

കാസർകോട്: കാസർകോട് സ്വദേശിനിയായ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറെ മരിച്ചനിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന രേഷ്മയാണ് മരണപ്പെട്ടത്. 24 വയസ്സായിരുന്നു. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ ചിന്നുവിനെ കണ്ടെത്തിയെന്നാണ് പ്രാഥമിക വിവരം. കുടുംബ വഴക്കാണ് മരണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, 'ദിശ' ഹെൽപ്പ്ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471 2552056).
English Summary: Kasaragod influencer Chinnu Pappu was found dead in her rented home, reportedly by hanging.