Jasliya, a B.Com student who worked part-time to fund her studies, was declared brain dead after the accident, and her organs were donated to save four lives.

Related Stories

No stories found.
Madism Digital
madismdigital.com