

ഗവണ്‍മെന്റ് പ്ലീഡര്‍ നിമയമനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ ഭിന്നത കൂടുതല്‍ പരസ്യമാകുന്നു. കെഎസ്‌യു നേതാക്കള്‍ ഉയര്‍ത്തിയ അസംതൃപ്തിയെ അവഗണിച്ച മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടാണ് വിഷയം ചര്‍ച്ചയിലേക്ക് എത്തിച്ചത്. വിഷയത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയും ചെയ്യുകയായിരുന്നു. പുതിയതായി നിയമിച്ച ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ ഒരാള്‍ മുന്‍ എസ്എഫ്‌ഐക്കാരനും മറ്റൊരാള്‍ മുന്‍ എബിവിപിക്കാരനുമാണെന്ന ആരോപണമാണ് പൊട്ടിത്തെറിയിലേക്ക് വഴിവച്ചത്. ആക്ഷേപം തള്ളിയ മുഖ്യമന്ത്രി കെഎസ്‌യു ആരാണ് ഈ വിഷയത്തില്‍ നിലപാട് പറയാന്‍ എന്നും വിമര്‍ശിച്ചിരുന്നു.
കെഎസ്‌യു നേതൃത്വത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് ആവശ്യമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. ജിന്റോ ജോണ്‍, വി ആര്‍ അനൂപ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ പരസ്യ പ്രതികരണവുമായും രംഗത്തെത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് പരസ്യ പ്രതികരണത്തിന് മുതിര്‍ന്ന മറ്റൊരു നേതാവ്. സമരം ചെയ്തും ജയിലില്‍ കിടന്നും പോരാടിയ ഒരു നേതാവിനും കെഎസ്യുവിന് എതിരെ പറയാന്‍ കഴിയില്ലെന്നായിരുന്നു ദീപ്തി മേരി വര്‍ഗീസിന്റെ പ്രതികരണം. വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആണ് ഇപ്പോഴുള്ളത് എന്നായിരുവന്നു മാത്യു കുഴല്‍നാടന്റെ മുന്നറിയിപ്പ്.
അതേസമയം, മന്ത്രി എം ലിജുവും കെ പി നൗഷാദ് അലി എം എല്‍ എയും എന്നിവര്‍ വി ഡി സതീശന് പിന്തുണയുമായി രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ തിരക്കുകള്‍ കൊണ്ടാകാം കെഎസ്യു പ്രസിഡന്റിനെ കാണാഞ്ഞതെന്നും, മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ല എന്ന് മന്ത്രി എം ലിജു പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ലെന്നായിരുന്നു കെ പി നൗഷാദലി എംഎല്‍എയുടെ വാദം. അതിനിടെ, കെപിസിസി വക്താവ് വി ആര്‍ അനൂപ് കുമ്പിടി ആകേണ്ടെന്നായിരുന്നു ബിആര്‍എം ഷഫീറിന്റെ പരിഹാസം. ഒന്നുകില്‍ വിമര്‍ശിച്ച് സ്വന്തം രാഷ്ട്രീയവുമായി മുന്നോട്ടു പോവുക, അല്ലെങ്കില്‍ വിയോജിപ്പുകള്‍ പാര്‍ട്ടിയില്‍ പറഞ്ഞ് സര്‍ക്കാരിന് കവചം തീര്‍ക്കാന്‍ തയ്യാറാകണം എന്നാണ് ഷഫീറിന്റെ മുന്നറിയിപ്പ്. വി ആര്‍ അനൂപിന് ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ അവകാശമില്ലെന്നും ഷഫീര്‍ പറയുന്നു.
വിവാദങ്ങള്‍ കത്തിനില്‍ക്കെ, കൊച്ചിയില്‍ നടന്ന പൊതുപരിപാടിയില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി വി ഡി സതീശന്‍ അവഗണിച്ചത് ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. സതീശന്‍. തേവര എച്ച്എസ് കോളജില്‍ നടന്ന പരിപാടിക്കിടെ മുഖ്യമന്ത്രിയെ കാണാന്‍ അലോഷ്യസ് സേവ്യര്‍ എത്തിയെങ്കിലും അവഗണിച്ച് പോവുകയായിരുന്നു. കോളജില്‍ നടന്ന പരിപാടിയില്‍ സദസില്‍ മുന്‍നിരയിലും അലോഷ്യസ് ഉണ്ടായിരുന്നു.
പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോള്‍ മറ്റുള്ളവരോടെല്ലാം മുഖ്യമന്ത്രി സംസാരിച്ചെങ്കിലും അലോഷ്യസിന് മുഖം കൊടുക്കാതെ വി.ഡി. സതീശന്‍ പോവുകയായിരുന്നു.
പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ച അലോഷ്യസ് സേവ്യര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ചിരിക്കുക എന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയം എന്നായിരുന്നു നല്‍കിയ പ്രതികരണം. മുഖ്യമന്ത്രി എന്നെ കണ്ടുവോ എന്നറിയില്ല. താന്‍ പഠിച്ച രാഷ്ട്രീയം കേരളത്തിന്റെ സമുന്നതരായ നേതാക്കളെ കാണുമ്പോള്‍ പുഞ്ചിരിക്കുക എന്നതാണെന്ന് അലോഷ്യസ് പറഞ്ഞു. ഒപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍കൊള്ളുക എന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയമെന്നും അലോഷ്യസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 10 വര്‍ഷക്കാലം കെഎസ്‌യു കേരളത്തിന്റെ ക്യാമ്പസുകളിലും തെരുവോരങ്ങളിലും നിരന്തരം മല്ലടിച്ച് പോരാട്ടങ്ങള്‍ നടത്തിയാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. സാധാരണക്കാരായ കെഎസ്യു പ്രവര്‍ത്തകരുടെ ചോരയും നീരും വിയര്‍പ്പിന്റെയും ഭാഗമായി തന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. അത് തിരുത്തണമെന്ന് മാത്രമാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ആവശ്യപ്പെട്ടത്. ആ ചൂണ്ടിക്കാണിച്ച തിരുത്തലുകള്‍ തെറ്റായി വ്യാഖ്യാനിച്ചാല്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് അലോഷ്യസ് തുറന്നടിച്ചു. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
Differences within the Congress over the appointment of Government Pleaders have become increasingly visible in Kerala. The controversy escalated after Chief Minister V. D. Satheesan dismissed objections raised by KSU leaders regarding the appointments. The issue has sparked mixed reactions within the party, with some leaders backing Satheesan while others have criticized his stance. The row intensified following allegations that one newly appointed Government Pleader is a former SFI member and another a former ABVP member. Rejecting the allegations, Satheesan questioned KSU's authority to comment on the matter.