കേരള പോലീസിന് പുതിയ സാരഥികൾ; 172 പുത്തൻ ജീപ്പുകൾ ഇനി നിരത്തിലിറങ്ങും!

പോലീസ് സേനയുടെ കാര്യക്ഷമതയും, അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുകയും, കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനങ്ങൾ സർക്കാർ നിരത്തിലിറക്കിയത്.
Kerala police vechicle
Kerala police vechicle Image credit: Facebook
Published on

തിരുവനന്തപുരം: സം​സ്ഥാ​ന പൊ​ലീ​സ് സേ​ന​യി​ലെ വി​വി​ധ യൂ​നി​റ്റു​ക​ള്‍ക്കാ​യി, 172 പുത്തൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാണ് ഫ്ലാ​ഗ്ഗ് ഓ​ഫ് പരിപാടി ഉദ്ഘാടനം ചെയ്തത്. പോലീസ് സേനയുടെ കാര്യക്ഷമതയും, അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുകയും, കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്.

172 ബൊലേറോ ജീപ്പുകളാണ് പോലീസ് സേനയിൽ വിന്യസിക്കുക. പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, സ്പെഷ്യൽ യൂണിറ്റ്, ഡിവൈഎസ്പിമാരുടെ ഓഫീസുകൾ, ബറ്റാലിയനുകൾ എന്നീ വിഭാഗങ്ങളിലേക്കാവും ഈ വാഹനങ്ങൾ നൽകുക. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 86 ബൊലേറോ ജീപ്പുകൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും, 36 ജീപ്പുകൾ വിവിധ പോലീസ് കൺട്രോൾ റൂമുകളിലേക്കും സജ്ജീകരിക്കും. ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായാണ് കൺട്രോൾ റൂമുകളിലേക്ക് പുതിയ വാഹനങ്ങളെത്തുന്നത്. .

വിവിധ ബറ്റാലിയനുകൾക്കും, സ്പെഷ്യൽ യൂണിറ്റുകൾക്കും വേണ്ടി 20 വാഹനങ്ങളാണ് സർക്കാർ നൽകുക. ഇത് കൂടാതെ സ്പെഷ്യല്‍ യൂണിറ്റുകളിലുള്ള ഡി.വൈ.എസ്.പി മാര്‍ക്കായി 30 ബോലേറൊയും സജ്ജമാക്കിയിട്ടുണ്ട്. എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, പോലീസ് ആസ്ഥാനം ഐ.ജി ആര്‍ നിശാന്തിനി, പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

English Summary: The Kerala government inducted 172 new Bolero jeeps into the state police force to enhance efficiency, infrastructure, and replace outdated vehicles.

Related Stories

No stories found.
Madism Digital
madismdigital.com