'സഗൗരവം' കുഞ്ഞികൃഷ്ണന്‍, പിണറായിയ്ക്ക് കൈകൊടുത്ത് ഗോവിന്ദന്‍; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, സ്‌പീക്കർ തിരഞ്ഞെടുപ്പ് നാളെ

ഇംഗ്ലിഷിലും കന്നഡയിലുമാണ് സത്യവാചകം ചൊല്ലി എംഎൽഎമാർ
'സഗൗരവം' കുഞ്ഞികൃഷ്ണന്‍, പിണറായിയ്ക്ക് കൈകൊടുത്ത് ഗോവിന്ദന്‍; സത്യപ്രതിജ്ഞ ചെയ്ത്
എംഎൽഎമാർ, സ്‌പീക്കർ തിരഞ്ഞെടുപ്പ് നാളെ
Published on

സത്യപ്രതിജ്ഞ ചെയ്ത് പതിനാറാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ. പ്രോടേം സ്പീക്കർ ജി സുധാകരനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രിയും കളമശേരി എംഎൽഎയുമായ വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്ന് അഭിസംബോധന ചെയ്താണ് ജി സുധാകരൻ സഭ ആരംഭിച്ചത്. ആറ്റിങ്ങലിൽനിന്നു വിജയിച്ചെത്തിയ എൽഡിഎഫ് എംഎൽഎ ഒ എസ് അംബികയാണ് പതിനാറാം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത.

ഹരിപ്പാട് എംഎൽയും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല, മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, പാലാ എംഎൽഎ മാണി സി കാപ്പൻ, കോഴിക്കോട് സൗത്ത് എംഎല്‍എ ഫൈസല്‍ ബാബു, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എന്നിവർ ഇംഗ്ലിഷിലും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫ് കന്നഡയിലുമാണ് സത്യവാചകം ചൊല്ലിയത്. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ പിതാവ് ഉമ്മന്‍ചാണ്ടിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചാണ് സഭയിലെത്തിയത്.

'സഗൗരവം' കുഞ്ഞികൃഷ്ണന്‍, പിണറായിയ്ക്ക് കൈകൊടുത്ത് ഗോവിന്ദന്‍; സത്യപ്രതിജ്ഞ ചെയ്ത്
എംഎൽഎമാർ, സ്‌പീക്കർ തിരഞ്ഞെടുപ്പ് നാളെ
ജനാധിപത്യ പാർട്ടിയിൽ തർക്കങ്ങൾ പതിവാണ്! മന്ത്രിസഭാ പോര് പ്രതിരോധിച്ച് കോൺ​ഗ്രസ്, അന്തിമ തീരുമാനം പ്രഖ്യാപിച്ച് വി.ഡി

ഇടത് അംഗങ്ങൾ സഗൗരവമാണ് സത്യവാചകം ചൊല്ലിയത്. യുഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ തൃത്താല എംഎൽഎ വി ടി ബൽറാമും വടകര എംഎൽഎ കെ കെ രമയും സിപിഎം വിട്ട് തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ടി കെ ഗോവിന്ദനും പയ്യന്നൂരിൽനിന്നു വിജയിച്ച വി കുഞ്ഞികൃഷ്ണനും സഗൗരവം സത്യവാചകം ചൊല്ലി.

ടി കെ ഗോവിന്ദന്‍ സത്യവാചകം ചൊല്ലുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തി കൈ കൊടുത്തു. വി.കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞയ്ക്കു ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്താണു മടങ്ങിയത്.

‌ഇന്നു തുടക്കമായ സഭാ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാണുള്ളത്. നാളെ രാവിലെ ഒൻപതിനാണു സ്പീക്കർ തിരഞ്ഞെടുപ്പ്. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൽ ജൂൺ ഒന്നു മുതൽ മൂന്നു വരെ ചർച്ച നടക്കും.

English Summary:The Kerala Legislative Assembly session will begin with the Governor’s policy address, followed by discussions on the motion of thanks from June 1 to 3. G. Sudhakaran opened the House by respectfully addressing the Chief Minister and Opposition Leader. Oath-taking was conducted alphabetically. Fisheries Minister V.E. Abdul Gafoor was the first to take oath, while O.S. Ambika became the first woman MLA sworn in. Several MLAs took oath in English and Kannada.

Madism Digital
madismdigital.com