
ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആദ്യം പോസ്റ്റൽ വോട്ടുകളും പിന്നീട് വോട്ടിങ് മെഷിനുകളിലെ വോട്ടുകളും എണ്ണും. എട്ട് മണിയോടെ ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങുക. ഏകദേശം 8.30 ഓടെ ഫലസൂചനകൾ മാധ്യമങ്ങളിലേക്ക് എത്തി തുടങ്ങും. പിന്നീട് 8.30 ഓടെ വോട്ടിങ് മെഷിൻ എണ്ണിത്തുടങ്ങും.
ആദ്യ 15 മിനിറ്റിൽ തന്നെ 14 ബൂത്തിലെ വോട്ടിങ് മെഷിനുകളിലെ കണക്കുകൾ ലഭ്യമാകും. ഇത് വരണാധികാരി അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലേക്ക് സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് അപ്ലോഡ് ചെയ്യും. ഈ വിവരങ്ങളായിരിക്കും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാവുക. 9.30ഓടെ പൊതുചിത്രം ലഭ്യമാവും. തരംഗമുണ്ടെങ്കിൽ അതിനു മുൻപ് തന്നെ ഭരണകക്ഷിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. 17 റൗണ്ട് വോട്ടെണ്ണലാണ് ഒരു മണ്ഡലത്തിലുണ്ടാവുക. ഓരോ റൗണ്ടും എണ്ണിത്തീരാൻ 15 മുതൽ 30 മിനുറ്റ് വരെ എടുത്തേക്കാം. 12.30 ഓടെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളുടെയും പൂർണ ചിത്രം ലഭ്യമാവും.
English Summery: The Kerala Assembly Election Results 2026 are being closely followed across the state, with live updates indicating a highly competitive contest between major alliances. The ruling Left Democratic Front (LDF) and the opposition United Democratic Front (UDF) are locked in a tight battle, while the National Democratic Alliance (NDA) is also aiming to expand its presence. Early trends suggest shifting voter sentiments, with key constituencies witnessing close margins. Final results will determine whether the incumbent retains power or if the state sees a political shift.
വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും
കേരളത്തിൽ ഭരണതുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷയ്ക്ക് പരിസമാപ്തി കുറിക്കാൻ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. കൃത്യം 8.30 ഓടെ ആദ്യ ഫലസൂചകങ്ങൾ ലഭ്യമാകും. 11 മണിയോടെ ഭരിക്കുന്ന മുന്നണി ആരെന്നുള്ള ചിത്രം ലഭ്യമാവും. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലേറുമെന്നും പ്രവചനങ്ങൾ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസുകാരെപ്പോലെ പരമ വിഡ്ഢികള്‍ മറ്റാരാണ് രാഷ്ട്രീയത്തിലുള്ളതെന്ന് സിപിഐഎം നേതാവ് എംഎം മണി. രാജ്യം മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരുടെ കൈയില്‍ എത്തിച്ചുകൊടുത്ത മഹാദ്രോഹികളാണ് ഗാന്ധിജിയുടെ ശിഷ്യന്മാര്‍ എന്ന് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാരെന്നും മണി പറഞ്ഞു.
വോട്ടെണ്ണൽ ദിനത്തിൽ എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളോ അറിയിക്കാനായി 1950 ടോൾഫ്രീ നമ്പറിൽ വിളിക്കാം. കലക്ടർമാർ, വരണാധികാരികൾ എന്നിവരെയും പരാതികൾ അറിയിക്കാവുന്നതാണ്. ഇതിനായി അതത് ഓഫീസുകളിലേക്ക് നേരിട്ട് വിളിക്കാം.
ബിജെപി ഇത്തവണയും സംപൂജ്യരായിരിക്കുമെന്ന് എഎ റഹീം എംപി
കേരളത്തിൽ ഇത്തവണയും ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്ന് സിപിഐഎം എംപി എഎ റഹീം. മൂന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വോട്ടെണ്ണാൻ മിനുറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് എംപിയുടെ പ്രതികരണം.
ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രമേശ് ചെന്നിത്തല. മകനൊപ്പമാണ് ചെന്നിത്തല എത്തിയത്.
ആകെ സീറ്റ്: 140
എൽഡിഎഫ്: 99
യുഡിഎഫ്: 41
എൻഡിഎ : 00
ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകള്‍. മെഷീന്‍ വോട്ടുകള്‍ എട്ടരയോടെ എണ്ണും.
ആദ്യ ഫലസൂചനകളില്‍ ഇഞ്ചോടിഞ്ച്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.
കേരളത്തില്‍ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫിന് നേട്ടം.
കേരളത്തില്‍ വോട്ടെണ്ണല്‍ അരമണിക്കുര്‍ പിന്നിടുമ്പോല്‍ കേരളത്തില്‍ ശക്തമായ പോരാട്ടം.
