വാശിയിൽ മുട്ടുമടക്കേണ്ടി വന്നത് ഹൈക്കമാന്റിനോ?; കെ സുധാകരനും അടൂർ പ്രകാശും പത്രിക സമർപ്പിക്കാനൊരുങ്ങുന്നു

അടൂർ പ്രകാശിന്റെ കോന്നിയിലേക്കുള്ള തിരിച്ചുവരവ് സര്‍പ്രൈസ് ആകില്ലെന്നും, അദ്ദേഹം തന്നേയായിരിക്കും മത്സരിക്കുന്നതെന്നുമാണ് അദ്ദേഹവുമായി അടുപ്പമുള്ളിടങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന
വാശിയിൽ മുട്ടുമടക്കേണ്ടി വന്നത് ഹൈക്കമാന്റിനോ?; കെ സുധാകരനും അടൂർ പ്രകാശും പത്രിക സമർപ്പിക്കാനൊരുങ്ങുന്നു
Published on

നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കെ സുധാകരന്‍ കരുക്കങ്ങൾ നീക്കുന്നതായി സൂചന. കേരള ഹൗസിലെ കുടിശ്ശിക അടച്ചു തീർത്ത്, ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുടിശ്ശിക അടച്ചു തീർത്താൽ മാത്രമാണ് എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ആയതിനാൽ ഡല്‍ഹി സിപിഡബ്യുവിലെ കുടിശ്ശികയും സുധാകരൻ തീര്‍ക്കുകയാണെന്നാണ് വിവരം. എംപി മാർ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന വിഷയത്തിൽ അനുനയ ചർച്ചയ്ക്കായി രാഹുൽ ഗാന്ധിയും ഹൈക്കമാന്റും അടക്കമുള്ളവർ കഴിഞ്ഞ ദിവസം കെ സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ കേരളാ ഹൗസിലെ കുടിശ്ശിക തീർത്തത്തിലൂടെ അനുനയ ചർച്ചകൾ ഫലം കാണാതെ പോയതായാണ് നിഗമനം.

കോന്നിയിലിറങ്ങാൻ അടൂര്‍ പ്രകാശും തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീർക്കുകയും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. അടൂർ പ്രകാശിന്റെ കോന്നിയിലേക്കുള്ള തിരിച്ചുവരവ് സര്‍പ്രൈസ് ആകില്ലെന്നും, അദ്ദേഹം തന്നേയായിരിക്കും മത്സരിക്കുന്നതെന്നുമാണ് അദ്ദേഹവുമായി അടുപ്പമുള്ളിടങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

അതേസമയം, കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ്, ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് പുനരാലോചനയ്ക്ക് പരിഗണിച്ചത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോൺഗ്രസ് കേരള നേതൃത്വം ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ച നിര്‍ദേശം.

English Summary: K. Sudhakaran and Adoor Prakash are preparing to file nominations for the Kerala Assembly elections, clearing dues to obtain required certificates. Their move suggests possible disagreement with the party high command, which had advised MPs not to contest.

Related Stories

No stories found.
Madism Digital
madismdigital.com