'കേരള സ്റ്റോറി 2' ട്രെയിലറിനെതിരെ രൂക്ഷ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. ചിത്രം പ്രൊപ്പഗാണ്ട ചിത്രമല്ല, മറിച്ച് സെപ്റ്റിക് ടാങ്ക് ചിത്രമാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. കേരള സ്റ്റോറി വിവാദത്തില്‍ എന്‍ഡി ടിവിയുടെ ഭാഗമായി പങ്കെടുത്ത ചര്‍ച്ചയിലാണ് അദ്ദേഹമിത് പറഞ്ഞത്. സെപ്റ്റിക് ടാങ്കില്‍ തള്ളേണ്ട സിനിമയായ 'കേരള സ്റ്റോറി 2' വലിയ രീതിയിൽ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനാലാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനത്തിന് നിര്‍ബന്ധിതനായത് എന്നും, ബീഫാണ് ഇപ്പോള്‍ പ്രമോഷന്റെ കേന്ദ്രബിന്ദുവെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് കഴിക്കുന്നവരാണെന്നും, അവർ നിരോധനം ആവശ്യപ്പെടുന്നില്ല. അവർക്ക് ബീഫ് 'ഡല്‍ഹിയില്‍ മമ്മിയും, കേരളത്തില്‍ യമ്മിയുമാണെന്ന' രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ബീഫ് കയറ്റുമതിയുടെ 59 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും, ചര്‍ച്ചയുടെ ഭാഗമായ വീഡിയോ പങ്കുവച്ചു കൊണ്ട് ജോൺ ബ്രിട്ടാസ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
'33000 പെണ്‍കുട്ടികളെ മതം പരിവര്‍ത്തനം നടത്തി സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയി എന്ന അവകാശവാദമാണ് ആദ്യ ഭാഗം പുറത്തിറങ്ങിയ സമയത്ത് അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. പിന്നീട് അത് രണ്ടോ മൂന്നോ സ്ത്രീകളെന്നായി മാറി. അതും നിലനില്‍ക്കുന്ന വാദമായിരുന്നില്ല. ഇപ്പോള്‍ കേരള സ്‌റ്റോറി 2വിന്റെ ട്രെയിലറില്‍ പറയുന്നത് നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുവെന്നാണ്. ഇരകളെന്ന് പറഞ്ഞ് അവര്‍ കൊണ്ട് വന്ന ഇരകളില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുമുള്ളവരല്ല'' ജോണ്‍ ബ്രിട്ടാസ് ചാനൽ ചര്‍ച്ചയില്‍ പറഞ്ഞു.
അണിയറ പ്രവർത്തകരുടെ ലക്ഷ്യം മുസ്ലിങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുകയും, ഒരു സംസ്ഥാനത്തിന്റെ 'ഇമേജ്' തന്നെ തകര്‍ക്കുകയുമാണ് ചെയ്യുന്നത്. സാമൂഹിക സഹവര്‍ത്തിത്വത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതൊരു പ്രൊപ്പഗാണ്ട ചിത്രമല്ല, ഇതൊരു സെപ്റ്റിക് ടാങ്ക് മൂവിയാണ്. പ്രെപ്പഗാണ്ട ചിത്രങ്ങൾക്കും ചില മര്യാദകൾ ഉണ്ടാവാറുണ്ട്. ഈ ചിത്രത്തിന് അതു പോലുമില്ല. സമൂഹത്തില്‍ വിഷം കുത്തിവെക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള തിരക്കഥയുടെ ഭാഗമാണിത്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി തെളിയിക്കുന്ന ഒരൊറ്റ സംഭവം പോലുമില്ല. ഇലക്ഷന്‍ അടുക്കുന്ന സമയത്താണ് ഇത് പോലെയുള്ള സൃഷ്ടികൾ ഉണ്ടാകുന്നത്. 'കേരള സ്‌റ്റോറി' പ്രൊമോട്ട് ചെയ്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഈ സിനിമയേയും ബിജെപി നേതാക്കള്‍ തന്നെ പ്രൊമോട്ട് ചെയ്യുമെന്ന് ഉറപ്പാണ്, ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
English Summary: CPI(M) MP John Brittas strongly criticized the teaser of The Kerala Story 2, calling it not just propaganda but a “septic tank movie.” Speaking during a debate on NDTV, he accused the filmmakers of spreading misinformation, targeting Muslims, and attempting to damage Kerala’s image ahead of elections. He also alleged political double standards regarding beef politics and claimed the film promotes divisive narratives without factual basis.