എല്‍ഡിഎഫ് : 59
യുഡിഎഫ് : 67
എന്‍ഡിഎ : 4
പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫല സൂചനകളില്‍ ഇഞ്ചോടിച്ച് പോരാട്ടം. ചരിത്രത്തില്‍ ഇന്നോളമില്ലാത്ത വിധം പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം ലീഡ് നേടി. അഞ്ച് സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎയും വോട്ടണ്ണല്‍ ചിത്രത്തില്‍ ഇടം നേടി.
എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം സീറ്റുകള്‍ നേടിയപ്പോള്‍ നേരിയ മുന്നേറ്റം യുഡിഎഫ് സ്വന്തമാക്കുകയും ചെയ്തു.
കേരള നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്. യുഡിഎഫ് 78 സീറ്റുകളില്‍ ലീഡ് നേടിയപ്പോള്‍ എല്‍ഡിഎഫ് 55 സീറ്റുകളിലും മുന്നേറ്റം നേടി. നാല് സീറ്റുകളില്‍ എല്‍ഡിഎയും മുന്നേറ്റം നേടി.
എക്സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന നിലയില്‍ യുഡിഎഫ് മുന്നേറ്റം. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് - 94, എല്‍ഡിഎഫ് 44, എന്‍ഡിഎ - 5 സീറ്റുകളിലും മുന്നേറ്റം നേടി.
വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ ട്രെന്‍ഡ് യുഡിഎഫിന് അനുകൂലം. യുഡിഎഫ് 94 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുകയാണ്. കോട്ടകള്‍ ഇളകിയ എല്‍ഡിഎഫ് 42 സീറ്റുകളില്‍ മുന്നേറ്റം നേടി. എന്‍ഡിഎ നാല് സീറ്റുകളിലും മുന്നേറ്റം നേടി.
ധർമടത്ത് പിണറായി വിജയൻ പിന്നിൽ. അമ്പലപ്പുഴയിൽ ജി. സുധാകരൻ മുന്നിൽ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പിന്നിൽ
മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ. സിപിഎം കോട്ടകളില്‍ ലീഡ് നേടി യുഡിഎഫ്, കായംകുളത്ത് ആഘോഷം തുടങ്ങി യുഡിഎഫ്
നാല് റൗണ്ടുകൾ വോട്ടെണ്ണിയപ്പോൾ കൽപ്പറ്റയിൽ ടി. സിദ്ദീഖിന്റെ കുതിപ്പ്. 13,242 വോട്ടുകളുടെ ലീഡ്. വടകരയിൽ കെ.കെ. രമ 4795 വോട്ടുകൾക്ക് മുന്നിൽ
തളിപ്പറമ്പില്‍ പി കെ ശ്യാമള പിന്നില്‍
കേരളത്തിലെ വോട്ടെണ്ണല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് സീറ്റുകള്‍ നൂറിലേക്ക്. 99 സീറ്റുകളില്‍ ആണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്. അടിത്തറയിളകിയ എല്‍ഡിഫ് വന്‍ തിരിച്ചടി നേരിട്ടു. 40 സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. സിപിഎം കോട്ടകളില്‍ പിണറായി വിജയന്‍ മത്സരിച്ച ധര്‍മടത്ത് ഉള്‍പ്പെടെ തിരിച്ചടി നേരിട്ടു. സിപിഎം പത്ത് മണ്ഡലങ്ങളിലേക്ക് ചുരുങ്ങി. എന്‍ഡിഎയുടെ ലീഡ് 1 സീറ്റിലേക്ക് ചുരുങ്ങി.
അഞ്ചാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ.
എല്‍ഡിഎഫിന് ആശ്വാസം പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ മാത്രം. പാലക്കാട്ട് ലീഡ് തിരിച്ചുപിടിച്ച് ശോഭ സുരേന്ദ്രൻ, അഞ്ചാം റൗണ്ടിൽ 2728 വോട്ടിന്റെ ലീഡ്.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം മുപ്പതിനായിരത്തിലേക്ക്.
ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ ലീഡ് 16,438 ആയി ഉയർന്നു.
'ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും.'
പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!ഇതു മതി !!
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.
ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ആറ് റൗണ്ടുകള്‍ പിന്നിടുമ്പോളാണ് പിണറായി വിജയന്‍ 1536 വോട്ടുകളുടെ ലീഡ് നേടിയത്.
സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 5900 ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത്.
തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ ടി കെ ഗോവിന്ദന്‍ 6363 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പയ്യന്നൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍ 3884 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാലിന് വീണ്ടും തിരിച്ചടി. മൂന്നാം തവണയാണ് പത്മജ തിരിച്ചടി നേരിടുന്നത്.
തളിപ്പറമ്പിൽ ടികെ ഗോവിന്ദൻ മാസ്റ്ററുടെ ലീഡ് 19000 കടന്നു. കളമശ്ശേരിയിൽ പി രാജീവ് 7355 വോട്ടുകൾക്ക് പിന്നിൽ. എലത്തൂരിൽ എകെ ശശീന്ദ്രൻ 8457വോട്ടുകൾക്ക് പിന്നിൽ
പയ്യന്നൂരില്‍ സിപിഎമ്മിന് ആഘാതം. സിപിഎമ്മിനെ അട്ടിമറിച്ച് വി കുഞ്ഞികൃഷ്ണന് ജയം.
