ഒടുവില്‍ മുഖ്യമന്ത്രി പദം വി.ഡിയിലേക്ക്? എംഎൽഎമാരെ കാണാൻ ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തി രാഹുൽ ഗാന്ധി
ഒടുവില്‍ മുഖ്യമന്ത്രി പദം വി.ഡിയിലേക്ക്? എംഎൽഎമാരെ കാണാൻ ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക്
Published on

കേരളത്തിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകള്‍ അവസാനഘട്ടത്തിലെന്ന് സൂചന. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി തിരുവനന്തപുരത്തേക്ക് പുറപ്പെടും. എംഎല്‍എമാരുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് അധ്യക്ഷത വഹിക്കുക ദീപാ ദാസ് മുന്‍ഷിയാവും.

ഒടുവിലെ വിവരങ്ങള്‍ പ്രകാരം വി.ഡി സതീശനാണ് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചിരിക്കുന്നതെന്നാണ് സൂചന. ഇക്കാര്യത്തില്‍ അധികം വൈകാതെ തന്നെ സ്ഥിരീകരണവും പുറത്തുവന്നേക്കും. നേരത്തെ, ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്ന് വൈകിട്ട് 5.30നാണ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള തിടുക്കപ്പെട്ട നീക്കത്തിന്റെ ഭാ​ഗമാണ് ചർച്ചയെന്നാണ് വിവരം. അന്തിമതീരുമാനമെടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ഡൽഹിയിൽ ആരംഭിച്ചു. രാഹുൽ ഏതാനും നിമിഷങ്ങൾക്കു മുൻപ് ഖാർഗെയുടെ വസതിയിൽ എത്തി.

ഇന്ന് വൈകിട്ട് 6.55ന് ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തിച്ചേരുന്നതോടെ എംഎൽഎമാരെ ഡൽഹിയിൽ‍ നടന്ന ചർച്ചകളിൽ രൂപപ്പെട്ട വിവരങ്ങൾ ധരിപ്പിക്കും. ഇക്കാര്യങ്ങൾക്ക് ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം.

English Summary: The Kerala Chief Minister selection has entered its final phase, with AICC leader Deepa Das Munshi heading to Thiruvananthapuram for crucial discussions with MLAs. Reports indicate that V. D. Satheesan is likely to receive the high command’s approval, with an official confirmation expected soon.

Madism Digital
madismdigital.com