എയിംസിൽ കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രം; അയോ​ഗ്യത എന്തെന്ന് ഹൈക്കോടതി, കേന്ദ്ര നടപടിയിൽ കടുത്ത അതൃപ്തി

വിഷയത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച കോടതി, കേരളം എയിംസ് അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
എയിംസിൽ കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രം; അയോ​ഗ്യത എന്തെന്ന് ഹൈക്കോടതി, കേന്ദ്ര നടപടിയിൽ കടുത്ത അതൃപ്തി
Published on: 

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻ​ഗണനയില്ലെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനാണ് താൽപര്യപ്പെടുന്നതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച കോടതി, കേരളം എയിംസ് അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെ സമർപ്പിച്ച ഹർജി പരി​ഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. ആരോ​ഗ്യ രം​ഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് നിലവിൽ എയിംസ് അനുവദിക്കുന്നതിൽ ആദ്യ പരി​ഗണന നൽകുന്നത് എന്നാണ് കേന്ദ്രത്തിന്റെ പ്രധാന വാദം. കേരളം ഇതിനകം തന്നെ ആരോഗ്യരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമായതിനാൽ, അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാനാണ് താൽപര്യപ്പെടുന്നതെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.

എയിംസിൽ കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രം; അയോ​ഗ്യത എന്തെന്ന് ഹൈക്കോടതി, കേന്ദ്ര നടപടിയിൽ കടുത്ത അതൃപ്തി
ഭരണ പരിഷ്‌കാര കമ്മിഷന്‍ ആലങ്കാരിക പദവിയെന്ന് പറഞ്ഞിട്ടുണ്ട്; തിരുത്തലുമായി ഡോ. എം കെ മുനീര്‍

എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഈ ന്യായീകരണത്തെ ഹൈക്കോടതി പൂർണ്ണമായും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേന്ദ്രത്തിന്റെ നിലപാടിലെ അതൃപ്തി തുറന്നുപറഞ്ഞത്. ആരോ​ഗ്യരം​ഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് ഒരു സംസ്ഥാനത്തിനുള്ള അയോ​ഗ്യതയായി കാണാനാകുമോ എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.

ആരോഗ്യരംഗം മികച്ചതാണെന്നത് എയിംസ് നിഷേധിക്കാനുള്ള ഒരു കാരണമായി അംഗീകരിക്കാൻ കഴിയില്ല. മികച്ച ആരോഗ്യ സൗകര്യങ്ങളുള്ള ഡൽഹിയിൽ പിന്നെ എങ്ങനെയാണ് എയിംസ് സ്ഥാപിച്ചതെന്നും ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് തിരിച്ചു ചോദിച്ചു.

കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മികച്ച സൗകര്യങ്ങളുള്ള നിരവധി സ്വകാര്യ ആശുപത്രികൾ ഉണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങൾക്ക് അവിടെ പോയി വലിയ തുക മുടക്കി ചികിത്സ നേടാൻ സാമ്പത്തിക ശേഷിയുണ്ടാകില്ല. എല്ലാവർക്കും വനകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കണം. അതിനാൽ ആരോഗ്യരംഗത്തെ നിലവിലെ മികവ് ചൂണ്ടിക്കാട്ടി സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിദഗ്ധ ചികിത്സ ലഭിക്കേണ്ട എയിംസ് പോലൊരു വലിയ സ്ഥാപനം കേരളത്തിന് നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.

Summary

The Central Government informed the Kerala High Court that Kerala is not on the priority list for establishing an AIIMS, as preference is currently given to states lagging in healthcare infrastructure. The High Court strongly criticized this stance, asking if having a good healthcare system is a disqualification. Pointing out that not everyone can afford expensive private hospitals, the Court firmly stated that Kerala rightfully deserves an AIIMS facility.

Madism Digital
madismdigital.com