പരാതികള്‍ക്ക് ഉടനടി പരിഹാരം, കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ തത്സമയം; എച്ച്എം ആക്ട്സ്, ഹോംസ് ഡിജിറ്റല്‍ പദ്ധതികളുമായി ആഭ്യന്തര വകുപ്പ്

പരാതികള്‍ സമയബന്ധിതമായി പരിഹരിച്ച് ജനങ്ങള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കുന്നതിനും പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്.
പരാതികള്‍ക്ക് ഉടനടി പരിഹാരം, കുറ്റകൃത്യങ്ങളുടെ  വിവരങ്ങള്‍ തത്സമയം; എച്ച്എം ആക്ട്സ്, ഹോംസ് ഡിജിറ്റല്‍ പദ്ധതികളുമായി  ആഭ്യന്തര വകുപ്പ്
Published on: 

സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമാക്കാന്‍ ഡിജിറ്റല്‍ പദ്ധതികളുമായി ആഭ്യന്തര വകുപ്പ്. ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുമായി എച്ച്.എം. ആക്ട്സ്, ഹോംസ് എന്നീ പദ്ധതികള്‍ക്കാണ് തുടക്കമായത്. എച്ച്.എം. ആക്ട്സ്, ഹോംസ് എന്നീ പദ്ധതികള്‍ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പരാതികള്‍ സമയബന്ധിതമായി പരിഹരിച്ച് ജനങ്ങള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കുന്നതിനും പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്.

ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികള്‍ കൃത്യമായി താഴെത്തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരിലേക്ക് എത്തിച്ച് നടപടിയെടുക്കുന്നതിനുള്ള സംവിധാനമാണ് എച്ച്.എം. ആക്ട്സ് (HM Acts). മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പരാതികളില്‍ നടപടി സ്വീകരിക്കുകയും അതിന്റെ വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ലഭിക്കുന്ന നിവേദനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യാനും പരാതിയുടെ നിലവിലെ സ്ഥിതിയും സ്വീകരിച്ച നടപടികളും അറിയിക്കാനും ഇതിലൂടെ സാധിക്കും. സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും 24 മണിക്കൂറും പൊലീസ് സേവനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും.

പരാതികള്‍ക്ക് ഉടനടി പരിഹാരം, കുറ്റകൃത്യങ്ങളുടെ  വിവരങ്ങള്‍ തത്സമയം; എച്ച്എം ആക്ട്സ്, ഹോംസ് ഡിജിറ്റല്‍ പദ്ധതികളുമായി  ആഭ്യന്തര വകുപ്പ്
വെര്‍ച്വല്‍ ലോകത്തെ ആള്‍ക്കൂട്ട വിധികള്‍; കുറ്റാരോപിതരുടെ മനുഷ്യാവകാശങ്ങളും നിയമവ്യവസ്ഥയും

സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും തത്സമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹോംസ് (HOMeS). ഇതിനായി പ്രത്യേക ഡാഷ്ബോര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുമ്പോഴും അന്വേഷണത്തില്‍ ഇടപെടാത്ത രീതിയിലാണ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി നിലനിര്‍ത്തും.

കേരള പൊലീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ഐ-കോപ്പ്‌സാണ് (iCoPS) രണ്ട് പദ്ധതികള്‍ക്കുമുള്ള സോഫ്റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തത്. പദ്ധതികള്‍ക്കായി അധിക സാമ്പത്തിക ചെലവുണ്ടായിട്ടില്ലെന്ന് മന്ത്രി പൊലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ജോലിഭാരവും കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. 'മൈ പൊലീസ് സ്റ്റേഷ'ന്റെ ഭാഗമായി സംസ്ഥാനത്തെ 5000 പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായും മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇരകള്‍ക്കുമൊപ്പം നില്‍ക്കണമെന്നതാണ് സര്‍ക്കാരിന്റെ പൊലീസ് നയം.

പൊലീസിലെ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വനിതാ പൊലീസുകാരുടെ അനുപാതം 1:9ല്‍ നിന്ന് 3:7 ആയി ഉയര്‍ത്തിയതോടെ സംസ്ഥാന പൊലീസില്‍ വനിതകളുടെ സാന്നിധ്യം 30 ശതമാനമായി ഉയരുമെന്നും മന്ത്രി അറിയിച്ചു.

പരാതികള്‍ക്ക് ഉടനടി പരിഹാരം, കുറ്റകൃത്യങ്ങളുടെ  വിവരങ്ങള്‍ തത്സമയം; എച്ച്എം ആക്ട്സ്, ഹോംസ് ഡിജിറ്റല്‍ പദ്ധതികളുമായി  ആഭ്യന്തര വകുപ്പ്
ഡല്‍ഹി സമരച്ചൂടില്‍ രൂപപ്പെടുന്ന പുതിയ ജനാധിപത്യ പ്രതീക്ഷകള്‍

കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് തടയുന്നതിനുള്ള പദ്ധതികള്‍ ആലോചനയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ സിഗ്‌നേച്ചര്‍ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ട്. എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുന്നതിനായി ഐഎംഎയുമായി സഹകരിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെ സംസ്ഥാന പൊലീസ് മേധാവി കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അടൂര്‍ പൊലീസ് സ്റ്റേഷന്‍ വിവാദത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമപരമായ നടപടികളെടുക്കും. പൊലീസില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Summary

The Kerala Home Department has launched two digital initiatives, HM ACTS and HOMES, to improve the efficiency of state police operations. The projects are designed to speed up action on complaints received directly by the Home Minister and provide real-time crime statistics across the state. Home Minister Ramesh Chennithala inaugurated the initiatives at a ceremony held at the Police Headquarters. The projects aim to ensure timely complaint resolution, faster access to justice and more efficient policing.