പാലായില്‍ ജോസ് കെ മാണിക്ക് വീണ്ടും മോഹഭംഗം. മാണി സി കാപ്പനെതിരെ വീണ്ടും കേരള കോണ്‍ഗ്രസിന് പരാജയം.
തൊടുപുഴ നിലനിര്‍ത്തി യുഡിഎഫ്. കേരള കോണ്‍ഗ്രസ് ജോസഫ് സ്ഥാനാര്‍ഥിയായ അപ്പു ജോസഫിന് വിജയം.
ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍ ബിന്ദുവിന് തോല്‍വി
തൃത്താലയില്‍ മന്ത്രി എംബി രാജേഷിന് തോല്‍വി. 8385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം വിജയം നേടിയത്.
നേമത്തും വിജയിച്ച് ബിജെപി. കേരളത്തില്‍ ചരിത്രത്തിലാദ്യമായി രണ്ട് സീറ്റകള്‍ നേടി ബിജെപി. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടുകള്‍ക്കാണ് വിജയം.
മണലുരില്‍ ടിഎന്‍ പ്രതാപന്‍ തോറ്റു. മുന്‍ മന്ത്രി സി രവീന്ദ്രനാഥാണ് വിജയിച്ചത്. 1613 വോട്ടുകള്‍ക്കാണ് വിജയം.
ബേപ്പൂരില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് തോല്‍വി. 7487 വോട്ടുകള്‍ക്കാണ് പി എ മുഹമ്മദ് റിയാസ് എതിര്‍ സ്ഥാനാര്‍ഥി പി വി അന്‍വറിനെ പരാജയപ്പെടുത്തിയത്.
കൊട്ടാരക്കരയില്‍ മന്ത്രി കെ എന്‍ ബാലഗോപാലിന് ജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഐഷ പോറ്റിയെ പരാജയപ്പെടുത്തിയാണ് വിജയം. 1012 വോട്ടുകള്‍ക്കാണ് വിജയം.
അനർഹമായ ഒരു പരാജയം. കനത്ത പരാജയമാണ് എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി. എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽഡിഎഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത്. എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത് അനർഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ല.
വി മുരളീധരന് കഴക്കൂട്ടത്ത് അട്ടിമറി വിജയം. കടകംപള്ളി സുരേന്ദ്രനെ 20 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വി മുരളീധരൻ വിജയിച്ചത്.
‘യുഡിഎഫ് സംവിധാനം കൃത്യമായി പ്രവർത്തിച്ചു. മൈക്രോ ലെവൽ പ്രവർത്തനം വിജയം കണ്ടു. 13 ൽ 13 എന്നതാണ് ലക്ഷ്യം. 12+1 ലേക്ക് എത്തുകയാണ്. അനഭിമത അക്കൗണ്ട് കുന്നമംഗലത്ത് ക്ലോസ് ചെയ്തു. മുൻപ് ഞങ്ങൾ എറെ പഴി കേട്ടതാണ്. 25 കൊല്ലം പാർട്ടിയെ വേട്ടയാടിയതാണ്. അതിനുള്ള മറുപടി ജനങ്ങൾ കൊടുത്തു’– എം.എ.റസാഖ്
അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ്. കെ വി സുമേഷിന്റെ വിജയിച്ചു. 356 വോട്ടിന് ഇടതുസ്ഥാനാർത്ഥി മണ്ഡലം നിലനിർത്തിയത്.
സിപിഐഎം കോട്ടകൾ വരെ പൊളിച്ചടുക്കാൻ കഴിഞ്ഞ വിജയമാണ് ഉണ്ടായത്. "രാഷ്ട്രീയ വനവാസം" അഹങ്കാരത്തിന്റെ പുറത്തു പറഞ്ഞതല്ല. അവർ വെല്ലുവിളിച്ചു, താൻ അത് ഏറ്റെടുത്തു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് യുഡിഎഫ് ചർച്ചകൾ ഉടൻ തുടങ്ങുമെന്നും ഹൈകമാൻഡ് നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും സതീശൻ പറഞ്ഞു. പൂച്ച പെറ്റ് കിടക്കുന്ന ഖജനാവാണ് നമ്മുടേത്. കൃത്യമായ മാനേജ്മെന്റിലൂടെ ചോർച്ചയടക്കുമെന്നും ഗ്യാരണ്ടികൾ നടപ്പിലാക്കും; വിഡി സതീശൻ
അഞ്ച് ജില്ലകള്‍ ഒരു കനല്‍ത്തരി പോലുമില്ലാതെ ഇടതുപക്ഷം സമ്പൂര്‍ണമായും തോറ്റു. മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളാണ് യുഡിഎഫിന് സ്വീപ്പിങ് വിജയം സമ്മാനിച്ചത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫിന് 35 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ഇത്തവണ ലഭിച്ചു.
കോണ്‍ഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ ബിജെപിയും വിജയിച്ചു.